ബെംഗളൂരു : വിമാനത്താവളം റോഡിൽ അപകടങ്ങൾ കുത്തനെ വർധിക്കുന്ന സാഹചര്യത്തിൽ അതിവേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ പിടികൂടാൻ ക്യാമറകൾ സ്ഥാപിക്കാൻ ട്രാഫിക് പോലീസ്.
80 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങളുടെ ചിത്രങ്ങൾ ഇത്തരം ക്യാമറകൾ ഒപ്പിയെടുക്കും. പിന്നീട് ഈ വാഹന ഉടമകളിൽനിന്ന് പിഴയീടാക്കും.
ട്രാഫിക് പോലീസിന്റെ കണക്കനുസരിച്ച് ദേവനഹള്ളിയിലൂടെയുള്ള കെംപെഗൗഡ ഇന്റർനാഷനൽ എയർപോർട്ട് റോഡിൽ ഈവർഷം ഏപ്രിൽ 30 വരെ 110 അപകടങ്ങളാണുണ്ടായത്. ഇതിൽ 30 പേർ മരിച്ചു. 111 പേർക്ക് പരിക്കേറ്റു.
അതിവേഗമാണ് അപകടങ്ങളുടെ പ്രധാനകാരണമെന്ന് ട്രാഫിക് പോലീസ് ചൂണ്ടിക്കാട്ടുന്നു.
പരമാവധി 80 കിലോമീറ്ററാണ് ഈ റോഡിലൂടെയുള്ള അനുവദനീയമായ വേഗം.
എന്നാൽ, 100 കിലോമീറ്ററിന് മുകളിലാണ് ഒട്ടുമിക്ക വാഹനങ്ങളുടെയും വേഗം. ഇരുചക്രവാഹനങ്ങളാണ് അതിവേഗത്തിൽ സഞ്ചരിക്കുന്നതിൽ മുൻപന്തിയിൽ.
ബൈക്ക് വീലി ഉൾപ്പെടെയുള്ള ബൈക്കഭ്യാസങ്ങൾ കൂടുതൽ നടക്കുന്നതും ഈ റോഡിലാണ്.
അതിവേഗത്തിൽ സഞ്ചരിക്കുന്നവർക്കെതിരേ കർശന നടപടികൾ സ്വീകരിക്കുന്നതിനൊപ്പം അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന ചിത്രങ്ങൾ റോഡരികുകളിൽ സ്ഥാപിക്കാനും ട്രാഫിക് പോലീസിന് പദ്ധതിയുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.