സംസ്ഥാനത്ത് കുരങ്ങുപനി ബാധിച്ച് 5 വയസ്സുകാരി മരിച്ചു

ബെംഗളൂരു : കുരങ്ങുപനി ബാധിച്ച് കർണാടകത്തിൽ ഉത്തരകന്നഡ ജില്ലയിലെ സിദ്ദാപുരക്കടുത്ത് അരെണ്ടൂർ ഗ്രാമത്തിലെ അഞ്ചുവയസ്സുകാരി മരിച്ചു. അസുഖം മൂർച്ഛിച്ച് മംഗളൂരു കെ.എം.സി. ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് ഈ വർഷം കുരങ്ങുപനി ബാധിച്ചുള്ള മരണം 14 ആയി. ഇതിൽ ഒമ്പതുപേരും ഉത്തരകന്നഡ ജില്ലയിലുള്ളവരാണ്. ആറുപേർ ചികിത്സയിലുണ്ട്. ജില്ലയിൽ ഈ വർഷം 99 പേർക്ക് കുരങ്ങുപനി ബാധിച്ചു. ചിക്കമഗളൂരു ജില്ലയിൽ നാലുപേരും ശിവമോഗയിൽ ഒരാളും മരിച്ചു. സംസ്ഥാനത്ത് ഈ വർഷം ഏറ്റവുമധികം ആളുകൾക്ക് കുരങ്ങുപനി ബാധിച്ചത് ചിക്കമഗളൂരുവിലാണ് -118 പേർക്ക്. 13 പേർ ചികിത്സയിലുണ്ട്. ശിവമോഗയിൽ…

Read More

കർണാടക ആർ.ടി.സി. ബസ്സപകടത്തിൽ പെട്ടു; 30 പേർക്ക് പരിക്ക്

ബെംഗളൂരു : മൈസൂരു സാലിഗ്രാമിൽ കർണാടക ആർ.ടി.സി. ബസ് നിയന്ത്രണംവിട്ട് കൃഷിയിടത്തിലേക്ക് ഓടിക്കയറിയുണ്ടായ അപകടത്തിൽ 30 യാത്രക്കാർക്ക് പരിക്കേറ്റു. ഇതിൽ ആറുപേരുടെനില ഗുരുതരമാണ്. സ്റ്റിയറിങ്ങിനുണ്ടായ തകരാറാണ് ബസ് നിയന്ത്രണം നഷ്ടപ്പെടാൻ കാരണമെന്നാണ് വിവരം. കെ.ആർ. നഗർ-സാലിഗ്രാമ റോഡിൽ സർവീസ് നടത്തുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് കൃഷിയിടത്തിലേക്ക് നീങ്ങിയതോടെ യാത്രക്കാർ പരിഭ്രാന്തരായി. ബസിന്റെ മുൻഭാഗം ചെളിയിൽ പൂണ്ടാണ് നിന്നത്. പലരും ജനലിലൂടെ പുറത്തേക്ക് ചാടാൻ ശ്രമിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

കൊടുംചൂടിൽ ജനങ്ങൾ ഇന്ന് തിരഞ്ഞെടുപ്പ് ഗോദയിലേക്ക്: 14 മണ്ഡലങ്ങളിൽ ഓറഞ്ച് ജാഗ്രത

ബെംഗളൂരു : ഉഷ്ണത്തരംഗ ഭീഷണി നിലനിൽക്കുന്നതിനിടെ കർണാടകയിലെ രണ്ടാം ഘട്ടത്തിലെ 14 ലോകസഭ മണ്ഡലങ്ങളിലും ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന യാദ്ഗറിലെ ഷോറാപുർ നിയമസഭ മണ്ഡലത്തിലും ഇന്ന് വോട്ടെടുപ്പ് നടക്കും തിരഞ്ഞെടുപ്പ് നടക്കുന്ന 14 മണ്ഡലങ്ങളിൽ കൊടും ചൂട് മുന്നിൽക്കണ്ട് ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. താപനില 44 ഡിഗ്രിക്ക് മുകളിൽപോകാനുള്ള സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ്. ഉഷ്ണതരംഗ സാധ്യതയുള്ളതിനാൽ നേരത്തേ മേയ് ഒമ്പതുവരെ അഞ്ചു ജില്ലകളിൽ സംസ്ഥാന ദുരന്തനിവാരണ കേന്ദ്രം ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചിരുന്നു. ചിക്കോടി, ബെലഗാവി, ബാഗൽകോട്ട്, വിജയപുര, കലബുറഗി, റായ്ച്ചൂരു, ബീദർ, കൊപ്പാൾ, ബല്ലാരി, ഹാവേരി,…

