ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പണി മുടക്കി; ആയിരകണക്കിന് ഉപയോക്താക്കൾ ബുദ്ധിമുട്ട് നേരിട്ടു

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ ജനപ്രിയ സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകൾ പലർക്കും വീണ്ടും പ്രവർത്തനരഹിതമായതായി. ഇന്ത്യയിലെ നൂറുകണക്കിന് ഉപയോക്താക്കൾ ഈ ആപ്പുകൾ ആക്‌സസ് ചെയ്യുന്നതിൽ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്‌തതായി പറയുന്നു. പേജുകൾ ലോഡുചെയ്യുന്നതിലും ഫീച്ചറുകൾ ആക്‌സസ് ചെയ്യുന്നതിലും ഉപയോക്താക്കൾക്ക് പ്രശ്‌നങ്ങൾ നേരിടുന്നതിനാൽ ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് കാര്യമായ തടസ്സങ്ങൾ നേരിട്ടു. ഇത് ആഗോള തലത്തിൽ ഉണ്ടായ പ്രശ്നമാണ്. മറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെ ആയിരക്കണക്കിന് ഉപയോക്താക്കളാണ് പ്രശ്നം പങ്കുവെച്ചത്. പ്ലാറ്റ്‌ഫോമുകൾ ലോഡുചെയ്യുന്നത് മന്ദഗതിയിലാണെന്നും പൂർണ്ണമായും പ്രതികരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി പലരും തങ്ങളുടെ നിരാശ പ്രകടിപ്പിക്കാൻ ട്വിറ്ററിലേക്ക് പോയി.…

Read More

എച്ച്.ഡി. രേവണ്ണയുടെ അറസ്റ്റ് രാഷ്ട്രീയപ്രേരിതം; പിന്നിൽ വൻസ്രാവുകളെന്ന് കുമാരസ്വാമി

kumaraswami

ബെംഗളൂരു : എച്ച്.ഡി. രേവണ്ണയുടെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നും ഇതിനുപിന്നിൽ വൻ സ്രാവുകളുണ്ടെന്നും ജെ.ഡി.എസ്. നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. ദേവഗൗഡ കുടുംബത്തിനുമേൽ കളങ്കമുണ്ടാക്കാനാണ് ശ്രമമെന്നും ആരോപിച്ചു. രേവണ്ണയ്ക്ക് ജാമ്യംലഭിച്ചതിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കുമാരസ്വാമി. സർക്കാരിന് ആത്മാർഥതയുണ്ടെങ്കിൽ അശ്ലീല വീഡിയോ കേസ് ശരിയായരീതിയിൽ അന്വേഷിക്കാൻ തയ്യാറാകണം. എച്ച്.ഡി. രേവണ്ണയെ ചുറ്റിപ്പറ്റി അന്വേഷിക്കേണ്ട ആവശ്യമില്ലെന്നും കുമാരസ്വാമി പറഞ്ഞു. അശ്ലീലവീഡിയോ ചോർന്നതിനുപിന്നിൽ വമ്പൻസ്രാവുകളുണ്ടെങ്കിൽ അവരെ അറസ്റ്റുചെയ്യട്ടെയെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രതികരിച്ചു.

Read More

തന്നെത്താൻ വരുത്തിവെച്ച അപകടമെന്ന ട്രിബ്യൂണൽ വിധി തള്ളി; വയോധികയുടെ കുടുംബത്തിന് എട്ടുലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കർണാടക ഹൈക്കോടതി

