ഹൊസൂരിനു സമീപം അന്താരാഷ്ട്ര വിമാനത്താവളം: ബെംഗളൂരുവിലെ ടെക് ഹബ്ബായ ഇലക്‌ട്രോണിക്‌സ് സിറ്റിക്കും സമീപ പ്രദേശങ്ങൾക്കും

ബെoഗളൂരു : കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരിനു സമീപം അന്താരാഷ്ട്ര വിമാനത്താവളം നിർമിക്കാനുള്ള തമിഴ്‌നാട് സർക്കാരിന്റെ തീരുമാനം ടെക് ഹബ്ബായ ഇലക്‌ട്രോണിക്‌ സിറ്റി ഉൾപ്പെടുന്ന തെക്കൻ ബെംഗളൂരുവിനും പ്രയോജനമാകും. 2,000 ഏക്കർ സ്ഥലത്താണ് വിമാനത്താവളം നിർമിക്കാൻ തമിഴ്‌നാട് തീരുമാനിച്ചിട്ടുള്ളത്. കൃത്യമായ സ്ഥലം നിശ്ചയിച്ചിട്ടില്ലെങ്കിലും ഹൊസൂരിനോടുചേർന്ന പ്രദേശങ്ങളിലാകുമെന്നാണ് സൂചന. കർണാടകത്തിന്റെയും തമിഴ്‌നാടിന്റെയും അതിർത്തിയായതിനാൽ ബെംഗളൂരുവിന്റെഭാഗമായ ചന്ദാപുര, അത്തിബെലെ എന്നിവിടങ്ങളിലെ ജനങ്ങൾക്കും ഹൊസൂർ റോഡ്, ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിങ് റോഡ് എന്നിവിടങ്ങളിലെ റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും വിമാനത്താവളം ഗുണകരമാകും. ഇലക്‌ട്രോണിക്‌ സിറ്റിയിൽ ഏകദേശം മൂന്നുലക്ഷം ആളുകൾ ജോലിചെയ്യുന്നുണ്ടെന്നാണ്…

Read More

നിർത്തിയിട്ട ട്രക്കിലേക്ക് മിനി ബസ് ഇടിച്ചു കയറി; കുട്ടികളടക്കം 13 പേർക്ക് ദാരുണാന്ത്യം 

ബെംഗളൂരു: ഹാവേരിയില്‍ വാഹനാപകടത്തില്‍ രണ്ട് കുട്ടികളടക്കം പതിമൂന്ന് പേർക്ക് ദാരുണാന്ത്യം. നിർത്തിയിട്ട ട്രക്കിലേക്ക് മിനി ബസ് ഇടിച്ച്‌ കയറിയാണ് അപകടം ഉണ്ടായത്. ഇന്ന് പുലർച്ചെ 4 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. 9 സ്ത്രീകളും 2 കുട്ടികളും 2 പുരുഷന്മാരുമാണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഹാവേരിയിലെ ബ്യാദ്‍ഗി താലൂക്കില്‍ ഗുണ്ടനഹള്ളി ക്രോസിലാണ് അപകടമുണ്ടായത്. മരിച്ചവരെല്ലാം ശിവമൊഗ്ഗയിലെ ഭദ്രാവതി സ്വദേശികളാണെന്ന് പോലീസ് അറിയിച്ചു. വിവിധ ക്ഷേത്രങ്ങളില്‍ തീർത്ഥാടനത്തിന് പോയി വരുന്നവരായിരുന്നു അപകടത്തില്‍പ്പെട്ടതെന്നും റിപ്പോർട്ട്‌ ഉണ്ട്.

