ആഗ്ര: ഭാര്യ മദ്യപിക്കാൻ നിർബന്ധിക്കുന്നുവെന്ന പരാതിയുമായി ഭർത്താവ്. ഉത്തർപ്രദേശിലെ ആഗ്ര ഫാമിലി കൗണ്‍സിലിംഗ് സെന്ററിലാണ് വിചിത്രമായ പരാതിയുമായി യുവാവ് എത്തിയത് . ഭാര്യയുടെ അമിതമായ മദ്യാസക്തിയാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ദിവസവും മദ്യപിച്ച് ലക്കുകെടുന്ന ഭാര്യ ഭർത്താവിനെയും മദ്യം കഴിക്കാൻ നിർബന്ധിക്കുന്നു. ഭർത്താവ് വിസമ്മതിച്ചാല്‍ വഴക്കുണ്ടാകുകയും ചെയ്യും. 4 വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് ശേഷമാണ് ഭാര്യ മദ്യത്തിന് അടിമയാണെന്ന് മനസിലായതെന്ന് ഭർത്താവ് പറയുന്നു. താൻ മദ്യപിക്കാറില്ല, പക്ഷേ ഭാര്യ തന്നെ മദ്യപിക്കാനായി നിർബന്ധിക്കുന്നു. ഭാര്യയുടെ മദ്യപാനത്തെ തുടർന്ന് ഇവരുടെ ബന്ധത്തില്‍ വിള്ളലുണ്ടായി. ഇരുവരും…
Read MoreDay: 12 July 2024
ഫണ്ട് തിരിമറി; പോലീസ് അന്വേഷണത്തിനിടെ ഇഡി റെയ്ഡ്; വിമർശനവുമായി ഡികെ ശിവകുമാർ
ബെംഗളൂരു: മുൻ മന്ത്രി ബി. നാഗേന്ദ്ര, പട്ടികവർഗ വികസന കോർപറേഷൻ ചെയർമാനും കോണ്‍ഗ്രസ് എം.എല്‍.എയുമായ ബസനഗൗഡ ദഡ്ഡല്‍ എന്നിവരുടെ വീടുകളില്‍ വ്യാഴാഴ്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തി. 187 കോടിയുടെ അനധികൃത ഫണ്ട് തിരിമറി കേസിലാണ് റെയ്ഡ്. ഇരു നേതാക്കളെയും കഴിഞ്ഞ ദിവസം പൊലീസ് പ്രത്യേക അന്വേഷണ സംഘം ചോദ്യംചെയ്തിരുന്നു. കർണാടകയിലെ 20 ഇടങ്ങളിലും ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലുമായാണ് ഇ.ഡി തിരച്ചല്‍ നടത്തിയത്. അതേസമയം, ഏത് നടപടിക്രമം അനുസരിച്ചാണ് ഇ.ഡി അന്വേഷണവും റെയ്ഡും നടത്തിയതെന്ന് മനസ്സിലാവുന്നില്ലെന്ന് കർണാടക ഉപ മുഖ്യമന്ത്രിയും കോണ്‍ഗ്രസ്…
Read Moreകേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. വെള്ളിയാഴ്ച തീവ്ര മഴ കണക്കിലെടുത്ത് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് എല്ലാ ജില്ലകളിലും ശക്തമായ മഴ കണക്കിലെടുത്ത് മറ്റ് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അറബിക്കടലില്‍ പുതിയതായി രൂപംകൊണ്ട ന്യൂനമര്‍ദ പാത്തിയുടെ ഫലമായാണ് കേരളത്തില്‍ ഒറ്റപെട്ട സ്ഥലങ്ങളില്‍ ജൂലായ് 16 വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍…
Read Moreശോഭ കരന്ദലജെക്കെതിരെ കേസ് റദ്ദാക്കാനാവില്ലെന്ന് കോടതി
ചെന്നൈ: ബംഗളൂരുവിലെ രാമേശ്വരം കഫേയിലെ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ ബി.ജെ.പി നേതാവും കേന്ദ്ര സഹമന്ത്രിയുമായ ശോഭ കരന്ത്‍ലാജെക്കെതിരായ കേസ് റദ്ദാക്കാനാവില്ലെന്ന് മദ്രാസ് ഹൈകോടതി. അന്വേഷണം അവസാനിപ്പിക്കണമെന്ന ആവശ്യം തള്ളിയ ജസ്റ്റിസ് ജി. ജയചന്ദ്രൻ കേസ് റെക്കോർഡ് കോടതിയില്‍ സമർപ്പിക്കാൻ പ്രോസിക്യൂഷന് നിർദേശം നല്‍കി. മാർച്ച് ഒന്നിന് രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തില്‍ എട്ട് പേർക്ക് പരിക്കേറ്റിരുന്നു. കഫേയിലെ സ്ഫോടനത്തിനു പിന്നില്‍ തമിഴ്നാട്ടില്‍ നിന്ന് വന്നവരാണെന്നായിരുന്നു ശോഭയുടെ പ്രസ്താവന. കേരളത്തില്‍ നിന്ന് എത്തിയവർ കർണാടകയിലെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുകയാണെന്നും ഇവർ…