ബെംഗളൂരു : തീവണ്ടിയിൽനിന്ന് വീണുമരിച്ച വയോധികയുടെ കുടുംബത്തിന് എട്ടുലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കർണാടക ഹൈക്കോടതി. വയോധിക തന്നെത്താൻ വരുത്തിവെച്ച അപകടമെന്നു പറഞ്ഞ് നഷ്ടപരിഹാരം അനുവദിക്കാനാവില്ലെന്ന റെയിൽവേ ക്ലെയിം ട്രിബ്യൂണലിന്റെ ഉത്തരവ് തള്ളിയാണ് ജസ്റ്റിസ് എച്ച്.പി. സന്ദേശിന്റെ വിധി. 2014 ഫെബ്രുവരിയിൽ ചന്നപട്ടണ റെയൽവേ സ്റ്റേഷനിൽ മരിച്ച ജയമ്മയുടെ ബന്ധുക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്. കയറിയ തീവണ്ടി മാറിപ്പോയതറിഞ്ഞ് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ജയമ്മ പുറത്തേക്കുവീണതാണ് മരണത്തിനിടയാക്കിയത്. സഹോദരി രത്നമ്മയോടൊപ്പം മൈസൂരുവിലേക്ക് പോകുകയായിരുന്നു. തിരുപ്പതി-മൈസൂരു പാസഞ്ചർ തീവണ്ടിയിൽ കയറാനായി ടിക്കറ്റെടുത്ത ഇവർ റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്ന തൂത്തുക്കുടി എക്സ്പ്രസിലാണ്…

Read More

1591 കിലോ കഞ്ചാവ് ലോറിയിൽ കടത്താനുള്ള ശ്രമം പൊളിച്ച് പോലീസ്; രണ്ടുപേർ അറസ്റ്റിൽ

ബെംഗളൂരു : ബീദറിലെ ഔറാടിൽ ലോറിയിൽ കടത്തുകയായിരുന്ന 1591 കിലോ കഞ്ചാവ് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി.) പിടികൂടി. രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ലോറിയിൽ പ്രത്യേകം നിർമിച്ച അറയിൽനിന്ന് കവറുകളിൽ പൊതിഞ്ഞനിലയിൽ കഞ്ചാവ് കണ്ടെത്തിയത്. ആന്ധ്രാപ്രദേശ്-ഒഡിഷ അതിർത്തിയിലെ വനമേഖലയിൽനിന്നാണ് ഇവ എത്തിച്ചതെന്നാണ് പ്രാഥമികനിഗമനം. ലോറിയിലുണ്ടായിരുന്ന രണ്ടുപേരെ എൻ.സി.ബി. അറസ്റ്റുചെയ്തു. ഇവരെ വിശദമായി ചോദ്യംചെയ്തുവരുകയാണ്. സാധാരണ പരിശോധനകളിൽ കണ്ടെത്താൻ കഴിയാത്തവിധമാണ് ലോറിയിൽ കഞ്ചാവ് ഒളിപ്പിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഭക്ഷ്യധാന്യവും പലചരക്കുകളുമുൾപ്പെടെ മറ്റ് സാധനങ്ങളും ലോറിയിലുണ്ടായിരുന്നു. വടക്കൻ കർണാടക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമാണ് കഞ്ചാവുകടത്തിന് പിന്നിലെന്നാണ് അന്വേഷണ…

Read More

താൽക്കാലിക ഡ്രൈവർമാരുടെ മിന്നൽ പണിമുടക്ക്; ബിഎംടിസിയുടെ ഇലക്ട്രിക് ബസ് സർവീസുകൾ സ്തംഭിച്ചു

ബെംഗളൂരു: മെച്ചപ്പെട്ട വേതനം ആവശ്യപ്പെട്ട് താൽക്കാലികഡ്രൈവിംഗ് ജീവനക്കാർ പണിമുടക്കിയതിനെത്തുടർന്ന് ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ടേഷൻ കോർപ്പറേഷൻ (ബിഎംടിസി) നടത്തുന്ന നിരവധി ഇലക്ട്രിക് ബസ് സർവീസുകൾ രാവിലെ തിരക്കേറിയ സമയങ്ങളിൽ തടസ്സപ്പെട്ടു. ശമ്പള വർദ്ധനവ്, ഉയർന്ന ഓവർടൈം പേയ്‌മെൻ്റുകൾ, എല്ലാ റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ആർടിസി) ബസുകളിലും സൗജന്യ യാത്ര എന്നിവയാണ് സമരക്കാർ ഉന്നയിച്ച മൂന്ന് പ്രധാന ആവശ്യങ്ങൾ. ശാന്തിനഗറിൽ (ഡിപ്പോ നമ്പർ 3) ഘടിപ്പിച്ചിട്ടുള്ള 113 നോൺ എസി ഇ-ബസുകളിലെ ഡ്രൈവിംഗ് ജീവനക്കാർ ജോലിക്ക് ഹാജരാകാൻ വിസമ്മതിക്കുകയും മിന്നൽ പ്രതിഷേധം നടത്തുകയും ചെയ്തു. ബിഎംടിസിയുടെ കണക്കനുസരിച്ച്,…