Read More

ഏഴാംക്ലാസിൽ ബോളിവുഡ് നടി തമന്നയെപ്പറ്റി പാഠഭാഗം; പ്രതിഷേധവുമായി രക്ഷിതാക്കൾ

ബെംഗളൂരു : ബോളിവുഡ് നടി തമന്ന ഭാട്ടിയയുടെ ജീവിതം പാഠഭാഗത്തിൽ ഉൾപ്പെടുത്തിയതിന് സ്കൂൾ അധികൃതർക്കെതിരേ പ്രതിഷേധിച്ച് രക്ഷിതാക്കൾ. ഹെബ്ബാളിലെ സിന്ധി ഹൈസ്കൂളിലാണ് പ്രതിഷേധമുണ്ടായത്. സിന്ധി സമുദായത്തിലെ പ്രമുഖരെ പരിചയപ്പെടുത്തുന്ന പാഠഭാഗത്തിലാണ് തമന്നയെ ഉൾപ്പെടുത്തിയത്. ഏഴാംക്ലാസിലെ പാഠപുസ്തകത്തിലാണിത്. സിന്ധി സമുദായത്തിലുൾപ്പെട്ട പ്രമുഖനടിയാണ് തമന്ന. തമന്നയെപ്പറ്റി പഠിക്കുന്ന വിദ്യാർഥികൾ ഇന്റർനെറ്റിൽ അവരെ തിരഞ്ഞാൽ മോശം ഉള്ളടക്കം ലഭിക്കുമെന്നുപറഞ്ഞാണ് രക്ഷിതാക്കൾ പ്രതിഷേധിച്ചത്. ബാലാവകാശ കമ്മിഷനും പ്രൈമറി ആൻഡ് സെക്കൻഡറി സ്കൂൾസ് മാനേജ്‌മെന്റ് അസോസിയേഷനും അവർ പരാതിനൽകി.

Read More

തീവണ്ടിയിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു : ബെംഗളൂരുവിൽ തീവണ്ടിയിലെ മാലിന്യക്കൊട്ടയിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഭുവനേശ്വറിൽനിന്ന് ബുധനാഴ്ച യെലഹങ്ക റെയിൽവേ സ്റ്റേഷനിലെത്തിയ പ്രശാന്തി എക്സ്‌പ്രസ് തീവണ്ടിയിലാണ് മൃതദേഹം കണ്ടത്. വ്യാഴാഴ്ച രാവിലെ യാത്രക്കാരാണ് മാലിന്യപ്പെട്ടിയിൽ വെള്ളത്തുണിയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. യശ്വന്തപുര റെയിൽവേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തീവണ്ടിയിൽവെച്ച് ജനിച്ച കുഞ്ഞിനെ മാലിന്യപ്പെട്ടിയിൽ ഉപേക്ഷിച്ചതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്.

Read More

വധുവിനെ കണ്ടെത്താനാകാത്തതിൽ കർഷകരുടെ വിഷമം തീരുന്നില്ല ; അപേക്ഷയുമായി കൊപ്പാളിലെ കർഷകൻ

ബെംഗളൂരു : വധുവിനെ കണ്ടെത്താൻ സഹായിക്കണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് അപേക്ഷനൽകി കൊപ്പാളിലെ കർഷകൻ. പൊതുജനങ്ങളുടെ പരാതി സ്വീകരിക്കുന്ന ജനസ്പന്ദന പരിപാടിയിലാണ് വ്യത്യസ്ത പരാതിയുമായി കർഷകൻ അധികൃതർക്കുമുന്നിലെത്തിയത്. ജില്ലയിലെ കർഷകനായ സംഗപ്പയാണ് ഡെപ്യൂട്ടി കമ്മിഷണർ നളിനി അതുലിനു അപേക്ഷനൽകിയത്. കഴിഞ്ഞ 10 വർഷമായി വധുവിനെ അന്വേഷിക്കുകയാണെന്നും ആരും തന്നെ വിവാഹം ചെയ്യാൻ തയ്യാറാകുന്നില്ലെന്നും സംഗപ്പ പരാതിയിൽ പറഞ്ഞു. ദീർഘകാലം വധുവിനെ അന്വേഷിച്ചിട്ടും കിട്ടാത്തതിനാൽ മാനസികാരോഗ്യത്തെ ബാധിച്ചെന്നും ബ്രോക്കർ മുഖേന ആരെങ്കിലും വധുവിനെ കണ്ടെത്താൻ സഹായിക്കണമെന്നും സംഗപ്പ പറഞ്ഞു. കർണാടകത്തിന്റെ വിവിധഭാഗങ്ങളിൽ കർഷകയുവാക്കൾക്ക് വധുവിനെ കിട്ടാത്ത അവസ്ഥയുണ്ട്. പ്രായം…

