ഹമാരെ ബാര യ്ക്ക് കർണാടകയിൽ വിലക്ക്

ബെംഗളൂരു: ഹിന്ദി ചിത്രം ഹമാരെ ബാരയ്ക്ക് കര്‍ണാടകയില്‍ വിലക്ക്. രണ്ടാഴ്ചത്തേക്കാണ് സംസ്ഥാന സര്‍ക്കാര്‍ ചിത്രത്തെ വിലക്കിയത്. മുസ്ലീം സംഘടനങ്ങള്‍ ചിത്രത്തിനെതിരെ രംഗത്തെത്തിയതോടെയാണ് നടപടി. സംസ്ഥാനത്തെ വര്‍ഗീയ സംഘര്‍ഷം ഒഴിവാക്കാനാണ് സിനിമ നിരോധിച്ചത് എന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. ചിത്രം റിലീസ് ചെയ്യുന്നതിനും ചിത്രത്തിന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയിലൂടെയും സിനിമ തിയറ്ററിലൂടെയും സ്വകാര്യ ടെലിവിഷന്‍ ചാനലുകളിലൂടെയും മറ്റും പ്രദര്‍ശിപ്പിക്കുന്നതുമാണ് വിലക്കിയത്.

Read More

മംഗളൂരു- തിരുവനന്തപുരം റൂട്ടിലെ 4 സർവീസുകളിൽ അധിക കോച്ച് അനുവദിച്ചു 

ബെംഗളൂരു: കീം പരീക്ഷയോടനുബന്ധിച്ച്‌ വിദ്യാർഥികളുടെ തിരക്ക് കണക്കിലെടുത്ത് മംഗളൂരു-തിരുവനന്തപുരം റൂട്ടിലെ നാല് സർവിസുകളില്‍ അധികമായി ഒരു ജനറല്‍ കോച്ച്‌ അനുവദിച്ചു. മംഗളൂരു സെൻട്രല്‍-തിരുവനന്തപുരം സെൻട്രല്‍ ഏറനാട് എക്സ്പ്രസ് (16605) ട്രെയിനിന് ജൂണ്‍ ഏഴ്, എട്ട്, ഒമ്പത്, പത്ത് തീയതികളിലും തിരിച്ചുള്ള ട്രെയിനിന് (16606) ജൂണ്‍ ഏഴു മുതല്‍ 11 വരെയും അധികമായി ഒരു കോച്ച്‌ ഉണ്ടാകും. മംഗളൂരു സെൻട്രല്‍-കോയമ്പത്തൂർ ജങ്ഷൻ ഇന്‍റർസിറ്റി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22609) ട്രെയിനിന് ജൂണ്‍ ഏഴു മുതല്‍ പത്തു വരെയും തിരിച്ചുള്ള വണ്ടിക്ക് (22610) ഏഴു മുതല്‍ 11 വരെയും…

Read More

ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്കുള്ള യാത്രക്കിടെ ബസിൽ കുഴഞ്ഞു വീണ 36 കാരൻ മരിച്ചു 

ബെംഗളൂരു: കെഎസ്‌ആർടിസി ബസില്‍ തളര്‍ന്നുവീണ കുന്ദമംഗലം സ്വദേശിയായ യുവാവ് മരിച്ചു. കുന്ദമംഗലം ഇരുമ്പിടം കണ്ടിയില്‍ വിജിത്ത് (36) ആണ് മരിച്ചത്. ബെംഗളൂരുവില്‍ എസ്ബിഐ ലീഗല്‍ അഡ്വൈസറായ വിജിത്ത് കെഎസ്‌ആര്‍ടിസി ഗരുഡ ബസില്‍ നാട്ടിലേക്ക് വരുന്നതിനിടെ താമരശ്ശേരി ഭാഗത്ത് എത്തിയപ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ ബസില്‍തന്നെ താമരശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കി. തുടർന്ന് 108 ആമ്ബുലന്‍സില്‍ ഡോക്ടറുടെയും നഴ്‌സിന്റെയും സാന്നിധ്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

ഭവാനി രേവണ്ണയ്ക്ക് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു

ബെംഗളൂരു: പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമക്കേസിലെ ഇരയെ തട്ടിക്കൊണ്ടുപോയ കേസിൽ കഴിഞ്ഞ ഒരു മാസമായി ഒളിവിൽ കഴിയുന്ന പ്രജ്വലിൻ്റെ അമ്മ ഭവാനി രേവണ്ണയ്ക്ക് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. ജാമ്യം അനുവദിച്ചത് കൂടാതെ കോടതി പല ഉപാധികളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് എസ്ഐടി ഹിയറിംഗിൽ ഹാജരായി. മാത്രവുമല്ല കെആർ നഗറിലേക്ക് പോകരുതെന്നും ഹാസനിലേക്ക് പോകരുതെന്നും ഭവാനിയോട് നിർദേശിച്ചിട്ടുണ്ട്. ജഡ്ജി കൃഷ്ണ എസ് ദീക്ഷിത് അടുത്ത വെള്ളിയാഴ്ച വരെ മാത്രം ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചത്. അടുത്ത വാദം ജൂൺ 14 ലേക്ക് മാറ്റി.…