Read Moreനവകേരള ബസ് ബെംഗളൂരുവിലേക്ക് ഓടി തുടങ്ങി
ബെംഗളൂരു: ഗരുഡ പ്രീമിയം എന്ന പേരില്‍ കോഴിക്കോട്- ബെംഗളൂരു റൂട്ടില്‍ സർവീസ് തുടങ്ങിയ ബസ് യാത്രക്കാരില്ലാത്തതിനാല്‍ ഓട്ടം നിർത്തിയിരുന്നു. തുടർന്നാണ് വെറും 8 റിസർവേഷൻ ടിക്കറ്റുമായി ഇന്ന് നവകേരള ബസ് ബെംഗളൂരുവിലേക്ക് സർവീസ് പുനരാരംഭിച്ചത്. ലാഭം ഇല്ലാതെയാകും ബസ് ഇന്നും സർവീസ് നടത്തുക. 1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. എസി ബസുകള്‍ക്കുള്ള അഞ്ച് ശതമാനം ആഡംബരനികുതിയും നല്‍കണം. ഗരുഡ പ്രീമിയം എന്ന പേരിലാണ് അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്നത്. എല്ലാദിവസവും പുലര്‍ച്ചെ നാലിന് കോഴിക്കോട് നിന്ന് തിരിച്ച് 11.35ന് ബെംഗളൂരുവില്‍ എത്തും. പകല്‍…
Read Moreഹോട്ടലുകളുടെ പ്രവർത്തനസമയം പുലർച്ചെ രണ്ടു വരെയെങ്കിലും അനുവദിക്കണമെന്ന് ഹോട്ടലേഴ്‌സ് അസോസിയേഷൻ
ബെംഗളൂരു: നഗരപരിധിയില്‍ ഹോട്ടലുകളുടെ പ്രവർത്തനസമയം പുലർച്ചെ രണ്ടു വരെയെങ്കിലും അനുവദിക്കണമെന്ന് ബെംഗളൂരു ഹോട്ടലേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഭാരവാഹികള്‍ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി ഈ ആവശ്യം ചർച്ചചെയ്തു. ഹോട്ടലുകള്‍ക്ക് 24 മണിക്കൂർ പ്രവർത്തനാനുമതി നല്‍കണമെന്ന ആവശ്യം കഴിഞ്ഞ വർഷം സർക്കാർ തള്ളിയതായി അസോസിയേഷൻ പ്രസിഡന്റ് പി.സി. റാവു പറഞ്ഞു. കേന്ദ്ര ബജറ്റില്‍ ഹോട്ടലുകളുടെ പ്രവർത്തനസമയം വർധിപ്പിക്കാനുള്ള നടപടി വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിർമല സീതാരാമനും നിവേദനം നല്‍കി. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയർന്നതോടെ ഹോട്ടല്‍ മേഖല കടുത്ത പ്രതിസന്ധി നേരിടുകയാണെന്ന് റാവു പറഞ്ഞു.
Read Moreമുന്‍ മന്ത്രി ബി നാഗേന്ദ്ര ഇഡി കസ്റ്റഡിയില്‍
ബെംഗളൂരു: വാത്മീകി കോര്‍പ്പറേഷന്‍ അഴിമതിക്കേസില്‍ കര്‍ണാടക മുന്‍ മന്ത്രി ബി നാഗേന്ദ്ര ഇഡി കസ്റ്റഡിയില്‍. ഇന്നലെ നാഗേന്ദ്രയുടെ വീട്ടിലും ബന്ധപ്പെട്ട ഓഫീസുകളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. ഗോത്ര വിഭാഗങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ഫണ്ട് വാത്മീകി കോര്‍പ്പറേഷന്‍ വഴി തിരിമറി നടത്തിയെന്നന്താണ് നാഗേന്ദ്രക്കെതിരായ കേസ്. മന്ത്രി നേരിട്ടാണ് ഫണ്ട് തിരിമറി നടത്താന്‍ നിര്‍ദേശിച്ചതെന്നും തന്നെ ബലിയാടാക്കിയെന്നും കുറിപ്പ് എഴുതി വച്ച് വാല്‍മീകി കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തിരുന്നു. തുടര്‍ന്ന് ബി നാഗേന്ദ്രയ്ക്ക് മന്ത്രിപദവി രാജിവെക്കേണ്ടി വന്നു.
