ഹോസ്റ്റലിൽ യുവതി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം; പ്രതിക്കായി തിരച്ചിൽ 

ബെംഗളൂരു: പി ജി ഹോസ്റ്റലില്‍ യുവതിയെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോറമംഗല വി ആര്‍ ലേ ഔട്ടിലെ സ്വകാര്യ ഹോസ്റ്റലില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശി കൃതി കുമാരി(22) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. ഹോസ്റ്റല്‍ കെട്ടിടത്തിലെ മൂന്നാംനിലയിലെ മുറിയ്ക്ക് സമീപം വെച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്. യുവതിയെ പരിചയമുള്ളയാളാണ് കൃത്യത്തിന് പിന്നിലെന്നാണ് സംശയം. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതി താമസിക്കുന്ന കെട്ടിടത്തില്‍ കയറി കഴുത്തറത്താണ് കൊലപാതകം നടത്തിയിരിക്കുന്നതെന്നും യുവതി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചെന്നും ഡിസിപി വ്യക്തമാക്കി. കൊല്ലപ്പെട്ട കൃതികുമാരി നഗരത്തിലെ…

Read More

ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയിൽ ലോറിയുടെ കൃത്യ സ്ഥാനം തിരിച്ചറിഞ്ഞു 

ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം പുരോഗമിക്കുകയാണ്. ലോറിയുടെ സ്ഥാനം കൃത്യമായി തിരിച്ചറിയാൻ കഴിഞ്ഞുവെന്നാണ് സൂചന. മുങ്ങല്‍ വിദഗ്ധർ നടത്തിയ പരിശോധനയ്ക്ക് പിന്നാലെ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയും ആരംഭിച്ചിട്ടുണ്ട്. മലയാളിയായ റിട്ട.മേജര്‍ ജനറല്‍ എം.ഇന്ദ്രബാലനടങ്ങുന്ന സംഘമാണ് സ്‌കൂബ ടീമിന് സാങ്കേതിക സഹായമൊരുക്കുന്നത്. പരിശോധന നടത്തുന്നത് ഐ ബി ഒ ഡി സംവിധാനം ഉപയോഗിച്ചാണ്. ഇത് വെള്ളത്തിനടിയിലുള്ള വസ്തുക്കള്‍ കണ്ടെത്താനുള്ള അത്യാധുനിക സംവിധാനമാണ്. നടക്കുന്നത് പുഴയ്ക്ക് അടിയില്‍ നാവികസേനയുടെ സോണാര്‍ ഉപയോഗിച്ച്‌ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ ലോറി…

Read More

‘എന്റെ അച്ഛനും ഒരു ലോറി ഡ്രൈവറാണ്’; രണ്ടാം ക്ലാസുകാരന്റെ ഡയറി കുറിപ്പ്, പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തിരച്ചിലിൽ തുടരുകയാണ്. തിരച്ചിൽ പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ ​ഗംഗാവലി പുഴയിൽ കണ്ടെത്തിയ ലോറിയുടെ ഡ്രൈവർ കാബിനിൽ അർജുനുണ്ടോ എന്ന് സ്ഥിരീകരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അർജുനെ കാണാതായതിന് പിന്നാലെ ഒരു രണ്ടാം ക്ലാസുകാരൻ എഴുതിയ വൈകാരിക ഡയറിക്കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കോഴിക്കോട് വടകര മേപ്പയിൽ ഈസ്റ്റ് എസ്ബി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി ഇഷാന്റെ ഡയറി കുറിപ്പാണ് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ പങ്കുവെച്ചത്.

Read More

അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം പത്താംദിനം; ഷിരൂരില്‍ ടൗത്യം ദൗത്യം തുടങ്ങി

അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ട്രക്ക് ഡ്രൈവര്‍ അര്‍ജുനായുള്ള തിരച്ചില്‍ പത്താംദിനമായ ഇന്നും തുടരും. പ്രദേശത്ത് തുടരുന്ന കനത്ത കാറ്റും മഴയുമാണ് രക്ഷാദൗത്യത്തെ ദുഷ്‌കരമാക്കുന്നത്. നാവികസേനയുടെ സോണാര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഹൈവേക്ക് സമീപത്തെ ഗംഗാവലി പുഴയ്ക്ക് അടിയില്‍ കണ്ടെത്തിയ അര്‍ജുന്റെ ലോറി കരയിലേക്കെത്തിക്കാനുള്ള ശ്രമത്തിലാണ് ദൗത്യസംഘം. കരയില്‍നിന്ന് 20 മീറ്റര്‍ അകലെയായി മണ്ണിടിഞ്ഞ് രൂപപ്പെട്ട തുരുത്തില്‍ ലോറിയുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. 15 മീറ്റര്‍ താഴ്ചയിലാണ് ട്രക്ക് കിടക്കുന്നത്. ശക്തമായ കാറ്റും മഴയും അടിയൊഴുക്കും കാരണം പുഴയിലിറങ്ങാന്‍ നാവികസേനയുടെ സ്‌കൂബാ ടീമിന് ഇന്നലെ കഴിഞ്ഞിരുന്നില്ല.…

