കഞ്ചാവ് വാങ്ങി ഓട്ടോറിക്ഷയില്‍ കടത്തി; മലയാളി ദമ്പതികൾ അറസ്റ്റിൽ 

ബെംഗളൂരു: കർണാടകയില്‍ നിന്ന് കഞ്ചാവ് വാങ്ങി ഓട്ടോറിക്ഷയില്‍ ഒളിപ്പിച്ചുകടത്തിക്കൊണ്ടുവരുന്നതിനിടെ കോഴിക്കോട് സ്വദേശികളായ ദമ്പതിമാരെ എക്സൈസ് പിടികൂടി.

കോഴിക്കോട് കുന്നുമ്മല്‍ പി.കെ. മുഹമ്മദ് അർഷാദ് (36), ഭാര്യ എൻ.കെ. ഷബീനാസ് (34) എന്നിവരാണ് അറസ്റ്റിലായത്.

ഇവരില്‍ നിന്ന് 935 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ബത്തേരി എക്സൈസ് സർക്കിള്‍ പാർട്ടിയും കേരള എക്സൈസ് മൊബൈല്‍ ഇന്റർവെൻഷൻ യൂണിറ്റും ചേർന്ന് പെരിക്കല്ലൂരില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

  മൺസൂണിനൊപ്പം നഗരത്തിലേക്ക് ഒഴുകിയെത്തിയ 'പർപ്പിൾ വിപ്ലവം; പ്രമേഹരോഗികൾക്ക് അമൃത്, വ്യാപാരികൾക്ക് വൻ ലാഭം; ബെംഗളൂരുവിനെ കീഴടക്കി പഴത്തിന്റെ പടയോട്ടം!

കോഴിക്കോട്ടുനിന്നും ഓട്ടോറിക്ഷയിലെത്തിയ ദമ്പതിമാർ പെരിക്കല്ലൂരില്‍ നിന്ന് തോണിമാർഗം കർണാടകയിലെ ബൈരക്കുപ്പയിലെത്തിയാണ് കഞ്ചാവ് വാങ്ങിയത്.

20,000 രൂപ നല്‍കിയാണ് കഞ്ചാവ് വാങ്ങിയതെന്നാണ് ചോദ്യംചെയ്യലില്‍ ഇവർ മൊഴി നല്‍കിയിട്ടുള്ളത്.

ഓട്ടോറിക്ഷയിലെ യാത്രക്കാരുടെ സീറ്റിന് പിന്നിലായാണ് കഞ്ചാവ് ഒളിപ്പിച്ചു കടത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു എന്നെ ചതിച്ചു'; പൊട്ടിക്കരഞ്ഞ് നടി പരുൾ ഗുലാത്തിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts