ബെംഗളൂരു: അദ്ധ്യാപകന്റെ ഭാര്യയുടെ മാനസിക പീഡനത്തെ തുടർന്ന് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു.
ദുധിഹള്ളിയിലാണ് സംഭവം. ഹവേരി സ്വദേശി അർച്ചന ഗൗഡന്നവറാണ് മരിച്ചത്.
സംഭവത്തില്‍ വിദ്യാർത്ഥിനിയുടെ അദ്ധ്യാപകനായ ആരിഫുള്ളയുടെ ഭാര്യക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്.
പോലീസ് പെണ്‍കുട്ടിയുടെ മുറിയില്‍ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു.
ആരിഫുള്ളയുടെ മകള്‍ സോയയോടൊപ്പമാണ് പെൺകുട്ടി പഠിക്കുന്നത്.
പഠനത്തിലും കായികരംഗത്തും ഇവരുടെ മകളെക്കാള്‍ മുന്നിലായിരുന്നു അർച്ചന.
ഇതില്‍ അസൂയപ്പെട്ട ആരിഫുള്ളയുടെ ഭാര്യ അർച്ചനയെ കടുത്ത മാനസിക സംഘർഷത്തിലേക്ക് തള്ളിവിടുകയായിരുന്നു.
പഠനത്തിന് മകളെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് അർച്ചനയെ ഇവർ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു.
മാതാപിതാക്കള്‍ പെണ്‍കുട്ടിയുടെ ബാഗില്‍ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്.
ആരിഫുള്ളയുടെ ഭാര്യക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കുട്ടി ഉന്നയിക്കുന്നത്.
ആത്മഹത്യയ്‌ക്ക് പ്രേരിപ്പിച്ചത് അദ്ധ്യാപകന്റെ ഭാര്യയാണെന്ന് കുട്ടി പറയുന്നുണ്ട്.
ഇവർ മാനസികമായി തന്നെ തളർത്തിയിരുന്നെന്നും സഹിക്കാൻ വയ്യാതെയാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്നും പെണ്‍കുട്ടി കുറിപ്പില്‍ പറയുന്നു.
കത്ത് കണ്ടെടുത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരിഫിനെയും ഭാര്യയെയും സമീപിച്ചിരുന്നു.
എന്നാല്‍ 10 ലക്ഷം രൂപ നല്‍കാമെന്നും കേസ് ഒതുക്കി തീർക്കാനും അദ്ധ്യാപകനും കുടുംബവും നിർബന്ധിച്ചതായി കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.
അദ്ധ്യാപകനും ഭാര്യക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.