കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ് ബിഗ് ബോസ് മത്സരാർത്ഥിയായ സിബിൻ.
ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയതിനു ശേഷം സിബിൻ നടത്തിയ ചില വെളിപ്പെടുത്തലുകളാണ് ഇതിന് കാരണമായി മാറിയത്.
ബിഗ് ബോസില്‍ വൈല്‍ഡ് കാർഡ് എൻട്രിയാണ് സിബിൻ എത്തുന്നത്.
എന്നാല്‍ സിബിൻ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട മത്സരാർത്ഥിയായി മാറുകയും ചെയ്തിരുന്നു.
പിന്നീട് സിബിൻ തന്നെ ചോദിച്ചാണ് ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തേക്ക് പോയത്.
എന്തിനായിരുന്നു സിബിൻ അത്തരത്തില്‍ പുറത്തേക്ക് പോയത് എന്ന് പലരും ചോദിച്ചിരുന്നു.
ബിഗ് ബോസില്‍ നില്‍ക്കാൻ സാധിക്കുന്ന മാനസികാവസ്ഥയില്‍ അല്ല എന്ന് പറഞ്ഞുകൊണ്ടായിരുന്നു സിബിൻ ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തേക്ക് പോയത്.
ഇറങ്ങിയശേഷം വളരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ ആണ് സിബിൻ നടത്തിയിരിക്കുന്നത്.
ഈ വിഷയത്തെക്കുറിച്ച് ഇതിനു മുൻപ് മറ്റൊരു മത്സരാർത്ഥിയായ അഖില്‍ മാരാർ പറഞ്ഞിരുന്നു.
സിബിൻ ഒരു ഭ്രാന്തനാണ് എന്ന് മുദ്ര കുത്തുവാൻ വേണ്ടി വളരെ മോശമായ തരത്തില്‍ ബിഗ്ബോസ് ചിത്രീകരിച്ചു എന്നായിരുന്നു അഖില്‍ മാരാർ പറഞ്ഞിരുന്നത്.
ഇപ്പോഴിതാ ഇതിനുള്ള തെളിവുകളുമായി രംഗത്ത് വന്നിരിക്കുകയാണ് സിബിൻ.
തെളിവുകള്‍ നിരത്തി കൊണ്ടാണ് സിബിൻ ബിഗ് ബോസിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.
ബിഗ്ബോസിനെ മോശമാക്കി രീതിയില്‍ സംസാരിക്കുകയാണെങ്കില്‍ തനിക്ക് വലിയ പ്രശ്നങ്ങള്‍ നേരിടും എന്ന തരത്തില്‍ ബിഗ്ബോസില്‍ നിന്നും വന്ന ഭീഷണി ഫോണ്‍ കോള്‍ അടക്കം സിബിൻ പറയുന്നുണ്ട്.
ഒപ്പം തന്നെ മാനസിക പിരിമുറുക്കം താൻ അനുഭവിച്ചിരുന്ന സമയത്ത് ഉറങ്ങാൻ എന്ന വ്യാജേനെ തനിക്ക് നല്‍കിയ മരുന്ന് ഭ്രാന്തായ ആളുകള്‍ക്ക് നല്‍കുന്ന മരുന്നായിരുന്നു എന്നാണ് താരം പറയുന്നത്.
തന്റെ ഒരു സുഹൃത്തിനോട് ഈ മരുന്നിന്റെ പേര് പറഞ്ഞ് കാര്യം ചോദിച്ചപ്പോഴാണ് ഈ ഒരു അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത് എന്ന് മനസ്സിലാക്കാൻ സാധിച്ചത്.
ഉറങ്ങാനാണ് എന്ന വ്യാജേനയാണ് അവർ തനിക്ക് ഈ മരുന്ന് നല്‍കിയത്.
മാനസിക പിരിമുറുക്കം കാരണം തനിക്ക് രണ്ട് ദിവസം ഉറങ്ങാൻ സാധിച്ചില്ല.
ആ സമയത്ത് ഉറങ്ങാൻ എന്ന രീതിയിലായിരുന്നു ഇവർ ഈ മരുന്ന് തനിക്ക് നല്‍കുന്നത് തന്റെ വീട്ടുകാരോട് അടക്കം ഇവർ പറഞ്ഞത് തനിക്ക് സ്കീസോഫീനിയ എന്ന മാരകമായ രോഗമാണ് എന്നായിരുന്നു താൻ വയലന്‍റ് ആണ് എന്നും വീട്ടുകാരോട് ഇവർ പറഞ്ഞു ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകള്‍ അടക്കം തന്നെ സിബിൻ കാണിക്കുകയും ചെയ്യുന്നുണ്ട്.
ഈ തെളിവുകള്‍ക്ക് ശേഷം നിരവധി ആളുകളാണ് ഈ പരിപാടിയോടുള്ള രോഷം അറിയിക്കുന്നത്.
വളരെ മോശമായ രീതിയാണ് ഈ പരിപാടിയിലൂടെ പുറത്തുവരുന്നത്.
എന്നും ജനങ്ങളെ വിഡ്ഢികളാക്കുകയാണ് ഇവരുടെ രീതി എന്നും ഒക്കെയാണ് പലരും കമന്റ് ചെയ്യുന്നത്.
ജനങ്ങളുടെ മനസ്സ് അറിയാതെ ജനങ്ങളെ വിഡ്ഢിയാക്കി കൊണ്ടിരിക്കുകയാണ് ഇവർ ചെയ്തുകൊണ്ടിരിക്കുന്നത് എന്നും ജനങ്ങളുടെ വോട്ടിന് അനുസരിച്ചാണ് വിജയിയെ തിരഞ്ഞെടുക്കുന്നത് എന്ന് പറയുന്നത് തന്നെ തെറ്റായ രീതിയാണ് എന്നും ഒക്കെ പലരും കമന്റുകളിലൂടെ പറയുകയും ചെയ്യുന്നുണ്ട്.
ഒരു ഫേവറിറ്റിസം ഇതില്‍ മനസ്സിലാക്കാൻ സാധിക്കുന്നുണ്ടെന്ന് പലരും പറയുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.