Read More

കടുത്ത ജലക്ഷാമംനേരിട്ടതിന്റെ പശ്ചാത്തലത്തിൽ മഴവെള്ള സംഭരണത്തിന് കോർപ്പറേഷൻ 250 മഴക്കുഴികൾ നിർമിക്കും

ബെംഗളൂരു : ഭാവിയിൽ നഗരത്തിലെ വെള്ളത്തിന് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനുള്ള പദ്ധതികളുമായി ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.). നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴവെള്ളം സംഭരിക്കുന്നതിനായി മഴക്കുഴികൾ, കുഴൽക്കിണറുകൾ റീചാർജ് ചെയ്യൽ തുടങ്ങിയ പദ്ധതികളാണ് ആരംഭിക്കുന്നത്. 250 മഴക്കുഴികൾ നിർമിക്കുന്നതിനായി കോർപ്പറേഷൻ രണ്ടരക്കോടി രൂപ അനുവദിച്ചിട്ടുണ്ട്. നഗരത്തിലെ വിവിധ പാർക്കുകളോടുചേർന്നായിരിക്കും പദ്ധതി നടപ്പാക്കുക. വെറുതേകിടക്കുന്ന സ്ഥലങ്ങൾ കുഴികൾ നിർമിക്കാൻ ഉപയോഗിക്കും. ഇവിടേക്ക് മഴവെള്ളം ഒഴുകിയെത്തുന്നതിനാവശ്യമായ ക്രമീകരണങ്ങൾചെയ്യും. മഴക്കുഴികൾ നിർമിക്കുന്നതിലൂടെ ഭാവിയിൽ നഗരത്തിലെ ജലലഭ്യത മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. ഇതുവഴി നഗരത്തിലെ വൃക്ഷങ്ങൾക്കും ഗുണമാകുമെന്നാണ് വിലയിരുത്തൽ. നഗരത്തിൽ ഭൂഗർഭജലത്തിന്റെ അളവ്…

Read More

ജിയോ റീചാർജ് ചെയ്യാൻ ഇനി കൂടുതൽ പണം നൽകേണ്ടി വരും; പുതുക്കിയ നിരക്ക് ജൂലൈ മുതൽ 

ന്യൂഡൽഹി: റിലയൻസ് ജിയോ, അതിൻ്റെ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് പ്ലാനുകളുടെ താരിഫ് വർധിപ്പിക്കുന്നു. പുതുക്കിയ നിരക്കുകള്‍ പ്രകാരം 600 രൂപ വരെ ഉയർന്നേക്കാം എന്നാണ് നിലവിലെ സൂചന. പുതുക്കിയ നിരക്കുകള്‍ ജൂലൈ 3 മുതല്‍ പ്രാബല്യത്തില്‍ വരും. ജനപ്രിയ പ്രീപെയ്ഡ് പ്ലാനുകളുടെ വിലയില്‍ ഗണ്യമായ വർധനവാണ് ഉണ്ടാകുക. മുമ്പ് 155 രൂപയായിരുന്ന 28 ദിവസത്തെ 2 ജിബി ഡാറ്റ പ്ലാനിന് 189 രൂപയാകും. അതേ കാലയളവില്‍ പ്രതിദിനം 1 ജിബി പ്ലാൻ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കള്‍ക്ക് അവരുടെ ചെലവ് 209 രൂപയില്‍ നിന്ന് 249 രൂപയായി വർധിക്കും.…