Read More

ദിലീപിനെ 5000 വർഷം മുൻപ് അറിയാം!!! ഞാൻ കൃഷ്ണനും ദിലീപ് അർജുനനും ആയിരുന്നു; വൈറലായി വീഡിയോ

നടൻ ദിലീപിനെ 5000 വർഷങ്ങള്‍ക്ക് മുമ്പ് പരിചയമുണ്ടെന്ന് പറയുന്ന ഒരാളുടെ വീഡിയോ സോഷ്യല്‍ മീഡ‌ിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഭസ്മവും പൊട്ടുമൊക്കെ തൊട്ടിട്ടുള്ള ആളാണ് ദിലീപിനെപ്പറ്റി സംസാരിക്കുന്നത്. ഇയാളുടെ പേരോ, നാടോ ഒന്നും വ്യക്തമല്ല. ‘ദിലീപിനെ അയ്യായിരം വർഷങ്ങള്‍ക്ക് മുമ്പ് പരിചയമുണ്ട്. അന്ന്‌ ദിലീപ് അർജുനാനായിരുന്നു, ഞാൻ കൃഷ്ണനും. അന്ന് ഒരു വിരോധവും ഇല്ല. നല്ല ദോസ്തുക്കളായിരുന്നു. ഈ ജന്മത്തില്‍ ദിലീപിന് എന്നെ മനസിലായില്ല. പക്ഷേ ഈ ജന്മത്തില്‍, എത്രയോ വർഷങ്ങള്‍ക്ക് മുമ്പ് ദിലീപിനെ എനിക്കറിയാം. അദ്യമായി കണ്ടതെപ്പോഴാണെന്ന് വേണമെങ്കില്‍ പറയാം. തൃശൂരില്‍ ഇഷ്ടം എന്ന ചിത്രം…

Read More

ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് നടൻ ദർശന്റെ ഭാര്യ

ബെംഗളൂരു : രേണുകാസ്വാമി കൊലക്കേസിൽ റിമാൻഡിലായി ജയിലിൽക്കഴിയുന്ന നടൻ ദർശന്റെ ഭാര്യ വിജയലക്ഷ്മി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി കൂടിക്കാഴ്ചനടത്തി. ബുധനാഴ്ച രാവിലെ ശിവകുമാറിനെ ബെംഗളൂരുവിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് വിജയലക്ഷ്മി കണ്ടത്. മകന്റെ വിദ്യാഭ്യാസകാര്യം സംസാരിക്കാനായാണ് വിജയലക്ഷ്മി വന്നതെന്ന് ശിവകുമാർ പറഞ്ഞു. മകനെ ശിവകുമാറിന്റെ മാനേജ്‌മെന്റിലുള്ള സ്‌കൂളിൽ ചേർക്കണമെന്നാവശ്യപ്പെടാനാണെത്തിയത്. നിലവിൽ പഠിക്കുന്ന സ്‌കൂളിൽനിന്ന് മാറാനാണിത്. നേരത്തേ ശിവകുമാറിന്റെ സ്‌കൂളിലായിരുന്നു കുട്ടി പഠിച്ചിരുന്നത്. പ്രിൻസിപ്പലിനെ വിളിച്ച് സംസാരിക്കാമെന്ന് അറിയിച്ചതായി ശിവകുമാർ പറഞ്ഞു. ദർശന് നീതിലഭിച്ചിട്ടില്ലെങ്കിൽ താൻ സഹായിക്കുമെന്ന് കഴിഞ്ഞദിവസം ശിവകുമാർ പറഞ്ഞിരുന്നു. ദർശന് നീതിലഭിച്ചിട്ടില്ലെന്ന് ആരാധകർ മുദ്രാവാക്യം…

Read More

സിനിമാടിക്കറ്റിന് 2 % സെസ്; ബിൽ പാസാക്കി കർണാടക നിയമസഭ

ബെംഗളൂരു : സംസ്ഥാനത്ത് സിനിമാടിക്കറ്റിനും ഒ.ടി.ടി. സബ്‌സ്‌ക്രിപ്ഷൻ ഫീസിനും രണ്ട് ശതമാനംവരെ സെസ് ഏർപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ബിൽ കർണാടക നിയമസഭ പാസാക്കി. സംസ്ഥാനത്ത് സിനിമാമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ക്ഷേമപദ്ധതി രൂപവത്കരിക്കാനാണിത്. കർണാടക സിനി ആൻഡ് കൾച്ചറൽ വർക്കേഴ്‌സ് വെൽഫെയർ ബിൽ 2024 എന്ന പേരിലാണ് ബിൽ അവതരിപ്പിച്ചത്. ഐകകണ്ഠ്യേനയാണ് ബിൽ പാസാക്കിയതെന്ന് തൊഴിൽവകുപ്പുമന്ത്രി സന്തോഷ് എസ്. ലാഡ് അറിയിച്ചു. ഇതോടെ സിനിമാടിക്കറ്റിനും ഒ.ടി.ടി. സബ്‌സ്‌ക്രിപ്ഷനും സംസ്ഥാനത്ത് ചെലവേറും. ഏഴ് അംഗങ്ങളുള്ള ക്ഷേമബോർഡ് രൂപവത്കരിക്കാനും ബിൽ ലക്ഷ്യമിടുന്നു. കർണാടകത്തിൽ നടീനടന്മാരും സാങ്കേതികവിദഗ്ധരും ഉൾപ്പെടെ 2355 പേർ സിനിമാമേഖലയിൽ…

Read More

‘മുഡ’ ഭൂമിയിടപാട് അഴിമതി; നിയമസഭയിൽ രാപകൽ സമരം തുടങ്ങി ബി.ജെ.പി.

