ബെംഗളൂരു: കന്നഡ സൂപ്പർതാരം ദർശനും അനുയായികളും രേണുക സ്വാമിയെ കൊലപ്പെടുത്താനായി തട്ടിക്കൊണ്ടുപോയ കാർ പോലീസ് കസ്റ്റഡിയിലെടുത്തു.
രേണുകസ്വാമിയുടെ നാടായ ചിത്രദുർഗ്ഗ ജില്ലയിലെ അയ്യനഹള്ളി ഗ്രാമത്തിലെ ഒരു വീടിനു മുന്നിൽ നിന്നാണ് കാർ കണ്ടെടുത്തത്.
കേസിൽ ദർശന്റെ കൂട്ടുപ്രതിയായ രവി എന്നയാളാണ് കാർ ഇവിടെ പാർക്ക് ചെയ്തതെന്നാണ് പോലീസിന് കിട്ടിയ വിവരം. രവിയുടെ കുടുംബാംഗങ്ങളെ പോലീസ് ചോദ്യം ചെയ്തു.
അതെസമയം രേണുക സ്വാമിയുടെ മരണം വൈദ്യുതാഘാതമേറ്റും ആന്തരിക രക്തസ്രാവമുണ്ടായുമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു.
കേസിൽ ദർശനും അദ്ദേഹത്തിന്റെ കൂട്ടുകാരി പവിത്ര ഗൗഡയും അടക്കം പത്ത് പേർ ഇപ്പോൾ അറസ്റ്റിലാണ്.
അതിക്രൂരമായ പീഡനങ്ങളാണ് രേണുക സ്വാമിക്ക് ഏൽക്കേണ്ടി വന്നതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് പറയുന്നു.
ഷോക്കേൽപ്പിക്കാൻ ഉപയോഗിച്ച ഉപകരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഈ ഉപകരണം ക1ലപാതകത്തിനുപയോഗിച്ച ആയുധമായാണ് കണക്കാക്കുക.
കേസിൽ ദർശന്റെയും കൂട്ടാളികളുടെയും അഞ്ച് ദിവസത്തെ കസ്റ്റഡി കൂടി പോലീസിനുണ്ട്. ഇവരുടെയെല്ലാം ഫോണുകളുടെ ഫോറൻസിക് പരിശേധനയും മറ്റും നടക്കുകയാണ്.
ദർശനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്താൻ തയ്യാറെടുക്കുകയാണെന്ന് കഴിഞ്ഞദിവസം കസ്റ്റഡി നീട്ടിക്കിട്ടാൻ പോലീസ് നൽകിയ അപേക്ഷയിലുണ്ടായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.