കോഴിക്കോട്: വന്ദേഭാരത് ട്രെയിനില്‍ ഒരുമിച്ച് യാത്ര ചെയ്ത് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും കെ.കെ. ശൈലജ എം.എല്‍.എയും. സംവിധായകൻ മേജർ രവിയാണ് ഇരുവരോടുമൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. കേന്ദ്ര മന്ത്രിയായതിന് ശേഷം സുരേഷ് ഗോപിയുമായുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ഒരു വലിയ ആലിംഗനത്തോടെ സുരേഷ് ഗോപിയെ അഭിനന്ദിക്കുന്നു. ഇതോടൊപ്പം കെ.കെ. ശൈലജയുമായി അപ്രതീക്ഷിത കൂടിക്കാഴ്ച നടത്താനായി. ഈ നിമിഷത്തെ ഇഷ്ടപ്പെടുന്നു. ജയ് ഹിന്ദ്’ എന്ന കുറിപ്പോടെയാണ് മേജർ രവി ചിത്രം പങ്കുവെച്ചത്.
Read MoreDay: 15 June 2024
സംസ്ഥാനത്ത് ഇന്ധന നികുതി വർധിപ്പിച്ചതിന് പിന്നാലെ പെട്രോൾ ഡീസൽ വിലയിലും വർദ്ധന
ബെംഗളൂരു: സംസ്ഥാന സർക്കാർ ഇന്ധന നികുതി വർധിപ്പിച്ചതിന് പിന്നാലെ കർണാടകയിൽ പെട്രോൾ, ഡീസൽ വിലയിൽ യഥാക്രമം 3 രൂപയും 3.02 രൂപയും വർധിച്ചു. വിൽപ്പന നികുതി പെട്രോളിന് 25.92 ശതമാനത്തിൽ നിന്ന് 29.84 ശതമാനമായും ഡീസലിന് 14.3 ശതമാനത്തിൽ നിന്ന് 18.4 ശതമാനമായും വർധിപ്പിച്ചതായി സർക്കാർ വിജ്ഞാപനത്തിൽ പറയുന്നു. ഇതേത്തുടർന്ന് പെട്രോളിന് മൂന്ന് രൂപയും ഡീസൽ വിലയിൽ 3.02 രൂപയും വർധിച്ചു. വില വർധന ഉടൻ പ്രാബല്യത്തിൽ വരുമെന്ന് സംസ്ഥാന ധനവകുപ്പ് വിജ്ഞാപനം വ്യക്തമാക്കി. അതേസമയം, വിൽപ്പന നികുതി വർധിപ്പിച്ച സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്…
Read More‘നടി ശോഭന വിവാഹം വേണ്ടെന്ന് വച്ചതിന് പിന്നിലെ കാരണം? ആ നടൻ പ്രണയത്തിൽ നിന്നും പിന്മാറിയത്
നടിയായും നര്‍ത്തകിയായും മലയാളി പ്രേക്ഷകരുടെ മനസ്സിലിടം നേടിയ താരമാണ് ശോഭന. അഭിനയമാണോ സൗന്ദര്യമാണോ അതോ നൃത്തത്തിലെ അസാമാന്യ കഴിവാണോ ശോഭനയോട് ഇത്രയേറെ ഇഷ്ടം തോന്നാന്‍ കാരണമായതെന്ന് ചോദിച്ചാല്‍ ആര്‍ക്കും തന്നെ ഒരുത്തരമായി പറയാനുണ്ടാകില്ല. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ശോഭന ഇതിനോടകം തന്നെ മുന്‍ നിര നായകന്മാര്‍ക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട്. ഇന്നും ഇന്ത്യയിലെ മുന്‍നിര നടിമാരുടെ ലിസ്റ്റില്‍ ഒരാള്‍ ശോഭനയാണ്. സിനിമയില്‍ സജീവമായി നിന്ന ശോഭന പെട്ടെന്നായിരുന്നു ഒരു ഇടവേളയെടുത്തത്. ഇപ്പോള്‍ തന്റെ വളര്‍ത്തു മകള്‍ക്കൊപ്പവും തന്റെ ഡാന്‍സ് അക്കാഡമിയായും മുന്നോട്ട് പോകുകയാണ് താരം.…
