നടൻ ദർശനെ കെട്ടിപ്പിടിച്ച് കണ്ണീരണിഞ്ഞ അമ്മ മീന; കുടുംബാംഗങ്ങളെ കണ്ട് വികാരാധീനനായി താരം

ബെംഗളൂരു: രേണുകസ്വാമി വധക്കേസിൽ പരപ്പ അഗ്രഹാര ജയിലിൽ റിമാൻഡിൽ കഴിയുന്ന നടൻ ദർശനെ തിങ്കളാഴ്ച കുടുംബാംഗങ്ങൾ സന്ദർശിച്ചു.

വീട്ടുകാരെ കണ്ടപ്പോൾ ദർശൻ വികാരാധീനനായി, മകനെ കെട്ടിപ്പിടിച്ച് അമ്മ മീനയും കണ്ണീർ പൊഴിച്ചു. തന് റെ അവസ്ഥയോർത്ത് കരയുന്ന അമ്മയെ നടൻ ആശ്വസിപ്പിച്ചു.

കൂടിക്കാഴ്ചയ്ക്കിടെ ദർശൻ മകൻ വിനീഷിനെ മടിയിലിരുത്തി ആലിംഗനം ചെയ്തു. സുഹൃത്തുക്കളെപ്പോലെ കഴിഞ്ഞിരുന്ന അച്ഛൻ്റെയും മകൻ്റെയും അവസ്ഥ കണ്ട് ദർശൻ്റെ ഭാര്യ വിജയലക്ഷ്മി വികാരാധീനയായി.

ദർശൻ്റെ സഹോദരൻ ദിനകർ തൂഗുദീപ് അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും അടുത്ത നിയമപോരാട്ടം ചർച്ച ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുകൾ.

രേണുകസ്വാമി വധക്കേസിൽ പ്രതിയായ നടൻ ദർശൻ കഴിഞ്ഞ പത്ത് ദിവസമായി പരപ്പ അഗ്രഹാര ജയിലിൽ കഴിയുകയാണ്. നിരവധി താരങ്ങളും നടിമാരും കുടുംബാംഗങ്ങളും നടൻ ദർശനെ കാണാൻ എത്തുന്നുണ്ട്.

എന്നാലിപ്പ്പോൾ ജയിൽ വകുപ്പ് നിയമം കാറ്റിൽ പറത്തി ദർശന് രാജകീയ പദവി നൽകിയിരിക്കുകയാണ് എന്നും ആരോപണം ഉയരുന്നുണ്ട്.

ഒരു സാധാരണക്കാരന് ജയിലിൽ പ്രവേശിക്കണമെങ്കിൽ നിരവധി നിയമങ്ങൾ പറയുന്നു. നടൻ ദർശൻ്റെ കുടുംബത്തിൻ്റെ മാത്രം സ്ഥിതി വ്യത്യസ്തമാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us