ബെംഗളൂരു: കാറില്‍ നിന്നു 330 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ രണ്ടുപേർകൂടി അറസ്റ്റില്‍. ബെംഗളൂരു കേന്ദ്രീകരിച്ചു കേരളം, തമിഴ്നാട്, ഗോവ എന്നിവിടങ്ങളിലേക്കു വൻതോതില്‍ ലഹരിക്കടത്തു നടത്തുന്ന ബെംഗളൂരു സ്വദേശി വിക്കി എന്നറിയപ്പെടുന്ന വിക്രം (26), ഗുരുവായൂർ ചൊവ്വല്ലൂർപ്പടി സ്വദേശി അന്പലത്തുവീട്ടില്‍ റിയാസ് (35) എന്നിവരെയാണു തൃശൂർ സിറ്റി ഡാൻസാഫ് സംഘം സാഹസികമായി അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 21ന് പുഴയ്ക്കല്‍പാടത്ത് കാറില്‍ കടത്തിയ എംഡിഎംഎയുമായി കാസർഗോഡ് സ്വദേശി നജീബ്, ഗുരുവായൂർ സ്വദേശി ജിതേഷ്കുമാർ എന്നിവർ പിടിയിലായിരുന്നു. ഇവരെ ചോദ്യംചെയ്തപ്പോള്‍ കിട്ടിയ വിവരങ്ങളില്‍ നിന്നാണു വിക്കീസ് ഗാംഗിന്‍റെ…
Read MoreDay: 3 June 2024
ലഹരി പാർട്ടി; ചോദ്യം ചെയ്യലിന് ശേഷം നടി ഹേമയുടെ അറസ്റ്റ് രേഖപ്പെടുത്തി
ബെംഗളൂരു: ലഹരി പാർട്ടി കേസില്‍ തെലുങ്ക് നടി ഹേമയെ സെൻട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇന്ന് ഹേമയടക്കം എട്ടുപേരെ നോട്ടീസ് നല്‍കി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മേയ് 22 ലാണ് ലഹരി പാർട്ടിയില്‍ പങ്കെടുത്ത 86 പേർ മയക്കുമരുന്ന് ഉപയോഗിച്ചതായി സ്ഥിരീകരിച്ചത്. മിന്നല്‍ റെയ്ഡിനിടെയാണ് നടിയടക്കമുള്ളവർ കുടുങ്ങിയത്. ആൻഡി നർക്കോട്ടിക്സ് വിഭാഗം നടത്തിയ റെയ്ഡില്‍ 73 പുരുഷന്മാരെയും 30 യുവതികളെയുമാണ് പിടികൂടിയത്. തെലുങ്ക് നടൻ ആഷി റോയിയും പാർട്ടിയില്‍ പങ്കെടുത്തിരുന്നു. ഇവരുടെയെല്ലാം രക്ത സാമ്പിളുകള്‍ പോലീസ്…
Read Moreകോഴിക്കോട് വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ പരിസരങ്ങളിൽ നിരോധനാജ്ഞ
കോഴിക്കോട്: വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ പരിസരങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ നടക്കുന്ന വെള്ളിമാടുകുന്ന് ജെ.ഡി.ടി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് പരിസരത്ത് കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിരോധനാജ്ഞ ഇന്ന് വൈകീട്ട് അഞ്ച് മണി മുതല്‍ ബുധനാഴ്ച രാവിലെ 10 മണി വരെ തുടരും. വയനാട് ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തിരുവമ്പാടിയിലെ വോട്ടെണ്ണുന്ന താമരശ്ശേരി കോരങ്ങാട് സെന്‍റ് അല്‍ഫോൻസ സീനിയർ സെക്കൻഡറി സ്കൂളിന്റെ പരിസരത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കുന്നത്. നാളെ രാവിലെ എട്ട് മണിയോടെ വോട്ടെണ്ണല്‍…
Read Moreഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധം; വിദ്യാർത്ഥികൾ ഉൾപ്പെടെ കസ്റ്റഡിയിലെടുത്തു