Read More

പുതിയ കൊവിഡ് ഉപ വേരിയൻ്റ് കർണാടകയിൽ ആശങ്കപ്പെടേണ്ട സാഹചര്യമുണ്ടോ ? വിദഗ്ധരുടെ അറിയിപ്പ് ഇങ്ങനെ

ബെംഗളൂരു: മഹാരാഷ്ട്രയിൽ അടുത്തിടെ 91 പുതിയ കോവിഡ് സബ് വേരിയൻ്റ് കെപി.2 കണ്ടെത്തിയെന്ന റിപ്പോർട്ടുകളെത്തുടർന്ന്, കർണാടകയിലെ വിദഗ്ധർ കർണാടകയിൽ പ്രശ്‌നമുണ്ടാക്കുന്ന വേരിയൻ്റിനെക്കുറിച്ചുള്ള ആശങ്കകൾ ഒഴിവാക്കി. KP.2, Omicron JN.1 സ്‌ട്രെയിനിൻ്റെ പിൻഗാമിയാണ്, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക, യുണൈറ്റഡ് കിംഗ്ഡം തുടങ്ങിയ രാജ്യങ്ങളിൽ JN.1 നെ മറികന്നു കൊണ്ട് KP.2, റിപ്പോർട്ട് ചെയ്തിരിക്കുന്നത് എന്ന് കർണാടകയിലെ ഡോക്ടർമാർ പറഞ്ഞു, ഇത് “വളരെയധികം പകരുന്നവയാണെങ്കിലും വൈറൽ വകഭേദമല്ലെന്നും അതുകൊണ്ടുതന്നെ, ഇതിൽ ആളുകളെ വിഷമിപ്പിക്കേണ്ടതില്ലന്നും വിദഗ്ദ്ധർ വ്യക്തമാക്കി. ഈ ഉപ വേരിയൻ്റിനെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് കർണാടകയിലെ കോവിഡ്…

Read More

പ്രജ്ജ്വൽ രേവണ്ണയുൾപ്പെട്ട അശ്ലീലവീഡിയോ കേസ്: വിഡിയോ പ്രചരിപ്പിച്ചത് സ്വന്തം മുന്നണിക്കാർ; ഹാസനിൽ എസ്.ഐ.ടി. പരിശോധന

prajwal

ബെംഗളൂരു : ജെ.ഡി.എസ്. എം.പി. പ്രജ്ജ്വൽ രേവണ്ണയുൾപ്പെട്ട അശ്ലീലവീഡിയോകൾ പ്രചരിപ്പിച്ചതിനെ കുറിച്ചുള്ള വിവാദം ബി.ജെ.പി – ദൾ സഖ്യത്തിന് തന്നെ തിരിച്ചടിയാകുന്നു. കേസിൽ ബി.ജെ.പി പ്രവർത്തകർ അറസ്റ്റിലായതിന് പിന്നാലെ , വിഡിയോകൾ ഏപ്രിൽ മുതൽ 21 ന് തന്നെ ദൾ എം.എൽ.എ മഞ്ജുവിന് കൈ മാറിയതായി പ്രതികളിൽ ഒരാളായ നവീൻ ഗൗഡ വെളിപ്പെടുത്തിയിരുന്നു. അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് തനിക്കും പങ്കുണ്ടെന്ന ആരോപണം തള്ളിയ മഞ്ജു നവീനെതിരെ പോലീസ് പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകി. 2019 ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ പ്രജ്വലിനെതിരെ ബിജെപി ടിക്കറ്റിൽ…