ബെംഗളൂരു : കർണാടക നിയമസഭയിൽ രാപകൽ സമരം തുടങ്ങി ബി.ജെ.പി. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് ഭൂമി അനുവദിച്ചതുൾപ്പെടെ മൈസൂരു അർബൻ ഡിവലപ്‌മെന്റ് അതോറിറ്റി(‘മുഡ’)യുടെ വിവാദ ഭൂമിയിടപാടിനെപ്പറ്റി ചർച്ച നടത്തണമെന്ന ആവശ്യം അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ചാണിത്. ബി.ജെ.പി.യുടെ ആവശ്യം സ്പീക്കർ തള്ളിക്കളഞ്ഞതോടെ ബി.ജെ.പി. പ്രതിഷേധം ആരംഭിച്ചു. പിന്നീട് നിയമനിർമാണ കൗൺസിലിലും ബി.ജെ.പി. ആവശ്യമുന്നയിച്ചെങ്കിലും അനുമതി ലഭിച്ചില്ല. തുടർന്നാണ് ബി.ജെ.പി. രാപകൽസമരം പ്രഖ്യാപിച്ചത്. നിയമസഭയുടെ വർഷകാലസമ്മേളനം വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് ബി.ജെ.പി. പുതിയ സമരമാർഗം തുറന്നത്. മുഡ ഭൂമിയിടപാടിൽ നാലായിരം കോടിയുടെ അഴിമതിയുണ്ടെന്നും ഇക്കാര്യത്തെപ്പറ്റി ചർച്ച നടത്താൻ ആവശ്യപ്പെടുമ്പോൾ…

Read More

നഗരത്തിലെ പി.ജി. മുറിയിൽ യുവതിയെ കുത്തി`കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി

death murder

ബെംഗളൂരു : ബെംഗളൂരുവിൽ യുവതിയെ പെയിങ് ഗസ്റ്റ് (പി.ജി.) മുറിയിലെത്തി യുവാവ് കുത്തിക്കൊലപ്പെടുത്തി. ബിഹാർ സ്വദേശിനി കൃതി കുമാരി (24) യാണ് കൊല്ലപ്പെട്ടത്. നഗരത്തിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരിയായിരുന്നു. ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. കോറമംഗല വി.ആർ. ലേഔട്ടിലെ ഭാർഗവി സ്റ്റെയിങ് ഹോംസിലായിരുന്നു സംഭവം. ആക്രമിച്ചശേഷം യുവാവ് ഓടി രക്ഷപ്പെട്ടു. പാക്കേജ് നൽകാനെന്ന പേരിലാണ് പ്രതി പി.ജി. യിൽ പ്രവേശിച്ചതെന്ന് പോലീസ് പറഞ്ഞു. യുവതിയെ അറിയുന്ന ആളായിരിക്കും കൊലപാതകത്തിന് പിന്നിലെന്നും സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചു വരുകയാണെന്നും പോലീസ് പറഞ്ഞു.

Read More

വൈറ്റ് ടോപ്പിംഗ് വർക്ക്; രാജാജിനഗർ ഈ റൂട്ടിൽ ഇന്ന് മുതൽ ഗതാഗത നിരോധനം

ബെംഗളൂരു: രാജാജിനഗറിന് സമീപം വൈറ്റ് ടോപ്പിംഗ് കാരണം ജൂലൈ 25 മുതൽ രാജാജിനഗർ ഒന്നാം ബ്ലോക്ക് മുതൽ ഡോ.രാജ്കുമാർ റോഡിൻ്റെ പത്താം ക്രോസ് വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ബെംഗളൂരു ട്രാഫിക് പോലീസ് വകുപ്പ് അറിയിച്ചു. ട്രാഫിക് റൂട്ട് മാറ്റം ഇസ്‌കോൺ പ്രവേശന ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് സ്റ്റാർ സർക്കിൾ (മോദി ബ്രിഡ്ജ്) ഇടത്തേക്ക് തിരിഞ്ഞ് നവരംഗ് സർക്കിളിന് സമീപം ഇടത്തേക്ക് തിരിഞ്ഞ് ഡോ.രാജ്കുമാർ റോഡ് പത്താം ക്രോസിലേക്ക് പോകാം. താഴത്തെ മഹാലക്ഷ്മി ലേഔട്ടിൽ നിന്ന് പോകുന്ന വാഹനങ്ങൾക്ക് സ്റ്റാർ സർക്കിളിൽ (മോദി…

Read More
Click Here to Follow Us