പവർ പ്ലാന്റിൽ ജീവനക്കാരൻ അപകടത്തിൽ മരിച്ചു

ബെംഗളൂരു : വിജയപുരയിൽ നാഷണൽ തെർമൽ പവർ കോർപ്പറേഷന്റെ (എൻ.ടി.പി.സി.) പവർ പ്ലാന്റിൽ ജീവനക്കാരൻ അപകടത്തിൽ മരിച്ചു. കിഷൻകുമാർ ഭരദ്വാജാണ് (32) മരിച്ചത്. ബുധനാഴ്ച രാവിലെ പ്ലാന്റിലെ ചിമ്മിനിയിൽ കേബിൾ സ്ഥാപിക്കുന്നതിനിടെ 130 അടി ഉയരത്തിൽനിന്ന്‌ വീണ്‌ മരിക്കുകയായിരുന്നു. ഇതേത്തുടർന്ന് ആവശ്യമായ സുരക്ഷാഉപകരണങ്ങളില്ലാതെ ജോലിചെയ്യാൻ നിർബന്ധിതരാകുന്നുവെന്നാരോപിച്ച് ജീവനക്കാർ രംഗത്തെത്തി. കിഷൻകുമാറിന്റെ കുടുംബത്തിന് അർഹതപ്പെട്ട നഷ്ടപരിഹാരം കൊടുക്കണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്നുവർഷമായി കിഷൻകുമാർ പ്ലാന്റിൽ ജോലിചെയ്തുവരുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു.

Read More

വിദ്യാർത്ഥിനിയുടെ മൃതദേഹം കഴുത്തറുത്ത നിലയിൽ കണ്ടെത്തി

ബെംഗളൂരു: നഗരത്തിൽ ബിരുദ പഠനത്തിനെത്തിയ സ്വകാര്യ കോളജിലെ വിദ്യാർഥിനിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. കഴുത്തിനും കൈകൾക്കും വെട്ടേറ്റാണ് അവൾ മരിച്ചത്. ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടന്നിട്ടുണ്ടെങ്കിലും യുവതിയുടെ അമ്മ മാത്രം മകൾ ആത്മഹത്യ ചെയ്യില്ലെന്ന് പറഞ്ഞു. കൊലപാതകമാണെന്ന് ആരോ ആരോപിച്ചു. പ്രഭുധ്യ (21) ആണ് മരിച്ചത്. സ്വകാര്യ കോളേജിൽ രണ്ടാം വർഷ ബിരുദ പഠനം നടത്തിവരികയായിരുന്നു. എന്നാൽ ഇന്നലെ വൈകുന്നേരത്തോടെ വീടിൻ്റെ കുളിമുറിയിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകുന്നേരമാണ് സംഭവം പുറത്തറിഞ്ഞത്. സുബ്രഹ്മണ്യ പുര പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ…

Read More

എൻടിപിസി താപവൈദ്യുത നിലയത്തിലെ തൊഴിലാളി അപകടത്തിൽ മരിച്ചു

ബെംഗളൂരു : വിജയപുരയിൽ നാഷണൽ തെർമൽ പവർ കോർപ്പറേഷന്റെ (എൻ.ടി.പി.സി.) പവർ പ്ലാന്റിൽ ജീവനക്കാരൻ അപകടത്തിൽ മരിച്ചു. കിഷൻകുമാർ ഭരദ്വാജാണ് (32) മരിച്ചത്. ബുധനാഴ്ച രാവിലെ പ്ലാന്റിലെ ചിമ്മിനിയിൽ കേബിൾ സ്ഥാപിക്കുന്നതിനിടെ 130 അടി ഉയരത്തിൽനിന്ന്‌ വീണ്‌ മരിക്കുകയായിരുന്നു. ഇതേത്തുടർന്ന് ആവശ്യമായ സുരക്ഷാഉപകരണങ്ങളില്ലാതെ ജോലിചെയ്യാൻ നിർബന്ധിതരാകുന്നുവെന്നാരോപിച്ച് ജീവനക്കാർ രംഗത്തെത്തി. കിഷൻകുമാറിന്റെ കുടുംബത്തിന് അർഹതപ്പെട്ട നഷ്ടപരിഹാരം കൊടുക്കണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു.  

