ചെന്നൈ: പാന്റ്‌സിന്റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചതോടെ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. മധുര രാമേശ്വരം ദേശീയപാതയില്‍ യാത്ര ചെയ്യുന്നതിലൂടെയാണ് അപകടമുണ്ടായത്. വീഴ്ചയില്‍ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ് രാമനാഥപുരം സ്വദേശി രജനിയാണ് (36 ) മരിച്ചത്. ബാങ്കില്‍ സെക്യൂരിറ്റി ഗാര്‍ഡായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലും സമാനമായ സംഭവം ഉണ്ടായി. പോക്കറ്റില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചതോടെ സകൂട്ടറിന്‌റെ നിയന്ത്രണം നഷ്ടപ്പെട്ട് യുവതി ഡിവൈഡല്‍ തലയിടിച്ച് വീഴുകയും മരിക്കുകയുമായിരുന്നു.
Read MoreDay: 23 July 2024
പിറന്നാളിന് ലഭിച്ച ചോക്ലേറ്റിൽ നിന്നും കൃത്രിമ പല്ല് കിട്ടിയതായി പരാതി
ഭോപാൽ: ചോക്ലേറ്റിൽ നിന്നും കൃത്രിമ പല്ല് കിട്ടിയതായി അധ്യാപികയുടെ പരാതി. ചോക്ലേറ്റ് കഴിക്കുന്നതിനിടെ വായിൽ തടയുകയായിരുന്നു ഇവ. സാധനം കൃത്രിമ പല്ലുകളായിരുന്നു. അതും നാലെണ്ണം. മധ്യപ്രദേശിലെ ഖാർഗോണിൽ നിന്നുള്ള അധ്യാപികയായ മായാദേവി ഗുപ്തയ്ക്കാണ് ഇത്തരമൊരു ദുരനുഭവം. തന്റെ വിദ്യാർഥികളിലൊരാളുടെ പിറന്നാൾ ആഘോഷത്തിന് പോയപ്പോൾ ലഭിച്ച ചോക്ലേറ്റ് കുറച്ച് ദിവസങ്ങൾക്കു ശേഷമാണ് ഗുപ്ത കഴിച്ചത്. കാപ്പി ഫ്ലേവറിലുളള ചോക്ലേറ്റ് ആസ്വദിച്ച് കഴിക്കുന്നതിനിടെ എന്തോ വായിൽ തടയുകയും കടിച്ചമർത്താൻ സാധിച്ചപ്പോൾ കട്ടിയുള്ള വസ്തുവാണെന്ന് മനസിലാകുകയും ചെയ്തു. പിന്നീട് വായിൽ നിന്ന് പുറത്തെടുത്ത് നോക്കിയപ്പോഴാണ് നാല് കൃത്രിമ പല്ലുകളാണെന്ന്…
Read Moreനവജാതശിശുവിന് 25 വിരലുകൾ; ദൈവ അനുഗ്രഹമെന്ന് പിതാവ്
ബെംഗളൂരു: 13 കൈവിരലുകളും 12 കാല്‍ വിരലുകളുമായി കുഞ്ഞ് ജനിച്ചു. കർണാടകയിലെ ബാഗല്‍കോട്ടിലാണ് അസാധാരണ സംഭവം. 35 കാരിയായ ഭാരതിയാണ് 25 വിരലുകള്‍ ഉള്ള കുഞ്ഞിന് ജന്മം നല്‍കിത്. കുഞ്ഞിന് വലതു കൈയില്‍ ആറ് വിരലുകളും ഇടതു കൈയില്‍ ഏഴ് വിരലുകളുമാണ് ഉള്ളത്. ഒരോ കാലിലും ആറ് വിരലുകളുമാണ് ഉള്ളത്. കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ആരോഗ്യമുള്ള ആണ്‍കുഞ്ഞിന് ജന്മം നല്‍കാൻ സാധിച്ചതില്‍ സന്തോഷം എന്ന് ഭാരതി പറഞ്ഞു. കുഞ്ഞിന്റെ അസാധാരണമായ പ്രത്യേകതകളില്‍ കുടുംബത്തിന് സന്തോഷമാണുള്ളതെന്ന് അച്ഛനായ ഗുരപ്പ കോണൂർ…
Read Moreനീറ്റില്‍ പുനഃപരീക്ഷയില്ലെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയില്‍ വ്യാപകമായ ക്രമക്കേട് കണ്ടെത്താത്ത സാഹചര്യത്തില്‍ പുനഃപരീക്ഷയില്ലെന്ന് സുപ്രീം കോടതി. പരീക്ഷാ നടത്തിപ്പില്‍ പോരായ്മകള്‍ ഉണ്ട്. എന്നാല്‍ വ്യാപകമായ രീതിയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നതിന് തെളിവില്ലെന്നും സൂപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചിന്റെതാണ് ഉത്തരവ്. നീറ്റ് യുജിയില്‍ പുതിയ പരീക്ഷ നടത്താന്‍ ഉത്തരവിടുന്നത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും. ഇരുപത്തിനാല് ലക്ഷത്തോളം വിദ്യാര്‍ഥികളെയാണ് ഇത് ബാധിക്കുക. അഡ്മിഷനടക്കമുള്ള പ്രക്രിയകളും താറുമാറാകും. അതിനാല്‍ നിലവിലെ പരീക്ഷ പൂര്‍ണമായി റദ്ദാക്കുന്നത് നീതീകരിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. പരീക്ഷയുടെ മുഴുവന്‍ പവിത്രതയെയും ബാധിച്ചെന്നു…
Read Moreഗീസറിലെ ഗ്യാസ് ലീക്കായി; അമ്മയും മകനും മരിച്ചു
ബെംഗളൂരു: കുളിമുറിയിലെ ഗീസറിലെ ഗ്യാസ് ലീക്ക് ചെയ്തു, അമ്മയ്ക്കും മകനും ദാരുണാന്ത്യം. മാഗഡിയില്‍ ഞായറാഴ്ച വൈകീട്ടാണ് സംഭവം. 40 കാരിയായ അമ്മയും 17കാരനായ മകനുമാണ് വിഷവാതകം ശ്വസിച്ച് മരിച്ചത്. ശോഭ എന്ന 40കാരി വീട്ടുജോലിക്കാരിയായി ജോലി ചെയ്തു വരികയായിരുന്നു. 17കാരനായ മകൻ ദിലീപ് വിദ്യാർത്ഥിയാണ്. മഗാഡിയിലെ ജ്യോതിനഗറിലാണ് സംഭവം. ഞായറാഴ്ച വൈകീട്ട് 5.30 നും 6.30നും ഇടയിലാണ് മരണം സംഭവിച്ചിരിക്കുന്നതെന്നാണ് പോലീസ് വിശദമാക്കുന്നത്. ശോഭയുടെ മൂത്തമകളായ ശശികലയാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ശശികല തിരികെ വീട്ടിലെത്തിയപ്പോഴാണ് അബോധാവസ്ഥയില്‍ രണ്ട് പേരെയും കണ്ടെത്തുന്നത്. വീട്ടിനകത്തെ കുളിമുറിയിലായിരുന്നു…
Read Moreമതം മാറ്റാൻ ശ്രമം; ഒരാൾ അറസ്റ്റിൽ
ബെംഗളൂരു: ബെല്ലാരി ജില്ലയിലെ സിരഗുപ്പയില്‍ മന്ത്രാലയ തീർത്ഥാടനത്തിന് പോവുകയായിരുന്ന ഭക്തരെ മതം മാറ്റാൻ ശ്രമം. കർണാടക- ആന്ധ്ര അതിർത്തിയിലെ തീർത്ഥാടന കേന്ദ്രമാണ് മന്ത്രാലയ. കാവിക്കൊടിയുമായി നടന്നുനീങ്ങിയ ഭക്തരെ വഴിയില്‍ തടഞ്ഞുനിർത്തി മതം മാറ്റാനായിരുന്നു ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് തെക്കലകോട്ടെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായും, ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്നും പോലീസ് വ്യക്തമാക്കി. 44കാരനായ ഹുസൈൻ ബാഷ എന്നയാളാണ് പിടിയിലായത്. സായി ബാബ(24)എന്നയാളാണ് ഇനി പിടിയിലാകാനുള്ളത്. ഈ മാസം 18നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതികള്‍ തീർത്ഥാടകരെ തടഞ്ഞുനിർത്തി മതം…
Read Moreനടിമാർ തമ്മിൽ തല്ല്; സീരിയൽ ചിത്രീകരണം മുടങ്ങി
തിരുവനന്തപുരം: ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം’ സീരിയല്‍ നടിമാര്‍ തമ്മില്‍ തുറന്ന പോര്. ചിത്രീകരണം നടക്കുന്ന വെള്ളയാണി വീട്ടില്‍ വച്ച് പ്രമുഖ സിനിമാ – സീരിയല്‍ താരങ്ങളായ നടി രഞ്ജിനിയും സജിത ബേട്ടിയും തമ്മിലുള്ള മൂപ്പിളമ്മ തര്‍ക്കം അടിയില്‍ കലാശിച്ചത്. ഇതോടെ സീരിയലിന്റെ ചിത്രീകരണം ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. പെരുന്തച്ചന്‍ പോലുള്ള മലയാളത്തിലെ പ്രധാന സിനിമകളുടെ നിര്‍മ്മാതാവ് കൂടിയാണ് ജയകുമാര്‍. മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് സിനിമയായ ‘ചിത്രം’ സിനിമയിലെ നായികയാണ് രഞ്ജിനി. സജിത ബേട്ടി നിരവധി സിനിമകളിലും സീരിയലുകളിലും ശ്രദ്ധേയമായ വേഷം ചെയ്ത നടിയാണ്.…