Read More

രണ്ട് മാസം പ്രായമായ കുഞ്ഞിനെ മാതാവിനെ ഏൽപ്പിച്ച ശേഷം യുവതി തൂങ്ങി മരിച്ചു

കൂറ്റനാട്: രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ മാതാവിനെ ഏൽപ്പിച്ച് യുവതി തൂങ്ങി മരിച്ചു. തൃത്താല പോലീസ്, പട്ടാമ്പി തഹസില്‍ദാര്‍ എന്നിവർ ഇന്‍ക്വസ്റ്റ് നടത്തി. മോഹനനന്‍റെ മകള്‍ ഐശ്വര്യ(24) ആണ് മരിച്ചത്. പടിഞ്ഞാറങ്ങാടി കല്ലടത്തൂര്‍ വരോട്ട് പറമ്കൂറ്റനാട് കോടനാട് പ്രദേശത്ത് വാടകവീട്ടിലാണ് സംഭവം. ദാമ്പത്യത്തിലെ പ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. രണ്ട് മാസം പ്രായമായ കുഞ്ഞിനെ മാതാവിന്‍റെ കൈയിലേല്‍പ്പിച്ചാണ് യുവതി തൂങ്ങിമരിച്ചത്. രണ്ട് വയസുള്ള മറ്റൊരുകുട്ടി ഭര്‍ത്താവിന്‍റെ കൂടെയാണ് താമസം.

Read More

പരിസ്ഥിതി ദിനത്തിൽ വേറിട്ട ചുവടുമായി ബെം​ഗളൂരു ലുലു മാൾ

ബെം​ഗളൂരു. പരിസ്ഥിതി ദിനത്തിൽ പ്രകൃതിസംരക്ഷണത്തിന്റെ ശബ്ദമായി ബെം​ഗളൂരു ലുലു മാൾ. പ്ലാസ്റ്റിക്ക് ഉപയോ​ഗം കുറയ്ക്കാനും, റീസൈക്കിൾ ചെയ്യാനും ഉതകുന്ന ഇൻസാറ്റാ ബിൻ സംവിധാനം മാളിൽ സ്ഥാപിച്ചു. ആത്യാധുനിക രീതിയിലുള്ള മാലിന്യ സംസ്കരണം, നൂതന സാങ്കേതിക വിദ്യകൾ കൂട്ടിയിണക്കിയുള്ള പ്രകൃതി സംരക്ഷണം, പരിസ്ഥിതി പ്രവർത്തകർക്ക് പിന്തുണ നൽകുക തുടങ്ങി വേറിട്ട ചുവടുമായാണ് ബെം​ഗളൂരു ലുലു മാൾ ഇത്തവണ, പരിസ്ഥിതി ദിനത്തെ വരവേറ്റത്. പ്രകൃതി സംരക്ഷണവും, സുസ്ഥിര വികസനവും ലക്ഷ്യമിട്ട്, ഇൻസ്റ്റ ബിൻ, 1000 മരങ്ങൾ വച്ചു പിടിപ്പിയ്ക്കാനുള്ള പദ്ധതി, പരിസ്ഥിതി സംരക്ഷകരെ ഒന്നുചേർക്കാനും, ആദരിക്കാനുമുള്ള വാൾ…

Read More

അപകീർത്തിക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം

ബെംഗളൂരു: കമ്മിഷൻ സർക്കാർ’ ആരോപണവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം. ബെംഗളൂരു സിവില്‍ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. രാഹുല്‍ കോടതിയില്‍ നേരിട്ട് ഹാജരാകാനെത്തി. ജൂലായ് 30-ന് കേസ് വീണ്ടും പരിഗണിക്കും. കഴിഞ്ഞവർഷത്തെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സർക്കാരിനെതിരെ കോണ്‍ഗ്രസ് പ്രസിദ്ധീകരിച്ച പരസ്യത്തിന്റെ പേരിലായിരുന്നു അപകീർത്തിക്കേസ്. ബി.ജെ.പി. സർക്കാർ 40 ശതമാനം കമ്മിഷൻ വാങ്ങുന്ന സർക്കാരാണെന്നാരോപിച്ചായിരുന്നു കോണ്‍ഗ്രസിന്റെ പരസ്യം. അഴിമതിയുടെ റേറ്റ് കാർഡും പ്രസിദ്ധീകരിച്ചിരുന്നു. പരസ്യം അന്നത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുള്‍പ്പെടെയുള്ള ബി.ജെ.പി. നേതാക്കള്‍ക്ക് അപകീർത്തി ഉണ്ടാക്കിയെന്ന് ആരോപിച്ച്‌ ബി.ജെ.പി. സംസ്ഥാന…

Read More

പ്രധാനമന്ത്രിയായി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ ഞാറാഴ്ച്ച വൈകീട്ട് 6 ന് 

