പാനും ആധാറും ബന്ധിപ്പിച്ചില്ലേ? ഇരട്ടി തുക നികുതി നൽകേണ്ടി വരും; അവസാന തിയ്യതിയും വിവരങ്ങളും അറിയാം 

ന്യൂഡല്‍ഹി: പാനും ആധാറും തമ്മില്‍ ഇനിയും ബന്ധിപ്പിച്ചിട്ടില്ലാത്തവര്‍ ഈ മാസം 31നകം ചെയ്യണമെന്ന് കേന്ദ്ര ആദായനികുതി വകുപ്പിന്റെ മുന്നറിയിപ്പ്. അല്ലാത്ത പക്ഷം ബാധകമായ നിരക്കിന്റെ ഇരട്ടി തുക നികുതി കണക്കാക്കുമെന്നും ആദായനികുതി വകുപ്പ് അറിയിച്ചു. ഉയര്‍ന്ന ടിഡിഎസ് (സ്രോതസ്സില്‍ ഈടാക്കുന്ന നികുതി) ഈടാക്കുന്നത് ഒഴിവാക്കാനാണിത്. ആദായനികുതി നിയമം അനുസരിച്ച് പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ഇരട്ടി നിരക്കിലായിരിക്കും ടിഡിഎസ് ഈടാക്കുക. ലിങ്ക് ചെയ്യാനായി www.incometax.gov.in വെബ്‌സൈറ്റില്‍ പോയി Link Aadhaar ക്ലിക്ക് ചെയ്യുക. പാന്‍, ആധാര്‍, പേര്, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കിയാല്‍ ലിങ്ക് ചെയ്യും.…

Read More

നാലുവയസ്സുകാരനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി 

എറണാകുളം: വരാപ്പുഴയില്‍ നാലുവയസ്സുകാരനെ കൊലപ്പെടുത്തി പിതാവ് വീടിനുള്ളില്‍ തൂങ്ങിമരിച്ചു. വരാപ്പുഴ മണ്ണംതുരുത്തില്‍ വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം വളാഞ്ചേരി സ്വദേശി ഷെരീഫ് ആണ് നാലുവയസ്സുള്ള മകൻ അല്‍ഷിഫാഫിനെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്. ആഴ്ചകള്‍ക്ക് മുമ്പാണ് ഇവർ മണ്ണംതുരുത്തില്‍ വാടകയ്ക്ക് താമസം ആരംഭിച്ചത്. സംഭവസമയത്ത് യുവാവിന്റെ ഭാര്യ വീട്ടില്‍ ഇല്ലായിരുന്നുവെന്നാണ് പരിസരവാസികള്‍ പറയുന്നത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

Read More

ബ്രിജ് ഭൂഷൻ സിങ്ങിന്റെ മകന്റെ അകമ്പടി വാഹനം ഇടിച്ച് രണ്ട് പേർ മരിച്ചു 

ലഖ്നോ: ബി.ജെ.പി നേതാവ് ബ്രിജ് ഭൂഷൻ സിങ്ങിന്റെ മകനും സ്ഥാനാർഥിയുമായ കരണ്‍ ഭൂഷൻ സിങ്ങിന്റെ അകമ്പടി വാഹനമിടിച്ച്‌ രണ്ട് പേർ മരിച്ചു. യു.പിയിലെ ഗോണ്ടയില്‍ വെച്ച്‌ ടോയോട്ട ഫോർച്യൂണർ കാർ ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. കൈസർഗഞ്ച് ലോക്സഭ മണ്ഡലത്തിലെ സ്ഥാനാർഥിയാണ് കരണ്‍ ഭൂഷണ്‍ സിങ്. കാറോടിച്ചയാളെ യു.പി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടം നടക്കുന്ന സമയത്ത് കരണ്‍ വാഹനവ്യൂഹത്തിനൊപ്പം ഉണ്ടായിരുന്നോയെന്ന കാര്യം അന്വേഷിച്ച്‌ വരികയാണെന്ന് യു.പി പോലീസ് അറിയിച്ചു. അപകടം സംബന്ധിച്ച പ്രാഥമിക റിപ്പോർട്ടില്‍ കരണിനെ കുറിച്ച്‌ പോലീസ് പരാമർശമില്ല. പരാതിയുടെ അടിസ്ഥാനത്തില്‍ കോളോണില്‍ഗഞ്ച് പോലീസ് സ്റ്റേഷനില്‍…

