മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് വധക്കേസിൽ മൂന്ന് പ്രതികൾക്ക് ജാമ്യം

ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ അമിത് ദിഗ്‌വേഗർ, എച്ച്എൽ സുരേഷ്, കെടി മവീൻകുമാർ എന്നിവർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് മൂന്ന് പ്രതികൾ നൽകിയ അപേക്ഷ പരിഗണിച്ച ജസ്റ്റിസ് എസ്. വിശ്വജിത്ത് ഷെട്ടി അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. ഉത്തരവിൻ്റെ വിശദമായ പകർപ്പ് ഇനിയും ലഭ്യമായിട്ടില്ല.

കേസിലെ പതിനൊന്നാം പ്രതിയായ മോഹൻ നായിക്കിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. കൂടാതെ, പ്രതികൾ കഴിഞ്ഞ ആറ് വർഷമായി വിചാരണ തടവുകാരായി ജയിലിൽ കഴിയുകയാണ്.

വിചാരണ പൂർത്തിയാകാതെ ദീർഘനാൾ ജയിലിൽ അടയ്ക്കാനാകില്ലെന്ന നിരവധി വിധികൾ നിലവിലുണ്ടെന്നും ബെഞ്ച് ജാമ്യം അനുവദിച്ച് കൊണ്ട് ചൂണ്ടികാണിച്ചു.

കേസിലെ പതിനൊന്നാം പ്രതിയായ മോഹൻ നായിക്കിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത് പരിഗണിച്ച് ഇവർക്കും ജാമ്യം അനുവദിക്കണമെന്ന് നേരത്തെ വാദത്തിനിടെ ഹരജിക്കാരുടെ അഭിഭാഷകൻ വാദിച്ചിരുന്നു.

കേസിൻ്റെ പശ്ചാത്തലം: 2017 സെപ്തംബർ അഞ്ചിന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചത്.

കൊലപാതകം ആസൂത്രണം ചെയ്ത മുഖ്യ സൂത്രധാരൻ അമോൽ കാലെയും, വെടിയുതിർത്തത് പരശുറാം വാഗ്മോറും ബൈക്കിൽ രക്ഷപ്പെടാൻ സഹായിച്ചത് ഗണേഷ് മിസ്കിനും ആണെന്നാണ് ആരോപണം.

അമോൽ കാലെ, പരശുറാം വാഗ്‌മോർ, ഗണേഷ് മിസ്‌കിൻ, അമിത് ബൗദ്, അമിത് ദേഗ്‌വേക്കർ, ഭരത് കുറാനെ, സുരേഷ് എച്ച്എൽ, രാജേഷ് ബംഗേര, സുധൻവ ഖുഡേക്കർ, ശരദ് കലാസ്‌കർ, മോഹൻ നായിക്, വാസുദേവ് ​​സൂര്യവൻഷി, സുജിത് കുമാർ, മനോഹർ എദവ്, വികാസ് പാട്ടീൽ, കെ. ടി. നവീൻ കുമാർ, ഹൃഷികേശ് ദിയോദികർ എന്നിവരാണ് കേസിൽ വിചാരണ നേരിടുന്നത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us