Read Moreയു.എസ് കമ്പനിക്ക് കോടിക്കണക്കിനു രൂപ സബ്‌സിഡി അനുവദിച്ചത് ചോദ്യം ചെയ്ത് കുമാരസ്വാമി
ബെംഗളൂരു: ഗുജറാത്തിലെ യു.എസ് കമ്പനിക്ക് കോടിക്കണക്കിനു രൂപ സബ്‌സിഡി അനുവദിച്ചതിനെ ചോദ്യംചെയ്ത് കേന്ദ്രമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമി. സെമികണ്ടക്ടര്‍ നിര്‍മാതാക്കളായ മൈക്രോണിനാണ് 16,000 കോടിയോളം രൂപ സബ്‌സിഡി അനുവദിച്ചത്. ഇത്രയും തുക ഒരു സെമി കണ്ടക്ടര്‍ പ്രോജക്ടിനു വേണ്ടി അനുവദിക്കുന്നതു ശരിയാണോയെന്ന് ഉദ്യോഗസ്ഥരോട് ചോദിച്ചിട്ടുണ്ടെന്നും കുമാരസ്വാമി പറഞ്ഞു. പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായും അദ്ദേഹം രംഗത്തെത്തിയിട്ടുണ്ട്. ബെംഗളൂരുവില്‍ പാര്‍ട്ടി പരിപാടിയിലായിരുന്നു എച്ച്.ഡി കുമാരസ്വാമിയുടെ അഭിപ്രായപ്രകടനം. മൈക്രോണ്‍ 5,000 തൊഴിലവസരങ്ങളാണു സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി രണ്ട് ബില്യന്‍ ഡോളറാണ്(ഏകദേശം 16,000 കോടി രൂപ) അവര്‍ക്ക്…
Read Moreമലയാളി കോളേജ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ
ചെന്നൈ: മലയാളി കോളേജ് വിദ്യാർഥിനിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ 46-കാരൻ അറസ്റ്റില്‍. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനും തെലുങ്കുപാളയംപിരിവില്‍ വാടകയ്ക്ക് താമസിക്കുന്നയാളുമായ ബി.ആനന്ദനെയാണ് ശെല്‍വപുരം പോലീസ് അറസ്റ്റ് ചെയ്തത്. നഗരത്തിലെ സ്വകാര്യകോളേജില്‍ വിദ്യാർഥിനിയായ 21-കാരിയാണ് അതിക്രമത്തിനിരയായത്. പ്രതിയുടെ വീടിന് സമീപമാണ് അഞ്ച് കോളേജ് വിദ്യാർഥിനികള്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. ഇതിനിടെ ആനന്ദൻ നിരന്തരം പെണ്‍കുട്ടിയെ ശല്യംചെയ്തിരുന്നതായാണ് വിവരം. ചൊവ്വാഴ്ച രാത്രി വിദ്യാർഥിനികള്‍ വീടിന്റെ പ്രധാനവാതില്‍ അടയ്ക്കാൻ മറന്നുപോയി. ബുധനാഴ്ച പുലർച്ചെ ഇത് ശ്രദ്ധയില്‍പ്പെട്ട പ്രതി വീട്ടിനുള്ളിലേക്ക് അതിക്രമിച്ചുകടന്ന് പെണ്‍കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. പെണ്‍കുട്ടി ബഹളംവെച്ചതോടെ പ്രതി വീട്ടില്‍നിന്ന്…
Read Moreചെന്നൈ – മംഗളൂരു മെയിലിൽ നിന്ന് പിടിച്ചെടുത്തത് 46 കിലോ കഞ്ചാവ്
