ന്യൂഡല്‍ഹി: ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും മുന്‍ രാജ്യസഭാ എം പിയും ബി ജെ പി നേതാവുമായ സുശീല്‍ കുമാര്‍ മോദി അന്തരിച്ചു. ഡല്‍ഹി എയിംസില്‍ വച്ചായിരുന്നു അന്ത്യം. തൊണ്ടയിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
Read MoreDay: 13 May 2024
ബ്രേക്കിന് പകരം ആക്സിലേറ്റർ ചവിട്ടി; കാർ ഇടിച്ച് അഞ്ചു വയസുകാരന് ദാരുണാന്ത്യം
ബെംഗളൂരു: അമിത വേഗത്തിൽ എത്തിയ കാർ ഇടിച്ച് റോഡിൽ കളിക്കുകയായിരുന്ന അഞ്ചുവയസ്സുള്ള കുട്ടിക്ക് ദാരുണാന്ത്യം. അപകടത്തിൽ മറ്റൊരു കുട്ടിക്ക് പരുക്കേൽക്കുകയും ചെയ്തു. മുരുഗേശപാളയ കളപ്പ ലേഔട്ടിൽ താമസിക്കുന്ന താമറെ കണ്ണൻ്റെ മകൻ ആരവ് (5) ആണ് മരിച്ചത്. സംഭവത്തിൽ മറ്റൊരു കുട്ടി ധനരാജ് (5) പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടവുമായി ബന്ധപ്പെട്ട് കാർ ഡ്രൈവർ ദേവരാജിനെ (18) അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. ഞായറാഴ്ച രാവിലെ ഡ്രൈവർ ദേവരാജിൻ്റെ പിതാവ് കുടുംബത്തോടൊപ്പം ക്ഷേത്രത്തിലേക്ക് പോകാനായി സുഹൃത്തിൻ്റെ കാർ കൊണ്ടുവന്നിരുന്നു. വീട്ടിലുള്ളവരെല്ലാം പോകാനുള്ള ഒരുക്കത്തിലായിരുന്നു. ഈ…
Read Moreഅച്ചാറിൽ മൂത്രം ഒഴിച്ചു, ഭക്ഷണം വിളമ്പിയിരുന്നത് സ്വകാര്യ ഭാഗത്ത് ഉരസിയ ശേഷം; ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ
റസ്റ്ററന്റിലെത്തുന്നവര്‍ക്ക് മനപൂര്‍വ്വം മലിനപ്പെടുത്തിയ ഭക്ഷണം വിളമ്പിയെന്ന് പോലീസിനോട് വെളിപ്പെടുത്തി 21 കാരനായ റെസ്റ്ററന്റ് ജീവനക്കാരന്‍. യുഎസിലെ കന്‍സാസിലെ ഒരു പ്രശസ്ത സ്റ്റീക്ക്ഹൗസിലെ ജീവനക്കാരനാണ് ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ജേയ്‌സ് ക്രിസ്റ്റ്യന്‍ ഹാന്‍സണ്‍ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഹിയര്‍ഫോര്‍ഡ് ഹൗസിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. സാല്‍മണ്‍ മത്സ്യം വിളമ്പുന്നതിന് മുമ്പ് അതില്‍ തന്റെ ജനനേന്ദ്രിയം കൊണ്ട് സ്പര്‍ശിച്ചെന്നും അച്ചാറില്‍ മൂത്രമൊഴിച്ചുവെന്നും ഇയാള്‍ പറഞ്ഞു. 20 ലധികം തവണ ഇത്തരത്തില്‍ ഭക്ഷണം താന്‍ മലിനപ്പെടുത്തി വിളമ്പിയിട്ടുണ്ടെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു. ഇത്തരത്തിലുള്ള വീഡിയോകള്‍ ഇയാള്‍…
Read More30 വർഷം മുൻപ് മരിച്ച മകൾക്ക് വരനെ തേടി മാതാപിതാക്കൾ!!! പത്രത്തിൽ പരസ്യം നൽകി
