ബെംഗളൂരു: വായ്പ ആപ്പ് തട്ടിപ്പുകേസിൽ അറസ്റ്റിലായ ചൈനീസ് വനിത അടിയന്തരമായി സ്വദേശയാത്ര അനുവദിക്കണമെന്നു നൽകിയ അപേക്ഷ കർണാടക ഹൈക്കോടതി തള്ളി.
വിചാരണ പൂർത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ചൈനീസ് വായ്പ ആപ്പ് ആയ പവർ ബാങ്ക് തട്ടിപ്പുകേസിലെ പ്രതി ഹു ഷാവേലിനാണ് 80 വയസ്സുള്ള പിതാവിന് സുഖമില്ലെന്ന് ചൂണ്ടിക്കാട്ടി ചൈനയിലേക്ക് പോകാൻ അനുമതി തേടിയത്.
കേരളത്തിലും ഇവർക്കെതിരെ കേസുണ്ട്.
നാട്ടിലേക്ക് മടങ്ങാൻ കേരള ഹൈക്കോടതി അനുവദിച്ചിട്ടുണ്ടെന്ന് വാദിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു.
മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേരിൽ നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്ന കേസ് ആണിത്.
2017 ൽ ഇന്ത്യയിൽ എത്തിയ ചൈനീസ് വനിത മലയാളിയായ അനസ് അഹമ്മദിനെ വിവാഹം കഴിച്ച് ബെംഗളൂരുവിൽ താമസിക്കുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.