ബെംഗളൂരു: തീവണ്ടിയില്‍ നിന്ന് 46 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ശനിയാഴ്ച രാവിലെ ചെന്നൈ സെന്‍ട്രല്‍മംഗളൂരു മെയില്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസില്‍ തിരൂരില്‍ നടത്തിയ പരിശോധനയിലാണ് നാല് ട്രാവല്‍ ബാഗുകളിലായി സൂക്ഷിച്ച കഞ്ചാവ് കണ്ടെടുത്തത് സംഭവത്തില്‍ പ്രതികളെ പിടികിട്ടിയിട്ടില്ല. ആര്‍പിഎഫും എക്‌സൈസും ചേര്‍ന്നാണ് തീവണ്ടിയില്‍ പരിശോധന നടത്തിയത്. ട്രാവല്‍ ബാഗുകളില്‍ 35 പാക്കറ്റുകളിലായാണ് 46 കിലോ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇതിന് 27 ലക്ഷത്തോളം രൂപ വിലവരുമെന്നാണ് കരുതുന്നത്. ആര്‍പിഎഫ് എസ്‌ഐ കെഎം സുനില്‍കുമാര്‍, എക്‌സൈസ് സിഐ കെ അജയന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Read Moreനടൻ ദർശൻ ഉൾപ്പെട്ട കേസ് കുരുക്ക് മുറുകുന്നു; കൂട്ടുപ്രതിയുടെ കുറ്റസമ്മതം
ബെംഗളൂരു: കന്നഡ നടൻ ദർശൻ ഉള്‍പ്പെട്ട കൊലക്കേസിലെ പ്രധാനപ്രതികളിലൊരാള്‍ പോലീസിനോട് കുറ്റസമ്മതം നടത്തിയതായി സൂചന. കൊലയില്‍ നേരിട്ട് പങ്കാളിയല്ലാത്ത ഇയാള്‍ മാപ്പുസാക്ഷിയാകാൻ തയ്യാറായെന്നും പറയുന്നു. ഇതോടെ കേസില്‍ ദർശനെതിരെ കുരുക്കുമുറുകി. കൊലനടന്ന പട്ടണഗെരെയിലെ ഷെഡ്ഡില്‍ കൊലയാളികള്‍ക്കൊപ്പമുണ്ടായിരുന്ന ദീപക് കുമാറാണ് കുറ്റസമ്മതം നടത്തിയതെന്നാണ് വിവരം. കൊലക്കുശേഷം ദർശന്റെ നിർദേശപ്രകാരം നാലുപ്രതികള്‍ക്ക് അഞ്ചുലക്ഷം രൂപവീതം നല്‍കിയത് ഇയാളാണെന്നും പറയുന്നു. കേസില്‍ നിന്ന് ദർശനെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു ഇത്. കൊലയാളികള്‍ക്കൊപ്പം ദർശനും ഉണ്ടായിരുന്നെന്നും കൊല്ലപ്പെട്ട രേണുകാസ്വാമിയെ ദർശൻ ക്രൂരമായി മർദിച്ചെന്നും ഇയാള്‍ മൊഴിനല്‍കിയതായും സൂചനയുണ്ട്. കേസിലെ 13-ാം പ്രതിയാണിയാള്‍.…
Read Moreസില്‍വര്‍ ലൈന്‍ കേരളത്തിന് ആവശ്യമില്ലെന്ന് സുരേഷ് ഗോപി
തൃശൂർ : സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തിന് ആവശ്യമില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. നിലവിലെ റെയില്‍പാതയ്ക്ക് സമാന്തരമായി രണ്ട് ലൈനുകള്‍ കൂടി നിര്‍മിക്കാന്‍ കേന്ദ്രം തയ്യാറാണ്. ഒരു വ്യക്തിയെന്ന നിലയിലാണ് കെ റെയില്‍ കേരളത്തിന് ആവശ്യമില്ലാത്ത പദ്ധതിയാണെന്ന് പറയുന്നത്. ഒരു പ്രളയത്തിന്റെ അനുഭവം നമ്മുടെ മുന്നിലുണ്ടാകണമെന്നും സുരേഷ്‌ഗോപി പറഞ്ഞു. കേരളത്തിന് വേണ്ടി വന്ദേഭാരത് അനുവദിച്ചുകിട്ടിയപ്പോഴും സുരേഷ് ഗോപി കെറെയിലിനെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. വന്ദേഭാരത് വന്നതോടെ ജനങ്ങളുടെ നെഞ്ചത്തടിച്ച മഞ്ഞക്കല്ലുകള്‍ തുലഞ്ഞെന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍.