Read Moreനടിയും ബിഗ് ബോസ് താരവും അവതാരകയുമായ അപര്‍ണ വസ്‍തരെ അന്തരിച്ചു
ബെംഗളൂരു: കന്നഡ നടിയും ബിഗ് ബോസ് താരവും അവതാരകയുമായ അപര്‍ണ വസ്‍തരെ അന്തരിച്ചു. അര്‍ബുദത്തിന് ചികിത്സയിലായിരുന്നു അപര്‍ണ വസ്‍തരെ. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു അപര്‍ണ വസ്‍തരെയുടെ അന്ത്യം സംഭവിച്ചത്. 57 വയസ്സായിരുന്നു അപര്‍ണ വസ്‍തരെയ്‍ക്ക്. 1990കളില്‍ ഡിഡി ചന്ദനയിലെ മിക്ക ഷോകളുടെയും അവതാരകയായിരുന്നു നടിയുമായ അപ്‍സര വസ്‍തെരെ. അപര്‍ണ വസ്‍തരെ 1984ല്‍ ആയിരുന്നു സിനിമയില്‍ അരങ്ങേറിയത്. മസനഡ ഹൂവു എന്ന കന്നഡ സിനിമയിലൂടെയായിരുന്നു നടിയായി അപര്‍ണ വസ്‍തരെയുടെ അരങ്ങേറ്റം. സിനിമയ്ക്ക് പുറമേ അപര്‍ണ നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. മൂഡല മനേ, മുക്ത തുടങ്ങിയ സീരിയലുകളാണ് പ്രധാനപ്പെട്ടവ.…
Read Moreസംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണ സംഖ്യ കൂടി
ബെംഗളൂരു : കർണാടകത്തിൽ പാമ്പുകടിയേറ്റുള്ള മരണം കഴിഞ്ഞവർഷത്തേക്കാൾ കൂടി. ഈവർഷം ആറുമാസത്തിനിടെ 5,418 പേർക്ക് പാമ്പുകടിയേൽക്കുകയും 36 പേർ മരിക്കുകയുംചെയ്തു. 2023-ൽ ആകെ 19 മരണമേ റിപ്പോർട്ടുചെയ്തിരുന്നുള്ളൂ. 6596 പേർക്കാണ് പാമ്പുകടിയേറ്റിരുന്നത്. ഈവർഷം ഹാസനിലാണ് ഏറ്റവുംകൂടുതൽ ആളുകൾക്ക് (419) പാമ്പുകടിയേറ്റത്. ചിക്കബെല്ലാപുരയിൽ 373 പേർക്കും ദാവണഗെരെയിൽ 369 പേർക്കും കടിയേറ്റു. മരണം കൂടുതൽ റിപ്പോർട്ടുചെയ്തത് തുമകൂരുവിലും കൊപ്പാളിലുമാണ്. അഞ്ചുവീതം മരണമാണ് ഈ ജില്ലകളിലുണ്ടായത്. ചിത്രദുർഗയിലും ഉത്തരകന്നഡയിലും നാലുമരണംവീതം സംഭവിച്ചു. ഈവർഷം മേയിൽ 1550 പേർക്കും ജൂണിൽ 1554 പേർക്കും സംസ്ഥാനത്ത് പാമ്പുകടിയേറ്റു.
Read Moreതെളിവെടുപ്പിന് കൊണ്ടുപോയപ്പോൾ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച കവർച്ചക്കാരെ വെടിവെച്ചിട്ട് പോലീസ്
മംഗളൂരു : തെളിവെടുപ്പിന് കൊണ്ടുപോയപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച കുപ്രസിദ്ധ കവർച്ചാസംഘത്തിലെ രണ്ടുപേരെ മംഗളൂരു പോലീസ് വെടിവെച്ച് കീഴ്‌പ്പെടുത്തി. ഉത്തരേന്ത്യയിലെ പിടികിട്ടാപ്പുള്ളികളായ ‘ചഡ്ഡി ഗ്യാങ്ങി’ലെ രാജു സിംഗ്വാനിയ, ബാലി എന്നിവരെയാണ് പോലീസിനെ അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കവെ കാലിനു വെടിവെച്ചിട്ടത്. ചൊവ്വാഴ്ച മംഗളൂരുവിലെ വീട്ടിൽ കവർച്ചനടത്തി ലക്ഷങ്ങളുടെ വജ്രവും സ്വർണാഭരണങ്ങളും വിലപിടിപ്പുള്ള വാച്ചുമായി രക്ഷപ്പെടാൻ ശ്രമിക്കവെ മധ്യപ്രദേശ് സ്വദേശികളായ രാജു സിംഗ്വാനിയ (24), മയൂർ (30), ബാലി (22), വിക്കി (21) എന്നിവർ പിടിയിലായിരുന്നു. മോഷണം നടന്ന വീട്ടിൽ ബുധനാഴ്ച രാവിലെ ഇവരെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴാണ് എ.എസ്.ഐ.യെയും…
Read More