Read More

നടി കനക ലത അന്തരിച്ചു 

തിരുവനന്തപുരം: നടി കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം. മറവിരോഗവും പാർക്കിൻസണ്‍സും ബാധിച്ച്‌ ചികിത്സയിലായിരുന്നു. നാടകത്തില്‍ നിന്ന് വെള്ളിത്തിരയിലെത്തിയ കനക ലത തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. നൂറ്റിയമ്പതോളം മലയാള സിനിമകളിലും തമിഴുള്‍പ്പെടെ തെന്നിന്ത്യന്‍ സിനിമകളും ഉള്‍പ്പെടെ 350 ഓളം സിനിമകളില്‍ കനകലത അഭിനയിച്ചിട്ടുണ്ട്. മുപ്പതിലധികം സീരിയലുകളിലും കനകലത വേഷമിട്ടു. പ്രമാണി ഇന്ദുലേഖ, സ്വാതി തിരുനാള്‍ തുടങ്ങിയ നാടകങ്ങളിലും കനക ലത അഭിനയിച്ചിട്ടുണ്ട്. പരമേശ്വരന്‍ പിളളയുടെയും ചിന്നമ്മയുടെയും മകളായി ഓച്ചിറയില്‍ ജനിച്ച കനക ലത 450 ലധികം ടെലിവിഷന്‍…

Read More

വേർപിരിഞ്ഞു… സിംഗിൾ മദർ ആണെന്ന് വെളിപ്പെടുത്തി നടി ഭാമ 

നിവേദ്യം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ താരമാണ് ഭാമ. സിനിമയിൽ സജീവമായിരിക്കെ ഭാമ അഭിനയത്തിൽ നിന്ന് ചെറിയ ഇടവേള എടുക്കുകയും തുടർന്ന് 2020 ജനുവരിയിൽ വിവാഹിതയാകുകയുമായിരുന്നു. ബിസിനസുകാരനായ അരുൺ ജഗദീഷിനെയാണ് ഭാമ വിവാഹം കഴിച്ചത്. എന്നാൽ ഭാമ ഭർത്താവുമായി വേർപിരിഞ്ഞു എന്ന തരത്തിലുള്ള പ്രചാരണങ്ങളും കഴിഞ്ഞ കുറെ നാളുകൾ ആയി എത്തിയിരുന്നു. താന്‍ ഒരു സിംഗിള്‍ മദര്‍ ആണെന്ന് വെളിപ്പെടുത്തി കൊണ്ടുള്ള ഭാമയുടെ പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മകള്‍ക്കാപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് ഭാമ എത്തിയിരിക്കുന്നത്. മകള്‍ ജനിച്ച് മാസങ്ങള്‍ക്ക്…

Read More

അപമാനം ഭയന്ന് നാടുവിട്ട് അതിജീവിതകൾ; ദൃശ്യങ്ങൾ പ്രചരിപ്പിച്ചാൽ നടപടി ഉടൻ, ഹെൽപ് ലൈൻ ആരംഭിച്ചു 

ബെംഗളൂരു: ജെഡിഎസ് നേതാവും ഹാസന്‍ എം പിയുമായ പ്രജ്വല്‍ രേവണ്ണ കേസിലെ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ കേസെടുക്കുമെന്ന മുന്നറിയിപ്പുമായി സംസ്ഥാന പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം. അതിജീവിതകളുടെ സ്വകാര്യത ഉറപ്പാക്കാനാണ് ഈ തീരുമാനം. പ്രജ്വല്‍ സ്വയം ചിത്രീകരിച്ച രണ്ടായിരത്തിലധികം ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് എസ്‌ഐടിയുടെ മുന്നറിയിപ്പ്. ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും കൈമാറുന്നതും പ്രചരിപ്പിക്കുന്നതും വിവരസാങ്കേതിക നിയമത്തിലെ 67-ാം വകുപ്പ് പ്രകാരം കുറ്റകൃത്യമായി കണക്കാക്കും. തന്റെ മുഖം വെളിവാക്കാതെയാണ് എല്ലാ ലൈംഗികാതിക്രമ വീഡിയോകളും പ്രജ്വല്‍ ചിത്രീകരിച്ചിരിക്കുന്നത്. ഹാസനിലെ വീട്ടില്‍ നിന്നു അധികം അകലെയല്ലാതെയുള്ള ആളൊഴിഞ്ഞ…

