ബെംഗളൂരു : ബല്ലാരി ഭീകരാക്രമണ ആസൂത്രണക്കേസിൽ ഏഴു പ്രതികൾക്കെതിരേ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) കുറ്റപത്രം സമർപ്പിച്ചു.
കർണാടകസ്വദേശികളായ മിനാസ് എന്ന സുലൈമാൻ (26), സയിദ് സമീർ (19), മുഹമ്മദ് മുനിറുദ്ദീൻ (25), മുസമിൽ (16), മഹാരാഷ്ട്രസ്വദേശി അനസ് ഇക്ബാൽ ഷെയ്ഖ് (23), ഝാർഖണ്ഡ് സ്വദേശി സുൽഫിക്കർ (23), ഡൽഹി സ്വദേശി ഹുസൈൻ (26) എന്നിവർക്കെതിരേയാണ് കുറ്റപത്രം സമർപ്പിച്ചത്.
ഭീകരരുടെ സ്ലീപ്പർസെല്ലുകളായി പ്രവർത്തിക്കാൻ യുവാക്കളെ റിക്രൂട്ട് ചെയ്തെന്ന കുറ്റവും ഇവർക്കെതിരേ ചുമത്തി.
2025-ഓടെ ഇന്ത്യയിലെ ഏല്ലാ ജില്ലകളിലും 50 സ്ലീപ്പർ സെല്ലുകൾ വീതം തയ്യാറാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു പ്രതികളെന്ന് കുറ്റപത്രത്തിൽ പറയുന്നു.
സൈനികർ, പോലീസ്, മത നേതാക്കൾ എന്നിവർക്കുനേരെ ആക്രമണം നടത്താനാണ് സ്ലീപ്പർ സെല്ലുകൾ തയ്യാറാക്കാൻ ലക്ഷ്യമിട്ടതെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടി.
2023 ഡിസംബറിലാണ് ബല്ലാരി ഭീകരാക്രമണക്കേസ് എൻ.ഐ.എ. രജിസ്റ്റർചെയ്തത്. തുടർന്ന് ഏഴുപേരെ അറസ്റ്റു ചെയ്യുകയായിരുന്നു. ചില പ്രതികൾ ബല്ലാരിയിൽ പരീക്ഷണ സ്ഫോടനം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.