രാജ്യത്ത് ജൂലൈ 1 മുതൽ പുതിയ ക്രിമിനൽ നിയമങ്ങൾ 

ന്യൂഡൽഹി: രാജ്യത്ത് ജൂലൈ മുതൽ പുതിയ ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ വരും.

ഇതോടെ 1860 ലെ ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി), 1898 ലെ ക്രിമിനൽ നടപടിച്ചട്ടം (സിആർപിസി), 1872ലെ ഇന്ത്യൻ തെളിവ് നിയമം എന്നിവ അസാധുവാകും.

ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎൻഎസ്‌എസ്), ഭാരതീയ സാക്ഷ്യ (ബിഎസ്) എന്നിവയാണ് പുതിയ നിയമങ്ങൾ.

ജൂലൈ 1 മുതൽ ഈ നിയമങ്ങൾ നടപ്പിൽ വരുമെന്ന്

കേന്ദ്ര നിയമ സഹമന്ത്രി അർജുൻ റാം മേഘ്വാള് അറിയിച്ചു.

നിയമം നടപ്പിൽ വരുത്താൻ സംസ്ഥാന നിയമ നിര്വഹണ സമവിധാനങ്ങൾ സജ്ജമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

511 സെക്ഷനുകളുള്ള ഐപിസിക്കു പകരമായാണ് 358 സെക്ഷനുകളുള്ള ബിഎൻഎസ് നിലവിൽ വരുന്നത്.

നിയമപ്രകാരം 15 ദിവസത്തെ പോലീസ് കസ്റ്റഡിയുടെ ദൈർഘ്യം 90 ദിവസമാകും.

20 കുറ്റകൃത്യങ്ങൾ പുതുതായി ചേർക്കുകയും 33 എണ്ണത്തിൽ ശിക്ഷാകാലാവധി വർധിപ്പിക്കുകയും 83 എണ്ണത്തിൽ പിഴ വർധിപ്പിക്കുകയും 23 കുറ്റങ്ങളിൽ നിർബന്ധിത ശിക്ഷാകാലാവധി ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

സിആർപിസിയിലെ 484 സെക്ഷനുകൾക്ക് പകരം ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിൽ 531 സെക്ഷനുകളുണ്ടാകും.

പഴയ നിയമത്തിലെ 177 വകുപ്പുകളാണ് മാറ്റിയത്.

9 പുതിയ വകുപ്പുകളും 39 ഉപവകുപ്പുകളും ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us