ബെംഗളൂരു : വിജയപുരയിൽ നാഷണൽ തെർമൽ പവർ കോർപ്പറേഷന്റെ (എൻ.ടി.പി.സി.) പവർ പ്ലാന്റിൽ ജീവനക്കാരൻ അപകടത്തിൽ മരിച്ചു.
കിഷൻകുമാർ ഭരദ്വാജാണ് (32) മരിച്ചത്.
ബുധനാഴ്ച രാവിലെ പ്ലാന്റിലെ ചിമ്മിനിയിൽ കേബിൾ സ്ഥാപിക്കുന്നതിനിടെ 130 അടി ഉയരത്തിൽനിന്ന് വീണ് മരിക്കുകയായിരുന്നു.
ഇതേത്തുടർന്ന് ആവശ്യമായ സുരക്ഷാഉപകരണങ്ങളില്ലാതെ ജോലിചെയ്യാൻ നിർബന്ധിതരാകുന്നുവെന്നാരോപിച്ച് ജീവനക്കാർ രംഗത്തെത്തി.
കിഷൻകുമാറിന്റെ കുടുംബത്തിന് അർഹതപ്പെട്ട നഷ്ടപരിഹാരം കൊടുക്കണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു.
കഴിഞ്ഞ മൂന്നുവർഷമായി കിഷൻകുമാർ പ്ലാന്റിൽ ജോലിചെയ്തുവരുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.