ബെംഗളൂരു: ഇസ്രായേലിന്റെ മനുഷ്യത്വരഹിത കൂട്ടക്കുരുതിയില്‍ പിടയുന്ന ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധിച്ച വിദ്യാർഥികളടക്കമുള്ളവരെ പോലീസ് മർദിച്ച് കസ്റ്റഡിയിലെടുത്തു. ബെംഗളൂരുവിലെ ഫ്രേസർ ടൗണില്‍ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. പ്രതിഷേധക്കാരില്‍ ഭൂരിഭാഗവും വിദ്യാർഥികളായിരുന്നു. പ്രദേശത്തെ മസ്ജിദ് റോഡില്‍ ലഘുലേഖകളും ഫലസ്തീൻ അനുകൂല പോസ്റ്ററുകളും വിതരണം ചെയ്യുന്നതിനിടെയാണ് ഇവരുടെ അടുത്തേക്ക് പോലീസ് സംഘം എത്തിയത്. തുടർന്ന് ഇവരെ പിടികൂടി ആർടി നഗർ, പുലകേശിനഗർ പോലീസ് സ്റ്റേഷനുകളിലെത്തിച്ചു. പുരുഷ പോലീസ് ഉദ്യോഗസ്ഥരാണ് വനിതാ പ്രതിഷേധക്കാരെയും ബലംപ്രയോഗിച്ച് പോലീസ് ജീപ്പിലേക്ക് വലിച്ചുകയറ്റിയത്. പ്രതിഷേധക്കാരെ പോലീസ് മർദിച്ചതായും വനിതകള്‍ക്കും മർദനമേറ്റതായും വിദ്യാർഥികള്‍…
Read Moreതെരഞ്ഞെടുപ്പ് പന്തയം; സുരേഷ് ഗോപി തോറ്റാൽ സ്വിഫ്റ്റ് ഡിസയർ കാർ, മുരളീധരൻ തോറ്റാൽ വാഗണർ കാർ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാൻ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കൗതുകകരമായ സംഭവങ്ങളാണ് കേരളത്തിന്റെ പല ഭാഗങ്ങളിലായി അരങ്ങേറുന്നത്. തൃശൂർ ചാവക്കാട്, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു പന്തയമാണിപ്പോള്‍ ചർച്ചയായിരിക്കുന്നത്. ചാവക്കാട് കോണ്‍ഗ്രസ് പ്രവർത്തകനും ബിജെപി പ്രവർത്തകനും തമ്മിലാണ് തെരഞ്ഞെടുപ്പ് പന്തയം നടന്നിട്ടുള്ളത്. സുരേഷ് ഗോപി തോറ്റാല്‍ തൻറെ പക്കലുള്ള സ്വിഫ്റ്റ് ഡിസയർ കാർ കോണ്‍ഗ്രസ് പ്രവർത്തകന് നല്‍കുമെന്നാണ് ബിജെപി പ്രവർത്തകൻ വാഗ്‌ദാനം ചെയ്തിരിക്കുന്നത്. ചാവക്കാട് സ്വദേശി സുനിയാണ് പന്തയം വച്ച ബിജെപി പ്രവർത്തകൻ. അതേസമയം കെ മുരളീധരൻ തൃശ്ശൂരില്‍ തോറ്റാല്‍ തൻറെ വാഗണർ…
Read Moreസിദ്ധരാമയ്യയുടെ മകൻ എംഎൽസി സ്ഥാനാർഥി
ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ ഡോ. യതീന്ദ്ര നിയമസഭാ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർഥി. ഏഴു സ്ഥാനാർഥികളെയാണു കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. കർണാടക മന്ത്രി എൻ.എസ്. ബോസ്‌രാജു, വസന്ത്കുമാർ, കെ. ഗോവിന്ദ്‌രാജ്, ഐവാൻ ഡിസൂസ, ബില്‍ക്കീസ് ബാനു, ജഗ്‌ദേവ് ഗുട്ടേദാർ എന്നിവരാണു മറ്റു സ്ഥാനാർഥികള്‍. മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ എംഎല്‍സി സ്ഥാനം രാജിവച്ച ഒഴിവിലേക്കു നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ബസനഗൗഡ ബദാർലിയാണ് കോണ്‍ഗ്രസ് സ്ഥാനാർഥി. ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ ഷെട്ടാറിന് എംഎല്‍സിസ്ഥാനം നൽകിയിരുന്നു. എന്നാല്‍, വീണ്ടും ബിജെപിയിലേക്കു മടങ്ങിയ ഷെട്ടാർ എംഎല്‍സിസ്ഥാനം രാജിവച്ചു.