Read More

നാല് മാസം മുമ്പ് പ്രണയിച്ച് വിവാഹിതരായ ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ

ബെംഗളൂരു : നഗരത്തിൻ്റെ പ്രാന്തപ്രദേശത്തുള്ള ശ്രീ സിദ്ധേശ്വർ ബാരംഗയിൽ നവദമ്പതികൾ ആത്മഹത്യ ചെയ്തു. മനോജകുമാർ പോള (30), രാഖി (23) എന്നിവരാണ് മരിച്ചത്. നാല് മാസം മുമ്പാണ് ഇവർ പ്രണയിച്ച് വിവാഹിതരായത്. ഇന്നലെ രാത്രി അത്താഴം കഴിച്ച ശേഷം ആത്മഹത്യ ചെയ്തതായാണ് റിപ്പോർട്ട്. മനോജകുമാറും രാഖിയും വീട്ടിൽ തനിച്ചയിരിക്കുമ്പോഴാണ് ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കൾ പറഞ്ഞു. മനോജകുമാറിൻ്റെ അമ്മ ഭാരതി ഇന്നലെ രാവിലെ മകളുടെ നാട്ടിലേക്ക് പോയപ്പോഴാണ് ഇരുവശരെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയുടെ കൃത്യമായ കാരണം അറിവായിട്ടില്ല. ജലനഗർ പോലീസ് സ്ഥലത്തെത്തി പരിശോധന…

Read More

സുനിൽ ഛേത്രി വിരമിക്കുന്നു;

ഡല്‍ഹി: ഇന്ത്യയുടെ ഫുട്‌ബോള്‍ ഇതിഹാസം സുനില്‍ ഛേത്രി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നു. ജൂണ്‍ ആറിന് കുവൈത്തിനെതിരേ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനു ശേഷം വിരമിക്കുമെന്ന് ഛേത്രി പ്രഖ്യാപിച്ചു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു 39-കാരനായ താരത്തിന്റെ പ്രഖ്യാപനം. 2005 ജൂണ്‍ 12-ന് പാകിസ്താനെതിരേ സൗഹൃദ മത്സരത്തിലായിരുന്നു ഛേത്രിയുടെ അരങ്ങേറ്റം. ആ കളിയില്‍തന്നെ ഗോളും നേടി. ക്വറ്റയിലെ അയൂബ് സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ 65-ാം മിനിറ്റിലാണ് ഛേത്രി കന്നിഗോള്‍ നേടിയത്. മത്സരം സമനിലയില്‍ കലാശിച്ചു. ഇതുവരെ 150 മത്സരങ്ങളില്‍ നിന്നായി 94 ഗോളുകള്‍ നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ഫുട്ബോളില്‍…

Read More

ബി.ടെക്. വിദ്യാർഥി സർവകലാശാലാകെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു

ബെംഗളൂരു : ബെംഗളൂരുവിൽ ബി.ടെക്. വിദ്യാർഥി സർവകലാശാലാകെട്ടിടത്തിന്റെ അഞ്ചാംനിലയിൽനിന്ന് ചാടി മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശി കെ. രാഹുലാണ് (21) മരിച്ചത്. ആറാം സെമസറ്റർ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയാണ്. ചൊവ്വാഴ്ച രാവിലെ പി.ഇ.എസ്. സർവകലാശാല കാംപസിലായിരുന്നു സംഭവം.

Read More

അടിമുടിമാറി കേരള ആർ.ടി.സി; ബസുകളിൽ ലഘുഭക്ഷണവും വെള്ളവും ഉടൻ വിതരണ തുടങ്ങും

തിരുവനന്തപുരം: ബസുകളിൽ ലഘുഭക്ഷണ വിതരണം ആരംഭിക്കാനൊരുങ്ങി കെഎസ്ആർടിസി. ബസ് യാത്രകളിൽ ലഘുഭക്ഷണം നൽകിക്കൊണ്ട് യാത്രക്കാർക്ക് മെച്ചപെട്ട യാത്രാ സൗകര്യം ഒരുക്കാനാണ് കോർപ്പറേഷൻ ഒരുങ്ങുന്നത്. ഇതിന്‍റെ ഭാഗമായി കെഎസ്ആർടിസി ബസുകളിൽ ലഘുഭക്ഷണം വിതരണം ചെയ്യുന്നതിനായി ഭക്ഷണം ഉൾപ്പെടെ ഷെൽഫുകൾ /വെൻഡിങ് മെഷീനുകൾ സ്ഥാപിച്ച് വിതരണം ചെയ്യുന്നതിനായി താല്പര്യമുള്ള വരിൽ നിന്നും പദ്ധതി വിവരണവും നിർദേശങ്ങളും ക്ഷണിച്ചു. ബസുകളിൽ യാത്രക്കാർക്ക് ശുദ്ധമായ ദാഹജലം ഉറപ്പാക്കുന്നതിനായി ‘കുടിവെള്ള വിതരണ പദ്ധതി’ ആരംഭിച്ചതിന് പിന്നാലെയാണ് ലഘുഭക്ഷണ വിതരണത്തിലേക്കും കെഎസ്ആർടിസി കടക്കുന്നത്. ഒരു ലിറ്ററിന് 15 രൂപ നിരക്കിൽ സൂപ്പർ ഫാസ്റ്റ്…

Read More

വിവാഹാഭ്യർഥന നിരസിച്ച യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി കുത്തിക്കൊന്നു

ബെംഗളൂരു: പ്രണയം നിരസിച്ചതിൽ ക്ഷുഭിതനായ യുവാവ് യുവതിയുടെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി. ഹുബ്ബള്ളിയിലെ വീരപുര ഗുഡിയോണിയിൽ താമസിക്കുന്ന അഞ്ജലി അംബിഗേര (20) ആണ് കൊല്ലപ്പെട്ടത്. പ്രദേശത്തെ ഓട്ടോറിക്ഷാ ഡ്രൈവറായ ഗിരീഷ് സാവന്താണ് (21) കൊലനടത്തിയതെന്ന് ബെന്ദിഗേരി പോലീസ് പറഞ്ഞു. ബുധനാഴ്ച പുലർച്ചെ 5.45-നാണ് സംഭവം. കൊലനടത്തിയശേഷം യുവാവ് ഓടിരക്ഷപ്പെട്ടു. അഞ്ജലിയുടെ വീട്ടിലെത്തി ഗിരീഷ് വാതിലിൽ തട്ടിവിളിച്ചപ്പോൾ അഞ്ജലിയുടെ സഹോദരി യശോദ വാതിൽ തുറന്നു. തുടർന്ന് അകത്തുകയറിയ പ്രതി കൈയിൽക്കരുതിയ കത്തിയെടുത്ത് അഞ്ജലിയുടെ വയറിനും കഴുത്തിനും കുത്തിയശേഷം രക്ഷപ്പെടുകയായിരുന്നു. ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണെന്ന് പോലീസ്…

Read More

ഒടുവിൽ കേന്ദ്രം സിഎഎ നടപ്പാക്കി; പൗരത്വ സർട്ടിഫിക്കറ്റ് ഈ രാജ്യത്ത് നിന്നുള്ള 14 അഭയാർത്ഥികൾക്ക് ലഭിച്ചു

ഡൽഹി: എതിർപ്പ് തുടരുന്നതിനിടെ രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്ര സർക്കാർ. ഓൺലൈൻ മുഖേനെ ആദ്യം അപേക്ഷിച്ച 14 പേർക്കാണ് പൗരത്വ ഭേദഗതി നിയപ്രകാരം ആഭ്യന്തര മന്ത്രാലയം പൗരത്വം നൽകിയത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് സർട്ടിഫിക്കറ്റ് കൈമാറിയത്. സിഎഎ ക്കെതിരെ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിൽ തുടരുന്നതിനിടെയാണ് കേന്ദ്ര സർക്കാർ പൗരത്വ സർട്ടിഫിക്കറ്റുകൾ കൈമാറിയത്. പാകിസ്താനിൽ നിന്നുള്ള അഭയാർഥികൾക്കാണ് പൗരത്വം നൽകിയത്. സിഎഎ രാജ്യത്തിൻ്റെ നിയമമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതിന് മുൻപ് തന്നെ സിഎഎ…

Read More

എസ്എസ്എൽസി ടോപ്പർ അങ്കിതയ്ക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും അഞ്ച് ലക്ഷം രൂപ സമ്മാനിച്ചു

ബെംഗളൂരു: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയ മുധോൾ പെൺകുട്ടി അങ്കിതയ്ക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും ചൊവ്വാഴ്ച വെവ്വേറെ അഞ്ച് ലക്ഷം രൂപ സമ്മാനിച്ചു. ബാഗൽകോട്ട് ജില്ലയിലെ മുധോളിലെ മൊറാർജി ദേശായി റെസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥിനിയായ അങ്കിത പരീക്ഷയിൽ 625 ൽ 625 മാർക്ക് നേടി. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ചേർന്ന് പെൺകുട്ടിയെ ബെംഗളൂരുവിൽ അഭിനന്ദിക്കുകയും 5 ലക്ഷം രൂപയുടെ ചെക്ക് നേരിട്ട് പെൺകുട്ടിക്ക് കൈമാറുകയും ചെയ്തു. മണ്ഡ്യയിലെ മൊറാർജി ദേശായി റസിഡൻഷ്യൽ സ്‌കൂളിൽ പഠിച്ച് 625-ൽ 623 സ്‌കോർ നേടി…

Read More
Click Here to Follow Us