Read Moreമൂന്നാം മോദി സർക്കാരിൻറെ ആദ്യ ബജറ്റ് അവതരണം പൂര്‍ത്തിയായി; പ്രഖ്യാപനങ്ങള്‍ ഇങ്ങനെ
ഡൽഹി: മൂന്നാം മോദി സർക്കാരിൻറെ ആദ്യ ബജറ്റ് അവതരണം പൂർത്തിയായി. ധനമന്ത്രി നിർമ്മല സീതാരാമനാണ് ബജറ്റ് അവതരണം നടത്തിയത്. ഇത്തവണത്തെ ബജറ്റില്‍ ഊന്നല്‍ കൊടുത്തത് തൊഴില്‍ മേഖലയ്‌ക്കാണ്. പ്രതീക്ഷിച്ചത് പോലെ ആദായ നികുതിയുടെ പുതി സ്കീമില്‍ ചില മാറ്റങ്ങളും ധനമന്ത്രി പ്രഖ്യാപിച്ചു. സുപ്രധാന പ്രഖ്യാപനങ്ങള്‍ വിദ്യാഭ്യാസ, നൈപുണ്യ മേഖലകള്‍ക്ക് 1. 48 ലക്ഷം കോടി തൊഴിലില്ലായ്മ ഇല്ലാതാക്കാൻ പദ്ധതികള്‍ സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക നൈപുണ്യ പരിശീലന കേന്ദ്രങ്ങള്‍ ആന്ധ്രാപ്രദേശിന്റെ തലസ്ഥാന വികസനത്തിന് ധനസഹായം. ഓഹരികള്‍ തിരിച്ചു വാങ്ങുമ്ബോള്‍ ചുമത്തുന്ന നികുതി കൂട്ടി. ബിഹാറിനും ധനസഹായം…
Read Moreജോലി സമയം വർധിപ്പിക്കൽ നീക്കത്തിനെതിരെ നിരത്തിലിറങ്ങി ഐ ടി ജീവനക്കാർ; വർക്ക് ഫ്രം ഹോം വേണമെന്ന് ആവശ്യം ശക്തം
ബെംഗളൂരു : ദിവസം 14 മണിക്കൂർവരെ ജോലിസമയം വർധിപ്പിക്കാനുള്ള കർണാടക സർക്കാർ നീക്കത്തിനെതിരേ തെരുവിലിറങ്ങി ഐ.ടി. ജീവനക്കാർ. തിങ്കളാഴ്ച ബെംഗളൂരുവിലെ 29 ഐ.ടി. സ്ഥാപനങ്ങളുടെ കവാടത്തിനുമുൻപിൽ സമരപ്രചാരണയോഗങ്ങൾ നടത്തി. ചിലസ്ഥലങ്ങളിൽ പ്രകടനവുമുണ്ടായി. കർണാടക സ്റ്റേറ്റ് ഐ.ടി., ഐ.ടി.ഇ.എസ്. എംപ്ലോയീസ് യൂണിയന്റെ (കെ.ഐ.ടി.യു.) നേതൃത്വത്തിലായിരുന്നു സമരം. സർക്കാർ നീക്കത്തിനെതിരേ ഐ.ടി. ജീവനക്കാരുടെ യോജിച്ചുള്ള സമരത്തിനുള്ള ഒരുക്കമാണ് നടത്തുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. അതേസമയം കനത്ത മഴയും ഗതാഗത കുരുക്കും പ്രതിബദ്ധതയോടെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ (വർക്ക് ഫ്രം ഹോം) അനുമതി തേടി ഐ ടി കമ്പനി ജീവനക്കാർ .…
Read Moreസംസ്ഥാനത്ത് ഇത്തവണ ലഭിച്ചത് അധിക മഴ
ബെംഗളൂരു : ഈവർഷം മൺസൂൺ സീസണിൽ ജൂൺ ഒന്നുമുതൽ ജൂലായ് 20 വരെ സംസ്ഥാനത്ത് 464 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. സാധാരണ ഇക്കാലയളവിൽ ലഭിക്കുന്നത് 373 മില്ലിമീറ്റർ മഴയാണ്. 24 ശതമാനം അധികമാണ് ഇത്തവണ മഴ. തീരദേശജില്ലകളിലാണ് കൂടുതൽ മഴലഭിച്ചത്. ശരാശരി 743 മില്ലിമീറ്റർ മഴലഭിക്കുന്ന സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 1230 മില്ലിമീറ്റർ മഴയാണ്. 65 ശതമാനം അധികമാണ് മഴ. മലയോരജില്ലകളിൽ ശരാശരി 389 മില്ലിമീറ്റർ മഴലഭിക്കുന്ന സ്ഥാനത്ത് ഈവർഷം ലഭിച്ചത് 590 മില്ലിമീറ്റർ മഴയാണ്. 52 ശതമാനമാണ് വർധനവ്. കഴിഞ്ഞദിവസം കപില നദി…
Read More