ഉത്തരകന്നഡ മണ്ണിടിച്ചിൽ; അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തി; രണ്ടുപേർക്കായുള്ള തിരച്ചിൽ തുടരുന്നു; അഞ്ചുലക്ഷം വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ബെംഗളൂരു : ഉത്തരകന്നഡ ജില്ലയിലെ ശിരൂരിനടുത്ത് അങ്കോളയിൽ കനത്തമഴയിലുണ്ടായ മണ്ണിടിച്ചിലിൽ അഞ്ചുപേരുടെ മൃതദേഹം കണ്ടെടുത്തു. കാണാതായ രണ്ടുപേർക്കായുള്ള തിരച്ചിൽ തുടരുകയാണ്

മണ്ണിടിച്ചിലുണ്ടായിടത്ത് റോഡരികിൽ ചായക്കട നടത്തിവന്ന ലക്ഷ്മൺ നായക് (47), ഭാര്യ ശാന്തി (36), മകൻ റോഷൻ (11), മകൾ അവന്തിക (6), ഇവിടെയുണ്ടായിരുന്ന ടാങ്കർ ലോറിയുടെ ഡ്രൈവർ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

  'മകൻ ആത്മഹത്യ ചെയ്യില്ല';'കോളേജ് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ ബന്ധുവിൻ്റെ, ബെംഗളൂരു പൊലീസ് അനങ്ങുന്നില്ല'; നിയമപോരാട്ടത്തിന് ആദിത്യന്റെ കുടുംബം

ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടില്ല. നാലുപേരുടെ മൃതദേഹങ്ങൾ ചൊവ്വാഴ്ച വൈകീട്ട് കണ്ടെത്തിയിരുന്നു. രണ്ടുപേർകൂടി ദുരന്തത്തിൽപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്

ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ശിരൂരിൽ ദേശീയപാതയ്ക്കുസമീപമാണ് മണ്ണിടിച്ചിലുണ്ടായത്.

ദേശീയപാതയോരത്തെ കുന്നിടിഞ്ഞ് റോഡകിരിലെ ചായക്കടയുടെ മുകളിലേക്ക് പതിക്കുകയായിരുന്നു. മണ്ണുൾപ്പെടെ സമീപത്തെ ഗംഗാവലി പുഴയിലേക്ക് ഒലിച്ചുപോയി.

ചൊവ്വാഴ്ച മണ്ണിനടിയിലും സമീപത്തെ പുഴയിലും തിരച്ചിൽ തുടർന്നു. പോലീസും ദേശീയ ദുരന്തനിവാരണസേനയും അഗ്നിരക്ഷാസേനയുംചേർന്നായിരുന്നു തിരച്ചിൽ നടത്തിയത്.

മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപവീതം നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വണ്ടി ഇനി തോന്നുപോലെ എവിടെയും ഇടല്ലേ; ബെംഗളൂരുവിൽ ഇന്ന് മുതൽ വീണ്ടും ടോവിംഗ് തുടങ്ങി; നിയമം ലംഘിച്ചാൽ വാഹനം 'പൊക്കും'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വയനാട് ടൗണ്‍ഷിപ്പ്: നിര്‍മാണം അവസാനഘട്ടത്തില്‍ എത്തിയ വീടുകളില്‍ വിള്ളല്‍
[masterslider id="10"]

Related posts

Click Here to Follow Us