ബെംഗളൂരു : ബിഡദിയിൽ നിർമിച്ച മാലിന്യത്തിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള പ്ലാന്റിന്റെ പ്രവർത്തനം ജൂലായ് രണ്ടാംവാരം ആരംഭിക്കുമെന്ന് ഊർജവകുപ്പുമന്ത്രി കെ.ജെ. ജോർജ് അറിയിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനംചെയ്യും. ബൃഹത് ബെംഗളൂരു മഹാനഗരപാലികെയുടെ (ബി.ബി.എം.പി.) സഹകരണത്തോടെ കർണാടക പവർ കോർപ്പറേഷൻ ലിമിറ്റഡ് (കെ.പി.സി.എൽ.) ആണ് പ്ലാന്റ് നിർമിച്ചത്. പത്തേക്കർ സ്ഥലത്ത് 260 കോടി രൂപ ചെലവിലാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്. ദിവസേന 11.5 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ശേഷി പ്ലാന്റിനുണ്ടാകും. ദിവസേന 600 ടൺ ഖരമാലിന്യം പ്ലാന്റിൽനിന്ന് വൈദ്യുതിയാക്കി മാറ്റാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്ലാന്റിൽനിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി രണ്ടുലക്ഷം വീടുകളിൽ…
Read MoreMonth: June 2024
പാനിപൂരി നിരോധിക്കാനൊരുങ്ങി സംസ്ഥാനം
ബെംഗളൂരു : കർണാടകത്തിൽ തട്ടുകടകളിൽനിന്നും ഹോട്ടലുകളിൽനിന്നും ലഭിക്കുന്ന പാനിപൂരിയിൽ കാൻസറിനുകാരണമാകുന്ന രാസവസ്തുക്കളുൾപ്പെടെയുള്ള കൃത്രിമ നിറങ്ങൾ ചേർക്കുന്നതായി കണ്ടെത്തൽ. ഇതേത്തുടർന്ന് കൃത്രിമനിറങ്ങളും മറ്റ് രാസവസ്തുക്കളും ചേർത്ത പാനിപൂരി നിരോധിക്കാൻ ഭക്ഷ്യസുരക്ഷാവകുപ്പ് ഒരുങ്ങുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ശേഖരിച്ച 260 പാനി പൂരി സാംപിളുകൾ പരിശോധനക്കയച്ചതിൽ 43 സാംപിളുകളിൽ കാൻസറിനുകാരണമാകുന്ന രാസവസ്തുക്കളടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. പാനിപൂരി തയ്യാറാക്കുന്നതിൽ ചേർക്കുന്ന പൊടികളിലും സോസുകളിലുമാണ് രാസവസ്തുക്കളടങ്ങിയ കൃത്രിമനിറങ്ങൾ കണ്ടെത്തിയതെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കൃത്രിമനിറങ്ങൾ ചേർത്ത കബാബുകൾ ഏതാനും ദിവസംമുമ്പ് ആരോഗ്യവകുപ്പ് നിരോധിച്ചിരുന്നു. ആരോഗ്യത്തിന് ഹാനികരമാണിതെന്ന് കണ്ടെത്തിയതിനെത്തുടർന്നായിരുന്നു നടപടി. 39 കബാബ്…
Read Moreബ്രോ ഡാഡിയുടെ സെറ്റില്‍ വച്ച് പീഡനത്തിനിരയായതായി യുവനടി
കൊച്ചി: പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാല്‍ ചിത്രം ബ്രോ ഡാഡിയുടെ സെറ്റില്‍ വച്ച് പീഡനത്തിനിരയായതായി യുവനടി. സഹസംവിധായകനായ മൻസൂർ റഷീദിനെതിരെയാണ് പരാതി. ബലാത്സംഗം ചെയ്ത് ദൃശ്യങ്ങളും പകർത്തിയെന്ന കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യാൻ ഹൈദരാബാദ് പോലീസ് ഓച്ചിറയില്‍ എത്തിയെങ്കിലും രാഷ്രീയ നേതാവ് ഇടപെട്ട് മൻസൂറിനെ രക്ഷപ്പെടുത്തിയെന്നാണ് വിവരം. ഹൈദരാബാദിലെ ബ്രോ ഡാഡിയുടെ സെറ്റില്‍ മയക്കുമരുന്ന് കലർത്തിയ പാനീയവും ചോക്ലേറ്റും നല്‍കി മയക്കിയാണ് ബലാത്സംഗത്തിനിരയാക്കിയത്. ഏഴ് മണിക്കൂറിന് ശേഷം ബോധം വന്നപ്പോഴാണ് ലൈംഗികപീഡനത്തിനിരയാക്കിയതെന്ന് വ്യക്തമായത്. പിന്നാലെ റഷീദ് മലയാളി കൂടിയായ നടിയ്ക്ക് നഗ്നചിത്രങ്ങള്‍ അയച്ചുകൊടുത്ത് പണം…
Read More10 വയസുകാരിയുടെ മൃതദേഹം തല തകർത്ത നിലയിൽ
ന്യൂഡൽഹി : നരേല മേഖലയിൽ 10 വയസുകാരിയുടെ മൃതദേഹം തല തകർത്ത നിലയിൽ കണ്ടെത്തി. പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയതാണ് എന്നാണ് പോലീസിന്‍റെ നിഗമനം. സംഭവത്തില്‍ അയല്‍വാസികളായ രാഹുൽ (20), ദേവദത്ത് (30) എന്നിവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തുവരികയാണ്. ഇന്ന് പുലര്‍ച്ചെ 12:29-ന് ആണ് നരേല പോലീസ് സ്‌റ്റേഷനിൽ പെൺകുട്ടിയെ കാണാതായതായി റിപ്പോർട്ട് ചെയ്‌തത്. ഇതിന് പിന്നാലെയാണ് പെൺകുട്ടിയുടെ ചേതനയറ്റ ശരീരം സമീപത്തെ പ്ലോട്ടിൽ നിന്ന് കണ്ടെത്തിയത്. അത്താഴം കഴിഞ്ഞ് രാത്രി 9:45 ഓടെ മകൾ കളിക്കാൻ പോയതായിരുന്നു എന്ന് കുട്ടിയുടെ പിതാവ്…
Read More3 വയസുകാരന്റെ ദേഹത്ത് തിളച്ച ചായ ഒഴിച്ചു
തിരുവനന്തപുരം: മൂന്ന് വയസ്സുകാരന്റെ ദേഹത്ത് തിളച്ച ചായ ഒഴിച്ച് മുത്തച്ഛന്റെ ക്രൂരത. തിരുവനന്തപുരം മണ്ണന്തലയിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ എസ്‌എടി ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്. വട്ടിയൂർക്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പൊളളലേറ്റത്. അമ്മയുടെ രണ്ടാനച്ഛനാണ് ഈ ക്രൂരത ചെയ്തത്. മാതാപിതാക്കൾ കുഞ്ഞിനെ മുത്തച്ഛന്റേയും മുത്തശ്ശിയുടേയും കയ്യിൽ നോക്കാൻ ഏല്പിച്ച് പോയതായിരുന്നുവെന്നാണ് വിവരം. പൊള്ളലേറ്റ് പിടയുന്ന കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കാൻ പോലും ഇവർ തയ്യാറായില്ല. കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നെത്തിയ മാതാപിതാക്കൾ തന്നെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ മണ്ണന്തല പോലിസ് കേസെടുത്ത് അന്വേഷണം…
Read Moreകോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 13 കാരൻ ഗുരുതരാവസ്ഥയിൽ
കോഴിക്കോട്: ഫറോക്കില്‍ പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പൊതുകുളത്തില്‍ കുളിച്ചതാണ് രോഗം പിടിപെടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. പൊതുകുളത്തില്‍ കുളിച്ച് ആറ് ദിവസത്തിന് ശേഷമാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. പനി, ഛര്‍ദ്ദി, തലവേദന, ബോധക്ഷയം ഉണ്ടായതിനെ തുടര്‍ന്ന കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പന്ത്രണ്ടുകാരന് രോഗം സ്ഥിരീകരിച്ചതോടെ പ്രദേശത്തെ ജലാശയങ്ങളില്‍ ക്ലോറിനേഷന്‍ ഉള്‍പ്പെട നടത്തി ആരോഗ്യവകുപ്പ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സാധാരണ അമീബ ശരീരത്തില്‍ പ്രവേശിച്ചാല്‍ അഞ്ച് ദിവസംകൊണ്ട് രോഗ ലക്ഷണങ്ങള്‍ കാണുകകയും വളരെ പെട്ടന്നുതന്നെ…
Read Moreചായ, കാപ്പി വില കൂട്ടില്ലെന്ന് ഹോട്ടൽ ഉടമകൾ
ബെംഗളൂരു: നന്ദിനി പാലിന്റെ വില വർദ്ധിച്ചെങ്കിലും ചായയുടെയും കാപ്പിയുടെയും നിരക്കിൽ മാറ്റം ഉണ്ടാകില്ലെന്ന് ഹോട്ടൽ ഉടമകൾ. ലിറ്ററിന് 2 രൂപ ഉയർത്തിയ നടപടി കഴിഞ്ഞ ദിവസമാണ് പ്രാബല്യത്തിൽ വന്നത്.
Read Moreനടി ഹിന ഖാന് സ്തനാര്‍ബുദം സ്ഥിരീകരിച്ചു
ഹിന്ദി സീരിയലുകളിലൂടെ ശ്രദ്ധേയയായ നടി ഹിന ഖാന് സ്തനാര്‍ബുദം സ്ഥിരീകരിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെ നടി തന്നെയാണ് രോഗവിവരം പങ്കുവച്ചത്. മൂന്നാം സ്റ്റേജിലാണ് അര്‍ബുദമെന്നും ചികിത്സ ആരംഭിച്ചുവെന്നും താരം വ്യക്തമാക്കി. എന്നെ സ്‌നേഹിക്കുന്ന എല്ലാവരേയും പ്രധാനപ്പെട്ട ഒരു കാര്യം അറിയിക്കുകയാണ്. എനിക്ക് തേര്‍ഡ് സ്റ്റേജ് സ്തനാര്‍ബുദം സ്ഥിരീകരിച്ചു. വെല്ലുവിളി നിറഞ്ഞ ഈ സമയത്തും ഞാന്‍ മികച്ച രീതിയില്‍ ഇരിക്കുന്നതായി നിങ്ങളെ അറിയിക്കുകയാണ്. കരുത്തോടെയും നിശ്ചയദാര്‍ഢ്വത്തോടെയും ഈ രോഗത്തെ മറികടക്കാനുള്ള തീരുമാനത്തിലാണ് ഞാന്‍. എന്റെ ചികിത്സ ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. ഇതില്‍ നിന്ന് കൂടുതല്‍ ശക്തമായി…
Read Moreബൈജൂസിനെതിരെ പരാതിയുമായി മൊബൈൽ കമ്പനി ഓപ്പോ
ബെംഗളൂരു: ബൈജൂസിനെതിരെ ട്രിബ്യൂണലിനെ സമീപിച്ച് മൊബൈല്‍ കമ്പനി ഒപ്പോ. ഫോണ്‍ വാങ്ങുമ്പോൾ തന്നെ ബൈജൂസ് ആപ്പ് പ്രീ ഇൻസ്റ്റാള്‍ ചെയ്ത കരാറില്‍ 13 കോടി രൂപ തരാൻ ഉണ്ടെന്ന് ഒപ്പോ ആരോപിച്ചു. ബൈജൂസ് മേധാവി ബൈജു രവീന്ദ്രൻ ‘ഒളിവില്‍’ ആണെന്നും ബന്ധപ്പെടാൻ ആകുന്നില്ലെന്നും ഒപ്പോയുടെ ഹർജിയില്‍ പറയുന്നു. കേസ് എൻസിഎല്‍ടി ജൂലൈ 3-ലേക്ക് മാറ്റി. ജൂലൈ 3 ‘ബൈജൂസ് ഡേ’ ആയിരിക്കുമെന്ന് എൻസിഎല്‍ടി പറഞ്ഞു. ഈ ദിവസം എൻസിഎല്‍ടിക്ക് മുന്നില്‍ മാത്രം 10 ഹർജികള്‍ ആണ് പരിഗണനയ്ക്ക് വരുന്നത്. ജൂണ്‍ 2-ന് ബൈജൂസിന്റെ കേസില്‍…
Read Moreചായ ഉണ്ടാക്കി നൽകിയില്ല, മരുമകളെ അമ്മായിയമ്മ കഴുത്ത് ഞെരിച്ച് കൊന്നു
ഹൈദരാബാദ്: ചായ ഉണ്ടാക്കി നല്‍കാത്തതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവില്‍ മകന്റെ ഭാര്യയെ അമ്മായിയമ്മ കഴുത്ത്ഞെരിച്ച് കൊലപ്പെടുത്തി. അത്താപൂരിന് സമീപം ഹസൻ നഗറില്‍ താമസിക്കുന്ന അജ്മീരി ബീഗം എന്ന 28 കാരിയെയാണ് ഭർതൃമാതാവ് ഫർസാന ക്രൂരമായി കൊലപ്പെടുത്തിയത്. ഫർസാന, അജ്മീരിയോട് ചായ ഉണ്ടാക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതിന് വിസമ്മതിച്ചതോടെ ഇരുവരും തമ്മില്‍ വഴക്കും കൈയാങ്കളിയുമായി. തുടർന്ന് ഫർസാന യുവതിയെ സ്കാർഫ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഉസ്മാനിയ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
Read More