Read More

അറിയിപ്പ്; കെ.ആർ പുരത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ട്രാഫിക് പോലീസ്; ബദൽ പാതകൾ അറിയാൻ വായിക്കാം

traffic

ബെംഗളൂരു: ഹെബ്ബാൾ മേൽപ്പാലത്തിലെ 2 റാംപുകളുടെ നിർമാണ പ്രവർത്തികൾ നടക്കുന്നതിന്റെ ഭാഗമായി ട്രാഫിക് പോലീസ് കൂടുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കെ.ആർ.പുരം ഭാഗത്ത് നിന്ന് മേൽപ്പാലത്തിലേക്കുള്ള റാംപുകളിലൂടെ ഇന്നലെ മുതൽ എല്ലാ വാഹനങ്ങൾക്കും നിരോധനം ഏർപ്പെടുത്തി. നേരെത്തെ ഇരുചക്ര വാഹനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരുന്നു. * നാഗവാര ഭാഗത്ത് നിന്ന് ബേക്കറി സർക്കിൾ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഹെബ്ബാൾ മേൽപ്പാലത്തിന് അടിയിൽ കൂടി വലത്തോട്ട് തിരിഞ്ഞ് കോടിഗേഹള്ളി വഴി ബേക്കറി സർക്കിളിലേക്ക് പോകണം. * ഹെഗ്ഡെനഗർ – തന്നിസാന്ദ്ര വഴി വരുന്നവർ ജികെവികെ – ജക്കൂർ…

Read More

വിമാനത്താവളം റോഡിൽ തുടർക്കഥയായി അപകടങ്ങൾ; യാത്രക്കാരുടെ അഭ്യാസങ്ങൾ തടയാൻ ക്യാമറകൾ വരുന്നു

ബെംഗളൂരു : വിമാനത്താവളം റോഡിൽ അപകടങ്ങൾ കുത്തനെ വർധിക്കുന്ന സാഹചര്യത്തിൽ അതിവേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ പിടികൂടാൻ ക്യാമറകൾ സ്ഥാപിക്കാൻ ട്രാഫിക് പോലീസ്. 80 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങളുടെ ചിത്രങ്ങൾ ഇത്തരം ക്യാമറകൾ ഒപ്പിയെടുക്കും. പിന്നീട് ഈ വാഹന ഉടമകളിൽനിന്ന് പിഴയീടാക്കും. ട്രാഫിക് പോലീസിന്റെ കണക്കനുസരിച്ച് ദേവനഹള്ളിയിലൂടെയുള്ള കെംപെഗൗഡ ഇന്റർനാഷനൽ എയർപോർട്ട് റോഡിൽ ഈവർഷം ഏപ്രിൽ 30 വരെ 110 അപകടങ്ങളാണുണ്ടായത്. ഇതിൽ 30 പേർ മരിച്ചു. 111 പേർക്ക് പരിക്കേറ്റു. അതിവേഗമാണ് അപകടങ്ങളുടെ പ്രധാനകാരണമെന്ന് ട്രാഫിക് പോലീസ് ചൂണ്ടിക്കാട്ടുന്നു. പരമാവധി 80…

Read More

കേരളത്തിൽ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 19,088.68 കോടിയുടെ റെക്കോര്‍ഡ് മദ്യവില്‍പന

തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ സാമ്പത്തിക വര്‍ഷം റെക്കോര്‍ഡ് മദ്യവില്‍പന. 19,088.68 കോടിയുടെ മദ്യവില്‍പനയാണ് നടന്നത്. 2022-23ല്‍ ഇത് 18,510.98 കോടിയുടെതായിരുന്നു. മദ്യവില്‍പ്പനയിലെ നികുതി വഴി സര്‍ക്കാര്‍ ഖജനാവില്‍ എത്തിയത്. 16,609.63 കോടി രൂപയാണ്, 2022-23ല്‍ ഇത് 16,189.55 കോടിയായിരുന്നു. കേരളത്തിൽ 3.34 കോടി ജനങ്ങളില്‍ 29.8 ലക്ഷം പുരുഷന്മാരും 3.1 ലക്ഷം സ്ത്രീകളും മദ്യം ഉപയോഗിക്കുന്നതായാണ് കണക്കുകള്‍. പ്രതിദിനം അഞ്ച് ലക്ഷത്തോളം ആളുകള്‍ മദ്യം ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിൽ വില്‍പന നടത്തുന്ന മദ്യങ്ങളില്‍ 80 ശതമാനവും വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുമ്പോള്‍ ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നത്…

Read More
Click Here to Follow Us