ലുലുവിൽ വിലക്കുറവിന്റെ ഉത്സവം ; പകുതി വിലയ്ക്ക് നിരവധി ഉത്പന്നങ്ങൾ 

ബെംഗളൂരു : ഷോപ്പിങ്ങ് വിസ്മയം തീർത്ത്, വമ്പൻ വിലക്കിഴിവുമായി ബെംഗളൂരു ലുലു മാളും ലുലു ഡെയ്ലിയും.

ബ്രാൻഡഡ് ഉത്പന്നങ്ങൾ അടക്കം കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാനുള്ള ഷോപ്പിങ്ങ് മാമാങ്കത്തിന് ജൂലെെ 4ന് തുടക്കമാകും.

ഫ്ലാറ്റ് 50 സെയിൽ ഓഫറിലൂടെ 50 ശതമാനം വിലക്കുറവിലാണ് ബ്രാൻഡഡ് ഉത്പന്നങ്ങൾ ലഭ്യമാക്കുന്നത്.

അവശ്യവസ്തുക്കൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, മൊബൈൽ, ലാപ്ടോപ്പ്, ടിവി,പ്രമുഖ ബ്രാൻഡുകളുടെ ഫാഷൻ തുണിത്തരങ്ങൾ‌ തുടങ്ങി 50 ശതമാനം വിലക്കുറവിലാണ് ലഭ്യമാക്കിയിരിക്കുന്നത്.

ജൂലൈ 4 മുതൽ 7 വരെ നാല് ദിവസത്തേക്കാണ് ലുലു ഓൺ സെയിൽ നടക്കുന്നത്.

ലുലു ഫാഷൻ സ്റ്റോർ, ലുലു ഹൈപ്പർമാർക്കറ്റ്, ലുലു കണക്റ്റ് എന്നിവിടങ്ങളിലായി നിരവധി ഉത്പന്നങ്ങൾ പകുതി വിലയ്ക്ക് പർച്ചേസ് ചെയ്യാം.

ഇതിന്റെ ഭാഗമായി ലുലു സ്റ്റോറുകൾ അർധരാത്രി വരെ തുറന്ന് പ്രവർത്തിക്കും.

ലുലു ഹൈപ്പർമാർക്കറ്റ് രാജാജി നഗർ, കനകപുര റോഡിലെ ലുലു ഡ‍െയ്ലിയിലും വമ്പൻ വിലക്കിഴിവാണ് ലഭ്യമാക്കിയിരിക്കുന്നത്.

ഡിജിറ്റൽ ഉത്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാൻ അവസരമൊരുക്കി പ്രത്യേക ലേലവും ഒരുക്കിയിട്ടുണ്ട്.

ജൂലൈ 4,5,6,7 തീയതികളിൽ വൈകിട്ട് ആറ് മണി മുതൽ ലേലം തുടങ്ങും.

ഐ ഫോൺ, ആപ്പിൾ ഉത്പന്നങ്ങൾ അടക്കം ലേലത്തിലൂടെ സ്വന്തമാക്കാം.

പതിവുപോലെ എൻഡ് ഓഫ് സീസൺ സെയിലും ലുലു അവതരിപ്പിക്കുന്നുണ്ട്.

മികച്ച ഫാഷൻ ബ്രാൻഡുകളുടെ എറ്റവും പുതിയ വസ്ത്രശേഖരങ്ങൾ ലുലു ഫാഷൻ സ്റ്റോറിൽ നിന്ന് 50% വരെ കിഴിവിൽ സ്വന്തമാക്കാം.

ജൂലൈ 21 വരെയാണ് ഈ ഓഫർ.

നിരവധി ബ്രാൻഡുകളാണ് ഈ വിലക്കുറുവിന്റെ ഉത്സവത്തിൽ ഭാഗമാകുന്നത്.

ലോകോത്തര ബ്രാൻഡുകളുടെ ടെക് ഗാഡ്ജറ്റുകൾക്കും ഗൃഹോപകരണങ്ങൾക്കും ആകർഷകമായ ഓഫറുകൾ ഒരുക്കിക്കൊണ്ടാണ് ലുലു കണക്റ്റ് സജ്ജമാക്കിയിരിക്കുന്നത്.

ലുലു ഹൈപ്പർമാർക്കറ്റിൽ ഗ്രോസറികൾക്കായി ആകർഷകമായ ഓഫറുകളും ഉപഭോക്താക്കളെ കാത്തിരിക്കുന്നു.

ബാഗുകൾ, പാദരക്ഷകൾ, കായികോപകരണങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, ആഭരണങ്ങൾ, വാച്ചുകൾ വരെ വിലക്കുറവിൽ ലഭ്യമാക്കുന്നു.

കർണാടകയിലെ ഏറ്റവും വലിയ ഇൻഡോർ എന്റർടെയ്ൻമെന്റ് സോണായ ലുലു ഫൺടൂറയിലും പ്രത്യേക ഓഫർ ഏർപ്പെടുത്തിയിട്ടുണ്ട്.

ലുലുവിൻ‌റെ ഓൺലൈൻ ഡെലിവറി ആപ്പ് വഴിയും http://www.luluhypermarket.in ഓർഡുകൾ ലഭ്യമാണ്.

ഷോപ്പിങ്ങ് മനോഹരമാക്കാൻ പ്രത്യേക ബാൻഡ് പരിപാടികളും ഷോപ്പ് ആൻഡ് വിൻ ഗെയിമുകളും ഉപഭോക്താക്കളെ കാത്തിരിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us