ന്യൂഡൽഹി: തുടർച്ചയായി മൂന്നാം തവണയും ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്യുമെന്ന് പാർലമെന്ററി പാർട്ടി യോഗത്തില്‍ ബി.ജെ.പി നേതാവ് പ്രഹ്ലാദ് ജോഷി. ഞായറാഴ്ച വൈകീട്ട് ആറിനായിരിക്കും സത്യപ്രതിജ്ഞ. ബി.ജെ.പി.യുടെയും എൻ.ഡി.എ.യുടെയും പുതുതായി തിരഞ്ഞെടുക്കപ്പെട്ട ലോക്സഭാംഗങ്ങളുടെ യോഗം പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രല്‍ ഹാളില്‍ പുരോഗമിക്കുകയാണ്. എൻ.ഡി.എ എം.പിമാരെ കൂടാതെ, മുഖ്യമന്ത്രിമാരുള്‍പ്പെടെയുള്ള സഖ്യത്തിലെ മുതിർന്ന നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ബി.ജെ.പി അധ്യക്ഷൻ ജെ.പി നഡ്ഡ മോദിയുടെ നേതൃത്വത്തെ പിന്തുണച്ചുകൊണ്ടുള്ള പ്രമേയം അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. സഖ്യകക്ഷികളും എം.പിമാരും ഇത് അംഗീകരിക്കും. തുടർന്ന് മോദിയുടെ നേതൃത്വത്തില്‍ എൻ.ഡി.എ. നേതാക്കള്‍…

Read More

സുരേഷ് ഗോപി കേന്ദ്ര മന്ത്രിയാകുമെന്ന് റിപ്പോർട്ട്‌

തൃശൂർ: ലോക്സഭ സീറ്റില്‍ നിന്നും വിജയിച്ച സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും. ബി.ജെ.പി ദേശീയനേതൃത്വം ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചുവെന്നാണ് വിവരം. അതേസമയം, സുരേഷ് ഗോപിക്ക് കാബിനറ്റ് മന്ത്രിസ്ഥാനം നല്‍കുമോയെന്നതില്‍ വ്യക്തതയില്ല. ഇതുസംബന്ധിച്ച്‌ പിന്നീട് തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ട്. കെ.സുരേന്ദ്രനെ രാജ്യസഭയിലേക്ക് എത്തിക്കാനും ബി.ജെ.പിക്ക് പദ്ധതിയുണ്ട്. ഒഴിവ് വരുന്ന രാജ്യസഭ സീറ്റില്‍ സുരേന്ദ്രനെ മത്സരിപ്പിച്ച്‌ എം.പിയാക്കാനാണ് ബി.ജെ.പിയില്‍ നീക്കം. എം.പിയായാലും കെ.സുരേന്ദ്രൻ ബി.ജെ.പി അധ്യക്ഷസ്ഥാനം ഒഴിയേണ്ട. രണ്ട് പദവിയും ഒന്നിച്ച്‌ കൊണ്ടുപോകാമെന്നാണ് ദേശീയനേതൃത്വം അറിയിച്ചിരിക്കുന്നത്. നേരത്തെ തൃശൂരില്‍ നിന്നും എം.പിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തന്നെ സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്ന്…

Read More

നാഗേന്ദ്രയുടെ രാജി: ഈശ്വരപ്പയുടെ രാജിയുടെ തനിയാവർത്തനം; രാജി സ്വന്തം ഇഷ്ടപ്രകാരമെന്ന് നാഗേന്ദ്ര

ബെംഗളൂരു: 2022-ൽ ബി.ജെ.പി. മന്ത്രിയായിരുന്ന മുതിർന്ന നേതാവ് കെ.എസ്. ഈശ്വരപ്പയുടെ രാജിയുടെ തനിയാവർത്തനമാണ് വ്യാഴാഴ്ച ബി. നാഗേന്ദ്രയുടെ രാജിയിലൂടെ സംസ്ഥാനം സാക്ഷ്യംവഹിച്ചത്. ഒരു കരാറുകാരൻ ജീവനൊടുക്കിയ സംഭവമാണ് ഗ്രാമവികസന മന്ത്രിയായിരുന്ന ഈശ്വരപ്പയുടെ രാജിയിലേക്കു നയിച്ചത്. സന്തോഷ് കെ. പാട്ടീൽ എന്ന കരാറുകാരന്റെ ആത്മഹത്യക്കുറിപ്പിൽ ഈശ്വരപ്പയുടെ പേരുണ്ടായിരുന്നു. പൂർത്തിയാക്കിയ പ്രവൃത്തിയുടെ ബിൽ കമ്മിഷൻ നൽകാത്തതിനാൽ പാസാക്കുന്നില്ലെന്നും തന്റെ മരണത്തിനുപിന്നിൽ ഈശ്വരപ്പ ഉത്തരവാദിയാണെന്നും സന്തോഷ് പാട്ടീൽ ഒരു സുഹൃത്തിന് വാട്‌സാപ്പ് സന്ദേശമായി അയച്ച കുറിപ്പിൽ പറഞ്ഞിരുന്നു. ഇതുയർത്തിയ വൻ വിവാദത്തിനൊടുവിലാണ് ഈശ്വരപ്പ രാജിവെച്ചത്. ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി ഈശ്വരപ്പയുട…

Read More
Click Here to Follow Us