Read More

കുടുംബത്തിലെ 8 പേരെ വെട്ടിക്കൊന്ന് യുവാവ് ജീവനൊടുക്കി 

ഭോപ്പാല്‍: കുടുംബാംഗങ്ങളായ എട്ടുപേരെ വെട്ടിക്കൊന്നശേഷം യുവാവ് ജീവനൊടുക്കി. മധ്യപ്രദേശിലെ ഛിന്ദ്വാര ജില്ലയിലെ ബോഡല്‍ കച്ചാർ ഗ്രാമത്തിലാണ് അതിദാരുണമായ കൂട്ടക്കൊല നടന്നത്. ബോഡല്‍ കച്ചാർ സ്വദേശിയായ ദിനേശ്(27) ആണ് ഉറങ്ങിക്കിടക്കുകയായിരുന്ന കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയശേഷം വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ചത്. ബുധനാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ഭാര്യ വർഷ ബായി, അമ്മ സിയ ബായി, സഹോദരൻ ശ്രാവണ്‍, ശ്രാവണിന്റെ ഭാര്യ ബരാതോ ബായി, ശ്രാവണിന്റെയും സഹോദരിയുടെയും മൂന്നുമക്കള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. പുലർച്ചെ എല്ലാവരും ഉറങ്ങിക്കിടക്കുന്നതിനിടെയാണ് പ്രതി ആക്രമണം നടത്തിയത്. എട്ടുപേരെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയശേഷം കൂട്ടുകുടുംബത്തിലെ കൂടുതല്‍പേരെ…

Read More

യാത്രയ്ക്കിടെ യുവതി പ്രസവിച്ചു; അമ്മയും കുഞ്ഞും സുരക്ഷിതം

തൃശൂര്‍: ബസ് യാത്രയ്ക്കിടെ യുവതി പ്രസവിച്ചു. തൃശൂര്‍ പേരാമംഗലത്ത് കെഎസ്ആര്‍ടിസി ബസിലാണ് മലപ്പുറം തിരുനാവായ സ്വദേശിനിയായ യുവതി പ്രസവിച്ചത്. ഡോക്ടറും നഴ്‌സും ബസില്‍ കയറി പ്രസവം എടുക്കുകയായിരുന്നു. അമ്മയും കുഞ്ഞും സുരക്ഷിതരായി ഇരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അങ്കമാലിയില്‍ നിന്ന് തൊട്ടില്‍ പാലത്തേക്ക് പോകുകയായിരുന്നു ബസ്. പേരാമംഗലം പോലിസ് സ്റ്റേഷന് സമീപത്ത് ബസ് എത്തിയപ്പോഴാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. ഉടനെ ബസ് ഡ്രൈവര്‍ തൊട്ടടുത്ത അമല ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Read More

കഞ്ചാവ് വാങ്ങി ഓട്ടോറിക്ഷയില്‍ കടത്തി; മലയാളി ദമ്പതികൾ അറസ്റ്റിൽ 

ബെംഗളൂരു: കർണാടകയില്‍ നിന്ന് കഞ്ചാവ് വാങ്ങി ഓട്ടോറിക്ഷയില്‍ ഒളിപ്പിച്ചുകടത്തിക്കൊണ്ടുവരുന്നതിനിടെ കോഴിക്കോട് സ്വദേശികളായ ദമ്പതിമാരെ എക്സൈസ് പിടികൂടി. കോഴിക്കോട് കുന്നുമ്മല്‍ പി.കെ. മുഹമ്മദ് അർഷാദ് (36), ഭാര്യ എൻ.കെ. ഷബീനാസ് (34) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 935 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ബത്തേരി എക്സൈസ് സർക്കിള്‍ പാർട്ടിയും കേരള എക്സൈസ് മൊബൈല്‍ ഇന്റർവെൻഷൻ യൂണിറ്റും ചേർന്ന് പെരിക്കല്ലൂരില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കോഴിക്കോട്ടുനിന്നും ഓട്ടോറിക്ഷയിലെത്തിയ ദമ്പതിമാർ പെരിക്കല്ലൂരില്‍ നിന്ന് തോണിമാർഗം കർണാടകയിലെ ബൈരക്കുപ്പയിലെത്തിയാണ് കഞ്ചാവ് വാങ്ങിയത്. 20,000 രൂപ നല്‍കിയാണ്…

Read More

രാമക്ഷേത്രം തകർക്കുമെന്ന് ഭീഷണി; 16 കാരൻ പിടിയിൽ 

ലക്നൗ : അയോദ്ധ്യ രാമക്ഷേത്രം തകർക്കുമെന്ന് ഭീഷണി മുഴക്കിയ 16 കാരൻ പിടിയില്‍. പഥേർവ പോലീസ് സ്റ്റേഷൻ പരിധിയിലെ ബാലുവ തകിയ ഗ്രാമത്തില്‍ നിന്നുള്ള 16 കാരനാണ് രാമക്ഷേത്രം ബോംബ് ഉപയോഗിച്ച്‌ തകർക്കുമെന്ന് ഭീഷണി മുഴക്കിയത്. സോഷ്യല്‍ മീഡിയയില്‍ ഈ വിവരം പോസ്റ്റ് ചെയ്യുക മാത്രമല്ല, പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചും ബോംബ് ഭീഷണി മുഴക്കി. പിന്നാലെ അഞ്ച് മണിക്കൂറിനുള്ളില്‍ സൈബർ സെല്ലിന്റെ സഹായത്തോടെ ഭീഷണി മുഴക്കിയ ആളെ പൊലീസ് കണ്ടെത്തി. മൂന്ന് സ്റ്റേഷനുകളില്‍ നിന്നുള്ള പോലീസ് സംഘം എത്തി വീട് വളഞ്ഞു. ഇതുമൂലം…

