ബെംഗളൂരു : കന്നഡ നടൻ ദർശൻ ഉൾപ്പെട്ട കൊലക്കേസിലെ പ്രധാനപ്രതികളിലൊരാൾ പോലീസിനോട് കുറ്റസമ്മതം നടത്തിയതായി സൂചന.
കൊലയിൽ നേരിട്ട് പങ്കാളിയല്ലാത്ത ഇയാൾ മാപ്പുസാക്ഷിയാകാൻ തയ്യാറായെന്നും പറയുന്നു. ഇതോടെ കേസിൽ ദർശനെതിരേ കുരുക്കുമുറുകി.
കൊലനടന്ന പട്ടണഗെരെയിലെ ഷെഡ്ഡിൽ കൊലയാളികൾക്കൊപ്പമുണ്ടായിരുന്ന ദീപക് കുമാറാണ് കുറ്റസമ്മതം നടത്തിയതെന്നാണ് വിവരം.
കൊലക്കുശേഷം ദർശന്റെ നിർദേശപ്രകാരം നാലുപ്രതികൾക്ക് അഞ്ചുലക്ഷം രൂപവീതം നൽകിയത് ഇയാളാണെന്നും പറയുന്നു.
കേസിൽനിന്ന് ദർശനെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു ഇത്. കൊലയാളികൾക്കൊപ്പം ദർശനും ഉണ്ടായിരുന്നെന്നും കൊല്ലപ്പെട്ട രേണുകാസ്വാമിയെ ദർശൻ ക്രൂരമായി മർദിച്ചെന്നും ഇയാൾ മൊഴിനൽകിയതായും സൂചനയുണ്ട്. കേസിലെ 13-ാം പ്രതിയാണിയാൾ.
ഇതിനിടെ ചിത്രദുർഗയിൽനിന്ന് രേണുകാസ്വാമിയെ ബെംഗളൂരുവിലേക്ക് കൂട്ടിക്കൊണ്ടുവന്ന കാർ ഡ്രൈവർ പോലീസിൽ കീഴടങ്ങി.
കുറുബരചെട്ടി സ്വദേശി രവിയാണ് കീഴടങ്ങിയത്. കേസിലെ എട്ടാംപ്രതിയായ ഇയാൾ ചിത്രദുർഗ ഡി.വൈ.എസ്.പി.ക്കുമുമ്പാകെയാണ് കീഴടങ്ങിയത്.
അന്വേഷണത്തിന്റെ പ്രധാനചുമതലയിൽനിന്ന് ബെംഗളൂരു കാമാക്ഷിപാളയ എസ്.ഐ. ഗിരീഷ് നായക്കിനെ മാറ്റി. പകരം അസിസ്റ്റന്റ് കമ്മിഷണർ ചന്ദൻ ഗൗഡയെ അന്വേഷണഉദ്യോഗസ്ഥനാക്കി.
ബെംഗളൂരുവിലെ അന്നപൂർണേശ്വരി നഗർ പോലീസ് സ്റ്റേഷനിലാണ് ദർശനെയും മറ്റുപ്രതികളെയും ചോദ്യംചെയ്യുന്നത്.
ഇവിടെ ദർശന് പോലീസ് പ്രത്യേകസൗകര്യങ്ങൾ ഏർപ്പെടുത്തുന്നുണ്ടെന്ന് ആരോപണമുയർന്നിരുന്നു. ചില രാഷ്ട്രീയനേതാക്കൾ ദർശനുവേണ്ടി ഇടപെടുന്നതായും ആരോപണമുണ്ട്.
സ്റ്റേഷന്റെ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.പുറത്തുനിന്നുകാണാനാകാത്തവിധംസ്റ്റേഷൻ പന്ചൽകെട്ടി ണറച്ചിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.