Read More

രാജ്യാന്തര മോഡലുകളും മുൻനിര പങ്കെടുക്കുന്നു;ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഫാഷൻ വീക്കിന് ഒരുങ്ങി ലുലു.

ആഗോള ബ്രാൻഡുകളുടെ ഏറ്റവും പുതിയ ട്രെൻഡുകൾ ഷോയിൽ അവതരിപ്പിക്കും ; കുട്ടികളുടെ റാംപ് വാക്ക് അടക്കം പ്രത്യേക ഷോകളും പരിപാടിക്ക് ഇരട്ടിനിറമേകും ബെംഗളൂരു : ലോകത്തെ മുൻനിര ബ്രാൻ‌ഡുകളുടെ നൂതന ഫാഷൻ ട്രെൻഡുകൾ അവതരിപ്പിച്ച് , ലുലു ഫാഷൻ വീക്കിന് ബെംഗ്ലൂരു രാജാജി നഗർ ലുലു മാളിൽ തുടക്കമാകുന്നു. ഇന്ത്യയിലെ പ്രശസ്തരായ ഫാഷന്‍ ഡിസൈനര്‍മാരും മോഡലുകളും സിനിമാതാരങ്ങളും അണിനിരക്കുന്ന ഷോ ഫാഷൻ പ്രേമികൾക്ക് വേറിട്ട അനുഭവമാണ് സമ്മാനിക്കുക. മെയ് 10ന് തുടങ്ങി മെയ് 12 വരെ നീളുന്നതാണ് ഷോ.  ലുലു മാളിൽ നടന്ന പ്രൗഢഗംഭീരമായ…

Read More

ലഹരി മരുന്ന് കേസിൽ പിടിയിൽ; ചികിത്സയിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ 

ബെംഗളൂരു: പോലീസ് കസ്റ്റഡിയില്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ബന്തിയോട് മള്ളങ്കൈ സ്വദേശി മുഹമ്മദ് നൗഫല്‍ ആണ് മരിച്ചത്. 26 വയസായിരുന്നു. മയക്കുമരുന്ന് കേസില്‍ മംഗളൂരു ജയിലില്‍ തടവിലായിരുന്നു നൗഫല്‍. അസുഖ ബാധിതനായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 25 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെ പ്രത്യേക സെല്ലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. യുവാവ് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് പറയുന്നത്. കൊണാജെ പോലീസ് ഡിസംബര്‍ 26 നാണ് മയക്കുമരുന്ന് കേസില്‍ നൗഫലിനെ അറസ്റ്റ് ചെയ്തത്.

Read More

സംവിധായാകൻ ഹരികുമാർ അന്തരിച്ചു 

തിരുവനന്തപുരം: സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ (70) അന്തരിച്ചു. അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1981 ല്‍ പുറത്തിറങ്ങിയ ആമ്പല്‍പൂവായിരുന്നു ഹരികുമാറിന്റെ ആദ്യ സിനിമ. സുകുമാരി, ജഗതി ശ്രീകുമാർ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. 1994ല്‍ എം. ടി. വാസുദേവൻ നായരുടെ തിരക്കഥയില്‍ സംവിധാനം ചെയ്ത സുകൃതം പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയ ചിത്രമാണ്. മമ്മൂട്ടി, ഗൗതമി എന്നിവർ പ്രധാനകഥപാത്രങ്ങളെ അവതരിപ്പിച്ച സുകൃതം ഏറ്റവും നല്ല മലയാള സിനിമയ്ക്കുള്ള ദേശീയ പൂരസ്കാരം നേടുകയും ചെയ്തു. ജാലകം, ഊഴം, അയനം, ഉദ്യാനപാലകൻ,സ്വയംവരപ്പന്തല്‍, എഴുന്നള്ളത്ത്…

Read More
Click Here to Follow Us