Read More

ഭാര്യയെ കഴുത്തറത്തുകൊന്ന് മൃതദേഹം കഷണങ്ങളാക്കി; ഭർത്താവ് അറസ്റ്റിൽ

ബെംഗളൂരു : തുമകൂരുവിൽ ഭാര്യയെ കഴുത്തറത്തുകൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. ഹൊസ്‌പേട്ട് സ്വദേശിനി പുഷ്പയെ(32) ആണ് ഭർത്താവ് ശിവറാം കൊലപ്പെടുത്തിയത്. മൃതദേഹം അടുക്കളയിൽവെച്ച് കഷണങ്ങളാക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി പുഷ്പയുമായി വഴക്കിട്ടശേഷമാണ് ശിവറാം ക്രൂരകൃത്യം ചെയ്തത്. എട്ടുവയസ്സുള്ള കുട്ടിക്കൊപ്പം വാടകവീട്ടിലാണ് ദമ്പതിമാർ താമസിച്ചിരുന്നത്. തടിമില്ലിൽ ജോലിചെയ്തുവരികയായിരുന്നു ശിവറാം. ദമ്പതിമാർ പതിവായി വഴക്കിടുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Read More

മഴ മൂലം സംസ്ഥാനത്ത് ഇതുവരെ ജീവൻ നഷ്ടമായത് 46 പേർക്ക്

death

ബെംഗളൂരു : വേനൽമഴയെത്തുടർന്നുണ്ടായ അപകടങ്ങളിൽ കർണാടകത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത് 46 മരണം. നാനൂറോളം വളർത്തുമൃഗങ്ങളും ചത്തു. ഇടിമിന്നലേറ്റ് 35 പേരും, വെള്ളത്തിൽ മുങ്ങി ഏഴുപേരും മരിച്ചു. വളർത്തുമൃഗങ്ങൾ ചത്തതിൽ അധികവും ഇടിമിന്നലേറ്റിട്ടാണ്. മഴക്കെടുതിയിൽ ബീദറിൽ നാലുപേരും കലബുറഗിയിൽ അഞ്ചുപേരും കൊപ്പാളിൽ അഞ്ചുപേരും വിജയപുരയിൽ നാലുപേരും ദക്ഷിണ കന്നഡയിൽ രണ്ടുപേരും മരിച്ചു. വിജയപുര, തുമകൂരു, ദാവണഗെരെ, കൊപ്പാൾ, ഗദഗ്, കോലാർ എന്നിവിടങ്ങളിലാണ് വളർത്തുമൃഗങ്ങൾ അധികവും ചത്തത്. വേനൽമഴയത്ത് ഇത്രയുമധികം ആളുകൾ മരിച്ചതിനാൽ കാലവർഷം തുടങ്ങുമ്പോഴേക്കും കൂടുതൽ ദുരന്തമുണ്ടാകാനുള്ള സാധ്യതയുണ്ട്. ജനങ്ങളെ ബോധവത്കരിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യാത്തതിനാലാണ്…

Read More

യെലഹങ്ക മേൽപ്പാലത്തിലെ സവർക്കറുടെ പേരുള്ള ബോർഡിൽ മഷിപുരട്ടിയ മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു : യെലഹങ്ക മേൽപ്പാലത്തിൽ സവർക്കറുടെ പേരുള്ള ബോർഡിൽ കറുത്തമഷി പുരട്ടിയ സംഭവത്തിൽ മൂന്ന് നാഷണൽ സ്റ്റുഡന്റ്‌സ് യൂണിയൻ ഓഫ് ഇന്ത്യ (എൻ.എസ്.യു.ഐ.) പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്തു. സവർക്കറുടെ ജന്മവാർഷികദിനത്തിലാണ് സംഭവം. കഴിഞ്ഞ ബി.ജെ.പി. സർക്കാരിന്റെ കാലത്താണ് യെലഹങ്ക മേൽപ്പാലത്തിന് സവർക്കറുടെ പേരുനൽകിയത്. മേൽപ്പാലത്തിന്റെ പേര് പുനർനാമകരണം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി എത്തിയതായിരുന്നു എൻ.എസ്.യു.ഐ. പ്രവർത്തകർ. പ്രതിഷേധത്തിനിടെ പ്രവർത്തകർ ബോർഡിലെ സവർക്കറുടെ പേരിൽ കറുത്തമഷി പുരട്ടുകയും ഭഗത്‌ സിങ് മേൽപ്പാലം എന്ന ബാനർ അവിടെ വെക്കുകയുംചെയ്തു. ഭഗത് സിങ്ങിന്റെ ചിത്രങ്ങളും കൈയിലേന്തി പ്രവർത്തകർ ഇൻക്വിലാബ് സിന്ദാബാദ്…

Read More
Click Here to Follow Us