Read Moreസൈനികന്‍ ദേഹത്ത് മൂത്രമൊഴിച്ചതായി യുവതിയുടെ പരാതി
ഭോപ്പാല്‍: ട്രെയിന്‍ യാത്രയ്ക്കിടെ ബെര്‍ത്തിലിരുന്ന് സൈനികന്‍ ദേഹത്ത് മൂത്രമൊഴിച്ചതായി യുവതിയുടെ പരാതി. ഹസ്രത്ത് നിസാമുദ്ദീനില്‍ നിന്ന് ഛത്തീസഗഡിലെ ദുര്‍ഗിലേക്കുള്ള ട്രെയിനില്‍ ചൊവ്വാഴ്ചയാണ് സംഭവം. താഴെ ബെര്‍ത്തില്‍ കുട്ടിയുമായി യാത്ര ചെയ്യുകയായിരുന്ന തന്റെ ദേഹത്തേക്ക് മുകളിലെ ബെര്‍ത്തിലിരുന്ന സൈനികന്‍ മൂത്രമൊഴിക്കുകയായിരുന്നെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്‍പിഎഫ്) നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് യാത്രക്കാരി പ്രധാനമന്ത്രിയുടെ ഓഫീസിലും കേന്ദ്ര റെയില്‍വെ മന്ത്രിക്കും പരാതി നല്‍കി. താനും കുഞ്ഞും ഉറങ്ങുമ്പോഴാണ് ദേഹത്തേക്ക് മൂത്രമൊഴിച്ചതെന്ന് ഛത്തീസ്ഗഡ് സ്വദേശിനിയായ യുവതി പറയുന്നു. സംഭവം നടന്നയുടന്‍ റെയില്‍വേ ഹെല്‍പ് ലൈന്‍…
Read Moreബല്ലാരി ഭീകരാക്രമണ ആസൂത്രണക്കേസ്; എൻ.ഐ.എ. ഏഴു പ്രതികൾക്കെതിരേ കുറ്റപത്രം സമർപ്പിച്ചു
ബെംഗളൂരു : ബല്ലാരി ഭീകരാക്രമണ ആസൂത്രണക്കേസിൽ ഏഴു പ്രതികൾക്കെതിരേ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) കുറ്റപത്രം സമർപ്പിച്ചു. കർണാടകസ്വദേശികളായ മിനാസ് എന്ന സുലൈമാൻ (26), സയിദ് സമീർ (19), മുഹമ്മദ് മുനിറുദ്ദീൻ (25), മുസമിൽ (16), മഹാരാഷ്ട്രസ്വദേശി അനസ് ഇക്ബാൽ ഷെയ്ഖ് (23), ഝാർഖണ്ഡ് സ്വദേശി സുൽഫിക്കർ (23), ഡൽഹി സ്വദേശി ഹുസൈൻ (26) എന്നിവർക്കെതിരേയാണ് കുറ്റപത്രം സമർപ്പിച്ചത്. ഭീകരരുടെ സ്ലീപ്പർസെല്ലുകളായി പ്രവർത്തിക്കാൻ യുവാക്കളെ റിക്രൂട്ട് ചെയ്തെന്ന കുറ്റവും ഇവർക്കെതിരേ ചുമത്തി. 2025-ഓടെ ഇന്ത്യയിലെ ഏല്ലാ ജില്ലകളിലും 50 സ്ലീപ്പർ സെല്ലുകൾ വീതം തയ്യാറാക്കാനുള്ള…
Read More