ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്കുള്ള യാത്രക്കിടെ ബസിൽ കുഴഞ്ഞു വീണ 36 കാരൻ മരിച്ചു 

ബെംഗളൂരു: കെഎസ്‌ആർടിസി ബസില്‍ തളര്‍ന്നുവീണ കുന്ദമംഗലം സ്വദേശിയായ യുവാവ് മരിച്ചു.

കുന്ദമംഗലം ഇരുമ്പിടം കണ്ടിയില്‍ വിജിത്ത് (36) ആണ് മരിച്ചത്.

ബെംഗളൂരുവില്‍ എസ്ബിഐ ലീഗല്‍ അഡ്വൈസറായ വിജിത്ത് കെഎസ്‌ആര്‍ടിസി ഗരുഡ ബസില്‍ നാട്ടിലേക്ക് വരുന്നതിനിടെ താമരശ്ശേരി ഭാഗത്ത് എത്തിയപ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു.

  'ഉത്തരവ് കാട്ടൂ'; സർവേ സംഘത്തെ ചൂലുമായി നേരിട്ട് വനിതകൾ

ഉടനെ ബസില്‍തന്നെ താമരശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കി.

തുടർന്ന് 108 ആമ്ബുലന്‍സില്‍ ഡോക്ടറുടെയും നഴ്‌സിന്റെയും സാന്നിധ്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts