യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

തിരുവനന്തപുരം ‍ഡിവിഷനനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചില ട്രെയിൻ സർവീസുകളിൽ മാറ്റം. ചില ട്രെയിനുകൾ വഴി തിരിച്ചു വിടും. ചിലത് ഭാ​ഗിമായി റദ്ദാക്കും. വഴി തിരിച്ചു വിടുന്നവ ഈ മാസം 9, 11 തീയതികളിൽ ചെന്നൈ എ​ഗ്മൂറിൽ നിന്നു പുറപ്പെടുന്ന ആലപ്പുഴ വഴിയുള്ള ​ഗുരുവായൂർ എക്സ്പ്രസ് (16127), 9നു ​ഗുരുവായൂരിൽ നിന്നു പുറപ്പെടുന്ന എ​ഗ്മൂർ എക്സ്പ്രസ് (16128) എന്നിവ കോട്ടയം വഴി തിരിച്ചു വിടും. കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. 16, 18, 23 തീയതികളിൽ കൊച്ചുവേളിയിൽ നിന്നു പുറപ്പെടുന്ന ആലപ്പുഴ വഴിയുള്ള…

Read More

നഗരത്തിൽ മലയാളി വിദ്യാർത്ഥിക്ക് നേരെ ആക്രമണം; ഭീഷണിപ്പെടുത്തി പണം തട്ടിയ പ്രതി പിടിയിൽ

ബെംഗളൂരു : ബെംഗളൂരുവിൽ മലയാളി വിദ്യാർഥിയെ ഭീഷണിപ്പെടുത്തി പണം കവർന്നു. സംഭവത്തിൽ വിദ്യാർഥിയുടെ മുൻ സഹപാഠി മുബാറക് എന്ന മുബയെ പോലീസ് അറസ്റ്റു ചെയ്തു. മയക്കുമരുന്ന് കേസിൽ ഉൾപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി 22-കാരനായ വിദ്യാർഥിയിൽനിന്ന് 24,500 രൂപ കവരുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പിന്നീട് കേരളത്തിൽ നിന്ന് വിദ്യാർഥിയുടെ അച്ഛനെത്തി പോലീസിൽ പരാതി നൽകിയതിനെത്തുടർന്നാണ് അറസ്റ്റ്. വിദ്യാർഥിയും മുബാറകും പി.യു. കോഴ്‌സിന് ഒരുമിച്ച് പഠിച്ചിരുന്നു. കഴിഞ്ഞമാസം 26-നാണ് തട്ടിപ്പുനടന്നത്. മുബാറക് സുഹൃത്തായ സുന്ദറിന്റെ സഹായത്തോടെ വിദ്യാർഥിയെ സാമ്പിഗെ ഹള്ളിയിലെ ഒരു ഹോട്ടലിനുസമീപം കൂട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം കവരുകയായിരുന്നെന്നും…

Read More

ബെംഗളൂരു – കോഴിക്കോട് ആദ്യ സർവീസ് ഹൗസ് ഫുള്ളായി ആരംഭിച്ച് നവകേരള ബസ്; വാതിൽ കേടായി കന്നിയാത്രയിൽ കല്ലുകടി

കോഴിക്കോട്: നവകേരള ബസിന്റെ ബം​ഗളൂരു-കോഴിക്കോട് ആദ്യ സർവീസ് ആരംഭിച്ചു. ​ആധുനിക സൗകര്യങ്ങളോടു കൂടിയ ബസ് ഗരുഡ പ്രീമിയം എന്ന പേരിലാണ് അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്നത്. ഹൗസ് ഫുള്ളായായിരുന്നു കന്നിയാത്ര. എന്നാൽ യാത്ര തുടങ്ങി അൽപസമയത്തിനുള്ളിൽ തന്നെ ഹൈഡ്രോളിക് ഡോർ കേടായത് യാത്രിയിൽ ചെറിയ കല്ലുകടിയായി. ബസിന്റെ ഡോർ ഇടയ്ക്ക് തനിനെ തുറന്നു വരാൻ തുടങ്ങി. കാറ്റ് ശക്തമായി അടിക്കാൻ തുടങ്ങിയതോടെ കാരന്തൂർ എത്തിയപ്പോൾ ബസ് നിർത്തി. തുടർന്ന് യാത്രക്കാരുടെ സഹായത്തില്‍ ബാഗിന്റെ വള്ളി ഉപയോഗിച്ച് വാതിൽ കെട്ടിവച്ചാണ് യാത്ര തുടർന്നത്. പിന്നീട് ബത്തേരി…

Read More

പ്രജ്വൽ രേവണ്ണ കേസ്: പേരക്കുട്ടിയുടെ പെൻഡ്രൈവ് കേസിനെ തുടർന്ന് ഉള്ള ‘മനോവിഷമം’ ദേവഗൗഡയുടെ ആരോഗ്യനില മോശമായതായിറിപ്പോർട്ട്

devagowda

ബംഗളൂരു : ചെറുമകനും ഹസൻ എംപിയുമായ പ്രജ്വല് രേവണ്ണയുടെ പെൻഡ്രൈവ് കേസിനെ തുടർന്നുണ്ടായ ആശങ്കയും സമ്മർദ്ദവും കാരണം മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയുടെ ആരോഗ്യനില വഷളായതായി റിപ്പോർട്ട്. അതിനാൽ ദേവഗൗഡ കുടുംബാംഗങ്ങൾ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് ജാഗ്രത പാലിക്കുകയാണെന്നാണ് റിപ്പോർട്ട്. വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടുന്ന മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയെ മൂത്ത മകൻ്റെയും ചെറുമകൻ്റെയും അപവാദങ്ങൾ വല്ലാതെ വേദനിപ്പിക്കുന്നതാകണം. കൂടുതൽ ആശങ്കയുണ്ടാക്കിയ ഈ കേസിൽ അടുത്തിടെ രൂപീകരിച്ച ബി.ജെ.പി-ജെ.ഡി.എസ് സഖ്യത്തിന് പ്രതികൂലമായ പ്രത്യാഘാതമുണ്ടാകാനുള്ള സാധ്യതയും അദ്ദേഹത്തെ ബാധിക്കുന്നുണ്ട് എന്നും റിപ്പോർട്ടുകൾ ഉണ്ട്.

Read More

മഞ്ഞുമ്മൽ ബോയ്സ് ഒടിടിയിൽ റിലീസ് ചെയ്തു

സമീപകാല മലയാള സിനിമകളില്‍ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് മഞ്ഞുമ്മല്‍ ബോയ്സ്. യഥാര്‍ത്ഥ സംഭവത്തെ അധികരിച്ച് സംവിധായകന്‍ ചിദംബരം ഒരുക്കിയ ചിത്രം മലയാളത്തിലെ ബോക്സ് ഓഫീസ് ചരിത്രത്തെ മാറ്റി എഴുതിയിരുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ഇന്ന് പുലർച്ചെ ചിത്രം ഒടിടി റിലീസ് ചെയ്തത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, മലയാളം ഭാഷകളിൽ ചിത്രം ഹോട്ട്സ്റ്റാറിൽ ലഭ്യമാകും. ഫെബ്രുവരി 22 ന് തിയറ്ററിലെത്തിയ ചിത്രം 74 ആം ​ദിവസമാണ് ഒടിടി പ്ലാറ്റ്ഫോമിലെത്തുന്നത്. നിലവിൽ ബോക്സ് ഓഫീസിലെ 200 കോടി ക്ലബ്ബിൽ ഇടംപിടിച്ച മലയാളത്തിലെ ഒരേയൊരു ചിത്രമാണ് ചിദംബരത്തിൻ്റെ സംവിധാനത്തിലെത്തിയ ഈ…

Read More

തട്ടിക്കൊണ്ടു പോയ സ്ത്രീയെ രേവണ്ണയുടെ പിഎ യുടെ ഫാം ഹൗസിൽ നിന്നും കണ്ടെത്തി 

ബെംഗളൂരു: പ്രജ്വൽ രേവണ്ണയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസിൽ തട്ടിക്കൊണ്ടു പോയ സ്ത്രീയെ കണ്ടെത്തി. അന്വേഷണ സംഘം ശനിയാഴ്ച തട്ടിക്കൊണ്ടുപോയ സ്ത്രീയെ കണ്ടെത്തിയത്. പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട ലൈംഗിക വീഡിയോ കേസിലെ ഇരകളില്‍ ഒരാളാണ്. ജെഡി-എസ് എംഎല്‍എ എച്ച്‌ഡിയുടെ പേഴ്‌സണല്‍ അസിസ്റ്റൻ്റ് (പിഎ) രാജശേഖറിൻ്റെ ഫാം ഹൗസില്‍ നിന്നാണ് യുവതിയെ രക്ഷപ്പെടുത്തിയത്. എച്ച്‌.ഡി നല്‍കിയ ജാമ്യാപേക്ഷയില്‍ പ്രാദേശിക കോടതി ഉത്തരവ് മാറ്റിവെച്ചതിന് പിന്നാലെയാണ് സംഭവവികാസം. തട്ടിക്കൊണ്ടുപോകല്‍ കേസിലെ മുഖ്യപ്രതിയാണ് രേവണ്ണ. ഏപ്രില്‍ 29ന് കാണാതായ യുവതിയെ ഫാംഹൗസില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. കാണാതായ യുവതിയെ…

Read More

ഐ.എസ്.എൽ. കിരീടം ഉയർത്തി മുംബൈ സിറ്റി

കൊല്‍ക്കത്ത∙ ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ തകര്‍ത്ത് മുംബൈ സിറ്റിക്ക് കിരീടം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് മുംബൈ സിറ്റിയുടെ വിജയം. ആദ്യ പകുതിയിൽ ലീഡ് നേടിയ ശേഷം മോഹൻ ബഗാൻ മൂന്നു ഗോളുകൾ വഴങ്ങുകയായിരുന്നു. മുംബൈയ്ക്കു വേണ്ടി ഹോർഹെ പെരേര ഡയസ് (53), ബിപിൻ സിങ് (81), ജാക്കൂബ് വോജുസ് (90+7) എന്നിവരാണു ഗോളുകൾ നേടിയത്. 44–ാം മിനിറ്റിൽ ജേസൺ കമ്മിൻസാണ് ബഗാന്റെ ഗോളടിച്ചത്. മുംബൈ സിറ്റിയുടെ രണ്ടാം കിരീടമാണിത്. മുൻപ് 2020–21 സീസണിലായിരുന്നു മുംബൈയുടെ ആദ്യ കിരീട…

Read More

പ്രജ്വൽ രേവണ്ണയ്ക്ക് കുരുക്ക് മുറുകുന്നു; ബ്ലൂ കോർണർ നോട്ടീസ്? 

ബെംഗളൂരു: ലൈംഗിക പീഡന പരാതിയില്‍ കുടുങ്ങിയ ഹാസൻ എം.പി പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ സാധ്യത. ഇതിനായി സിബിഐ അനുമതി തേടിയേക്കുമെന്ന് റിപ്പോർട്ട്. പീഡന പരാതികള്‍ ഉയർന്നതിന് പിന്നാലെ പ്രജ്വല്‍ ജർമനിയിലേക്ക് കടന്നിരുന്നു. കഴിഞ്ഞ ദിവസം പ്രജ്വല്‍ രേവണ്ണയ്ക്കായി അന്വേഷണ സംഘം ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാൻ ആവശ്യപ്പെട്ട് നല്‍കിയ സമന്‍സ് മടങ്ങിയതിനു പിന്നാലെയായിരുന്നു നടപടി. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലെയും എമിഗ്രേഷന്‍ വിഭാഗത്തിനു നോട്ടിസ് കൈമാറി. ലൈംഗിക വിവാദത്തില്‍പ്പെട്ട പ്രജ്വല്‍, അന്വേഷണസംഘം മുൻപാകെ ഹാജരാകാൻ 7 ദിവസത്തെ സമയം…

Read More

ബിഗ് ബോസ് താരം ആശുപത്രിയിൽ 

ബിഗ് ബോസ് മലയാളം സീസണ്‍ 6 മത്സരാര്‍ത്ഥിയായ സായി ആശുപത്രിയിലേക്ക്. നേരത്തെ തന്നെ സായ് നടുവേദനയാണ് എന്ന പ്രശ്‌നം ഉന്നയിച്ചിരുന്നു. ആദ്യഘട്ടത്തില്‍ പരിശോധന നടത്തി തുടര്‍ന്ന് സായിക്ക് ബിഗ് ബോസ് പൂര്‍ണവിശ്രമം അനുവദിച്ചു. എന്നാല്‍, പിന്നീടും കണ്‍ഫഷന്‍ റൂമില്‍ വന്ന സായി വേദന നല്ല രീതിയിലുണ്ടെന്നും ടാസ്‌കില്‍ ഉള്‍പ്പെടെ പങ്കെടുക്കാനാകില്ലെന്നും അറിയിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് വിവരങ്ങള്‍ പിന്നെ അറിയിക്കാമെന്ന് പറഞ്ഞ് സായിയെ ബിഗ് ബോസ് വീണ്ടും വീട്ടിലേക്ക് വിട്ടു. തുടര്‍ന്ന് കുറച്ച്‌ മണിക്കൂറുകള്‍ക്ക് ശേഷം ബിഗ് ബോസ് വീണ്ടും സായിയെ വിളിപ്പിച്ച്‌ നിങ്ങളെ വിദഗ്ധ പരിശോധനയ്ക്കായി…

Read More

പൂഞ്ചിൽ വ്യോമസേന വാഹന വ്യൂഹത്തിന് നേരെ ഭീകരക്രമണം; ജാവന്മാർക്ക് പരിക്ക് 

ജമ്മുകശ്മീർ: പൂഞ്ചില്‍ വ്യോമസേന വാഹന വ്യൂഹത്തിന് നേര ഭീകരാക്രമണം. 5 ജവാന്മാർക്ക് പരിക്കേറ്റെന്ന് സൂചന. രണ്ടു വാഹനങ്ങള്‍ക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്. പ്രാദേശിക സായുധ സേന പ്രദേശത്ത് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. വാഹനങ്ങള്‍ ഷാഹ്സിതാറിലെ ബെയ്സ് ക്യാമ്ബിലേക്ക് മാറ്റിയെന്ന് അധികൃതർ വ്യക്തമാക്കി. സരണ്‍കോട്ടിലെ സനായി വില്ലേജിലായിരുന്നു ആക്രമണം.

Read More
Click Here to Follow Us