Read Moreനിർബന്ധിച്ച് മദ്യം കുടിപ്പിച്ച് ലൈംഗിക പീഡനം; സിനിമ നിർമ്മാതാവ് അറസ്റ്റിൽ
ചെന്നൈ: ലൈംഗിക പീഡന കേസില്‍ സിനിമ നിർമ്മാതാവ് അറസ്റ്റില്‍. കൊളത്തൂർ സ്വദേശിയായ മുഹമ്മദ് അലി(30) ആണ് അറസ്റ്റിലായത്. സഹപ്രവർത്തകയായ യുവതിയുടെ പീഡന പരാതിയില്‍ ആണ് അറസ്റ്റ്. കീഴ് അയനമ്പാക്കത്ത് അലി നടത്തിയിരുന്ന ഓഫീസില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. കഴിഞ്ഞ സെപ്റ്റംബറിലാണ് യുവതി അലിയുടെ ഓഫിസില്‍ ജോലിക്കെത്തുന്നത്. പരിചയപ്പെട്ട് കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ ഇയാള്‍ വിവാഹാഭ്യർഥന നടത്തി. എന്നാല്‍ യുവതി ഇത് നിഷേധിച്ചു. തുടർന്ന് ഇവരെ ഇയാള്‍ ഭീഷണിപ്പെടുത്താനും തുടങ്ങി. ഒരു ദിവസം ഓഫീസില്‍ നടന്ന ഒരു പാർട്ടിയില്‍ വെച്ച് ഇയാള്‍ യുവതിയെ…
Read More45 രൂപ മാത്രം വിലയുള്ള ബൺ ജാമിന് സ്വിഗിയിൽ 115 രൂപ; വൈറൽ ആയി യുവതിയുടെ പോസ്റ്റ്
ചെന്നൈ: ഓണ്‍ലൈനിലും ഓഫ്‌ലൈനിലും സാധനങ്ങള്‍ വാങ്ങിക്കുമ്പോള്‍ വിലയില്‍ ഉണ്ടാകുന്ന വ്യത്യാസം വെളിപ്പെടുത്തുന്ന പോസ്റ്റുമായി ചെന്നൈയിലെ യുവ മാധ്യമപ്രവര്‍ത്തക. ഒരേ സാധനം ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ കൊടുക്കേണ്ടി വന്ന വിലയും കടയില്‍ പോയി നേരിട്ട് വാങ്ങിയപ്പോള്‍ നല്‍കേണ്ടി വന്ന വിലയെപ്പറ്റിയുമാണ് ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. പ്രിയങ്ക തിരുമൂര്‍ത്തിയാണ് ഈ സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്തത്. കഫേ കോഫി ശാസ്ത്രയില്‍ നിന്നും ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ബ്രഡ് ബട്ടര്‍ ജാമിന് 115 രൂപ കൊടുക്കേണ്ടി വന്നെന്നും അതേ കടയില്‍ പോയി ബ്രഡ് ബട്ടര്‍ ജാം…
Read Moreവിദ്യാഭ്യാസ വായ്പ ഒറ്റത്തവണ തീർപ്പാക്കി: സിബില്‍ സ്കോർ ഇടിഞ്ഞതിൽ പ്രതിഷേധിച്ച് ബാങ്കിനുള്ളിൽ കുത്തിയിരുന്ന് പ്രതിഷേധം
ബെംഗളൂരു: വിദ്യാഭ്യാസ വായ്പ ഒറ്റത്തവണ തീർപ്പാക്കിയതിനെ തുടർന്ന് സിബില്‍ സ്കോർ ഇടിയുകയും മറ്റ് വായ്പകള്‍ ലഭ്യമല്ലാതാകുകയും ചെയ്തതോടെ ബാങ്കിനുള്ളില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സുള്ള്യ താലൂക്കിലെ സാമ്പാജെയിലെ കല്ലുഗുണ്ടിയിലുള്ള ദേശസാല്‍കൃത ബാങ്കിലാണ് യുവാവ് കുത്തിയിരുന്നത്. ജൂണ്‍ ഒന്നിനായിരുന്നു സംഭവം. 2016ല്‍ പെണ്‍കുട്ടിയുടെ വിദ്യാഭ്യാസ വായ്പക്ക് ജാമ്യം നിന്ന കെ പി ജോണി എന്നയാള്‍ക്കാണ് ബാങ്കില്‍ നിന്ന് പുതിയ വായ്പ ലഭിക്കാതായത്. വിദ്യാർഥിയുടെ വിദ്യാഭ്യാസം പൂർത്തിയാക്കുകയും കുടുംബം പിന്നീട് വായ്പ തിരിച്ചടക്കുകയും ചെയ്തു. കുറഞ്ഞ നിരക്കില്‍ ഒറ്റത്തവണ തീർപ്പാക്കല്‍ വഴിയാണ് വായ്പ തിരിച്ചടച്ചത്. ഇതോടെ വായ്പക്ക് ജാമ്യം…
Read Moreനഗരത്തിലെ തടാകങ്ങളിൽ മീനുകൾ ചത്തുപൊങ്ങുന്നത് പതിവാകുന്നു; വിശദീകരണംതേടി ഹരിതട്രിബ്യൂണൽ
ബെംഗളൂരു : ബെംഗളൂരുവിലെ തടാകങ്ങളിൽ മീനുകൾ ചത്തുപൊങ്ങുന്നത് ആവർത്തിക്കുന്നതിൽ വിശദീകരണംതേടി ദേശീയ ഹരിതട്രിബ്യൂണൽ ബെംഗളൂരു കോർപ്പറേഷനും കർണാടക മലിനീകരണ നിയന്ത്രണ ബോർഡിനും നോട്ടീസയച്ചു. സ്വമേധയാ കേസെടുത്തശേഷമാണ് നോട്ടീസയച്ചത്. മീനുകൾ ചത്തുപൊങ്ങിയതിനെപ്പറ്റി വന്ന മാധ്യമവാർത്തകൾ പരിഗണിച്ചാണ് നടപടി. 2023-ൽ 15 തടാകങ്ങളിലായി മീനുകൾ ചത്തുപൊങ്ങിയ 20 സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് നോട്ടീസിൽ പറഞ്ഞു. 2017 മുതൽ 2023 വരെ 61 സംഭവങ്ങളുണ്ടായി. കഴിഞ്ഞവർഷം കോത്തന്നൂർ, കുന്ദലഹള്ളി, ഭട്ടരഹള്ളി തടാകങ്ങളിൽ പലതവണ മീനുകൾ ചത്തതായും ചൂണ്ടിക്കാട്ടി. മാലിന്യം ഒഴുകിയെത്തുന്നതാണ് മീനുകൾ ചാകാൻ കാരണമാകുന്നതെന്നും നോട്ടീസിലുണ്ട്. വ്യവസായസ്ഥാപനങ്ങളിൽനിന്ന് രാസമാലിന്യങ്ങൾ ഒഴുകിയെത്തുന്നതാണ് തടാകങ്ങളിലെ…
Read More