Read More

കന്നഡ വാർത്ത ചാനൽ പവർ ടിവി യുടെ സംപ്രേഷണം താത്കാലികമായി തടഞ്ഞ് കോടതി 

ബെംഗളൂരു: കന്നഡ വാര്‍ത്താ ചാനലായ പവര്‍ ടിവിയുടെ സംപ്രേഷണം താല്‍ക്കാലികമായി തടഞ്ഞ് ഹൈക്കോടതി. ചാനലിന്റെ ലൈസന്‍സ് പുതുക്കിയിട്ടില്ലെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. ജെഡിഎസ് എംഎല്‍സി എച്ച്‌ എം രമേശ് ഗൗഡയാണ് ചാനലിന് ലൈസന്‍സില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹർജി സമര്‍പ്പിച്ചത്. മുന്‍ പ്രധാന മന്ത്രി എച്ച്‌ ഡി ദേവഗൗഡയുടെ ചെറുമക്കള്‍ പ്രജ്വല്‍ രേവണ്ണ, സൂരജ് രേവണ്ണ എന്നിവര്‍ക്കെതിരായുള്ള പ്രചാരണങ്ങളില്‍ ചാനലും അതിന്റെ ഡയറക്ടര്‍ രാകേഷ് ഷെട്ടിയും മുന്‍പന്തിയിലായിരുന്നു. പ്രജ്വലിന്റെ ലൈംഗികാതിക്രമക്കേസിന്റെ വിവരങ്ങള്‍ ആദ്യം സംപ്രേഷണം ചെയ്തത് പവര്‍ ടിവിയാണ്.

Read More

നിർമ്മാതാവിനെ ഭീഷണിപ്പെടുത്തി; നടൻ ദർശന്റെ ആരാധകൻ അറസ്റ്റിൽ 

ബെംഗളൂരു: ദർശനെതിരെ സമൂഹ മാധ്യമത്തിൽ വിമർശനം ഉന്നയിച്ച നിർമ്മാതാവ് ഉമാപതിയെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ദർശന്റെ ആരാധകൻ ചേതൻ എന്ന യുവാവാണ് അറസ്റ്റിൽ ആയത്. തുടർന്ന് ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

Read More

പാഠപുസ്‌തത്തിൽ തമന്നയെ കുറിച്ച്; സ്വകാര്യ സ്കൂളിനെതിരെ പരാതി 

ബെംഗളൂരു: നടി തമന്ന ഭാട്ടിയയെക്കുറിച്ചുള്ള പാഠപുസ്‌തത്തിൽ ഉള്‍പ്പെടുത്തിയതിന് സ്വകാര്യ സ്‌കൂളിനെതിരെ പരാതി. ഹെബ്ബാളിലുള്ള സിന്ധി ഹൈസ്‌കൂളിനെതിരെയാണ് രക്ഷിതാക്കളുടെ സംഘടന പരാതി നല്‍കിയിരിക്കുന്നത്. നടിയെക്കുറിച്ച്‌ ഇന്റർനെറ്റില്‍ പരതിയാല്‍ കുട്ടികള്‍ക്ക് അനുചിതമായ കണ്ടന്റുകള്‍ ലഭിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ഏഴാം ക്ലാസിലെ പുസ്തകത്തില്‍ സിന്ധ് വിഭാഗത്തെക്കുറിച്ചുള്ള പാഠഭാഗത്താണ് തമന്നയെ കുറിച്ച്‌ പരാമർശമുള്ളത്. സിന്ധികളായ പ്രമുഖരെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന ഭാഗമാണിത്. ബോളിവുഡ് താരം രണ്‍വീർ സിങ് ഉള്‍പ്പടെയുള്ളവരെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. തമന്നയുടെ ജീവിതവും കരിയറും ഉള്‍പ്പെടുത്തിയാണ് കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ തമന്നയെ കുറിച്ചുള്ളതൊന്നും ഏഴാം ക്ലാസ്സിലെ കുട്ടികള്‍ക്ക് പഠിക്കാൻ അനുയോജ്യമല്ലെന്നാണ്…

Read More
Click Here to Follow Us