രാമക്ഷേത്രം തകർക്കുമെന്ന് ഭീഷണി; 16 കാരൻ പിടിയിൽ 

ലക്നൗ : അയോദ്ധ്യ രാമക്ഷേത്രം തകർക്കുമെന്ന് ഭീഷണി മുഴക്കിയ 16 കാരൻ പിടിയില്‍.

പഥേർവ പോലീസ് സ്റ്റേഷൻ പരിധിയിലെ ബാലുവ തകിയ ഗ്രാമത്തില്‍ നിന്നുള്ള 16 കാരനാണ് രാമക്ഷേത്രം ബോംബ് ഉപയോഗിച്ച്‌ തകർക്കുമെന്ന് ഭീഷണി മുഴക്കിയത്.

സോഷ്യല്‍ മീഡിയയില്‍ ഈ വിവരം പോസ്റ്റ് ചെയ്യുക മാത്രമല്ല, പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചും ബോംബ് ഭീഷണി മുഴക്കി.

  41–ാം വയസ്സിൽ സിആർ7ന് വിവാഹം! ആദ്യ മകന്റെ അമ്മയെ ഇന്നും വെളിപ്പെടുത്താതെ ക്രിസ്റ്റ്യാനോ

പിന്നാലെ അഞ്ച് മണിക്കൂറിനുള്ളില്‍ സൈബർ സെല്ലിന്റെ സഹായത്തോടെ ഭീഷണി മുഴക്കിയ ആളെ പൊലീസ് കണ്ടെത്തി.

മൂന്ന് സ്റ്റേഷനുകളില്‍ നിന്നുള്ള പോലീസ് സംഘം എത്തി വീട് വളഞ്ഞു.

ഇതുമൂലം ഭീഷണിപ്പെടുത്തിയ കൗമാരക്കാരനെയും മുത്തശ്ശിയെയും പോലീസ് കസ്റ്റഡിയിലെടുത്തു.

കുട്ടിയെ ചോദ്യം ചെയ്തുവരികയാണ്.

16 കാരൻ മാനസിക വൈകല്യമുള്ളയാളാണെന്നും സൂചനയുണ്ട്.

യൂട്യൂബില്‍ രാമക്ഷേത്രം കണ്ടതോടെ ഇത്തരമൊരു ചിന്ത മനസ്സില്‍ വരുകയും, വ്യാജ ഭീഷണി മുഴക്കുകയും ചെയ്തുവെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയേക്കാൾ നീണ്ട റോഡ് യാത്ര; ബെംഗളൂരു ഗതാഗതക്കുരുക്കിൽ ടെക്കിയുടെ വീഡിയോ വൈറൽ!
[masterslider id="10"]

Related posts