ബെംഗളൂരു: 30 വർഷം മുന്‍പ് മരിച്ച മകളുടെ വിവാഹത്തിന് ക്ഷണിച്ച് പത്രത്തില്‍ അസാധരണമായ പരസ്യം നൽകിമാതാപിതാക്കള്‍. ദക്ഷിണ കര്‍ണാടകയിലെ പുത്തുരിലാണ് സംഭവം. കുലേ മദിമേ, ദക്ഷിണ കന്നഡയിലെയും ഉഡുപ്പിയിലെയും തീരദേശ ജില്ലകളായ തുളുനാട്ടില്‍ പ്രചാരത്തിലുള്ള ഒരു ആചാരമാണ്. ജീവിച്ചിരിക്കുന്നവരുടെ ദോഷം തീര്‍ക്കാന്‍ മരിച്ചവരുടെ ആത്മാക്കള്‍ തമ്മില്‍ നടത്തുന്ന വിവാഹമാണിത്. തങ്ങളുടെ മുപ്പത് വര്‍ഷം മുമ്പ് മരിച്ച മകള്‍ക്ക് ‘കുലേ മദിമേ’അഥവാ ‘പ്രേത മധുവെ’ എന്നറിയപ്പെടുന്ന പരമ്പരാഗത ചടങ്ങ് നടത്താന്‍ അനുയോജ്യനായ വരനെ തേടി പ്രാദേശിക പത്രത്തില്‍ അസാധാരണമായ പരസ്യം നല്‍കിയത്. ‘കുലേ മദിമേ’ ചടങ്ങിന്…
Read Moreരേവണ്ണയ്ക്ക് പ്രത്യേക കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു
ബെംഗളൂരു: പ്രജ്വൽ രേവണ്ണയുടെ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട തട്ടിക്കൊണ്ടുപോകൽ കേസിൽ അറസ്റ്റിലായ ജനതാദൾ (സെക്കുലർ) എംഎൽഎ എച്ച്‌ഡി രേവണ്ണയ്ക്ക് പ്രത്യേക കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. അഞ്ച് ലക്ഷം രൂപയും അതേ തുകയ്ക്കുള്ള രണ്ട് ആൾ ജാമ്യത്തിലുമാണ് എച്ച്‌ഡി രേവണ്ണയ്ക്ക് പബ്ലിക് റപ്രസൻ്റേറ്റീവ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസിലെ തെളിവുകൾ നശിപ്പിക്കരുതെന്നും എസ്ഐടി അന്വേഷണത്തിൽ സഹകരിക്കണമെന്നും രേവണ്ണയോട് കോടതി നിർദേശിച്ചു. പീഡനം, തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് എച്ച്‌ഡി രേവണ്ണയെ അറസ്റ്റ് ചെയ്തത്.
Read Moreകിണർ വൃത്തിയാക്കുന്നതിനിടെ മനുഷ്യ അസ്ഥികൂടം കണ്ടെത്തി
കാസർക്കോട്: ചിറ്റാരിക്കാല്‍ ഇരുപത്തഞ്ചില്‍ ഉപയോഗശൂന്യമായ കിണര്‍ വൃത്തിയാക്കുന്നതിനിടെ മനുഷ്യ അസ്ഥികൂടത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറിലാണ് അസ്ഥികൂടത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. ഇതോടൊപ്പം ഒരു ആധാര്‍ കാര്‍ഡും വസ്ത്രങ്ങളുടെയും ചെരുപ്പിന്‍റെ ഭാഗങ്ങളും കിട്ടിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ തുടര്‍ന്ന് പോലീസും ഫോറന്‍സിക് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. ആധാര്‍ കാര്‍ഡിലെ ആളെക്കുറിച്ചും അന്വേഷണം നടത്താനാണ് പോലീസ് ശ്രമം. ഇയാളെ കാണാതായിരുന്നോ എന്ന കാര്യം ഉള്‍പ്പെടെ അന്വേഷിച്ചേക്കും.
Read Moreകൈരളീ നിലയം സെൻട്രൽ സ്കൂളിന് നൂറുമേനി വിജയം
ബെംഗളൂരു: സി ബി സ് ഇ 10-ആം ക്ലാസ് പരീക്ഷയിൽ കൈരളീ കലാ സമിതിയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമായ കൈരളീ നിലയം സെൻട്രൽ സ്കൂളിന് തുടർച്ചയായ 12-ആം വർഷവും നൂറുമേനി വിജയം. പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളും മികച്ച മാർക്കോടെയാണ് പാസായത്. 76 വിദ്യാർഥികളാണ് ഈ വർഷം പരീക്ഷ എഴുതിയത്. അതിൽ 48 വിദ്യാർഥികൾക്ക് ഡിസ്റ്റിങ്ങ്ഷനും, 28 വിദ്യാർഥികൾക്ക് ഫസ്റ്റ് ക്ലാസും, ലഭിച്ചു. സ്കൂൾ ടോപ്പേർ – പദ്മ പ്രിയ ടി (97%).
Read Moreഅതിജീവിതയുടെ മൊഴി മാറ്റം; ലൈംഗികാതിക്രമ കേസിൽ വെട്ടിലായി അന്വേഷണ സംഘം
ബെംഗളൂരു: പ്രജ്വല്‍ രേവണ്ണക്കെതിരെയും പിതാവ് എച്ച് ഡി രേവണ്ണക്കെതിരെയും ഉയർന്ന ലൈംഗികാതിക്രമക്കേസില്‍ അന്വേഷണം മുന്നോട്ട് കൊണ്ട് പോകാനാവാതെ പ്രത്യേക അന്വേഷണ സംഘം. ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടും ഇതുവരെ ജർമനിയില്‍ നിന്ന് പ്രജ്വല്‍ തിരിച്ചെത്തിയില്ല. ഏപ്രില്‍ 27ന് രാജ്യം വിടുമ്പോള്‍ പ്രജ്വല്‍ മേയ് 15നുള്ള മടക്ക ടിക്കറ്റ് കൂടി ബുക്ക് ചെയ്തിരുന്നു. എന്നാല്‍ പ്രജ്വല്‍ ടിക്കറ്റ് റദ്ദാക്കിയതായാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. പ്രജ്വലിന്റെ വരവ് പ്രതീക്ഷിച്ചു രാജ്യത്തെ മുഴുവൻ വിമാനത്താവളങ്ങളിലും ജാഗ്രതാ നിർദേശം നല്‍കുകയും കർണാടകയിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ പോലീസ് സന്നാഹം നിലയുറപ്പിക്കുകയും ചെയ്തിരുന്നു.…
Read Moreസീരിയൽ താരം ആര്യ അനിൽ വിവാഹ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെന്ന് പരാതി; മറുപടിയുമായി ആര്യ
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സോഷ്യല്‍ മീഡിയ താരങ്ങളില്‍ ഒരാളാണ് ആര്യ അനില്‍. ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറും സീരിയല്‍ നടിയും കൂടിയാണ് ആര്യ. ടിക്ക് ടോക്ക് കാലം മുതല്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ ആര്യ വളരെ സജീവമാണ്. ഇപ്പോള്‍ ആര്യ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ശ്രദ്ധിക്കപ്പെടുന്നത്. ഇവർക്കെതിരെ രഞ്ജിത്ത് കൃഷ്ണൻ എന്ന വ്യക്തി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് എതിരെ മറുപടിയുമായിട്ടാണ് ഇവർ എത്തിയിരിക്കുന്നത്. ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലായിരുന്നെന്നും വിവാഹ വാഗ്ദാനം നല്‍കി ആര്യയും കുടുംബവും ലക്ഷങ്ങള്‍ തട്ടിയെന്നാണ് രഞ്ജിത്ത് ഒരു ഓണ്‍ലൈൻ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.…
Read Moreആൾക്കൂട്ട ആക്രമണത്തിൽ നടൻ ചേതൻ ചന്ദ്രയ്ക്ക് ഗുരുതര പരിക്ക്
ബെംഗളൂരു: കന്നഡ നടൻ ചേതൻ ചന്ദ്രയ്ക്ക് നേരെ ആൾക്കൂട്ട ആക്രമണം. 20 പേരടങ്ങിയ സംഘമാണ് നടനെ ആക്രമിച്ചത്. ആക്രമണത്തില്‍ താരത്തിന്റെ മൂക്ക് തകർന്നിട്ടുണ്ട്. അമ്മയോടൊപ്പം ക്ഷേത്രത്തില്‍പ്പോയി മടങ്ങവെയാണ് സംഭവം. ആക്രമണത്തെക്കുറിച്ച് വിശദമാക്കിക്കൊണ്ട് ഒരു വീഡിയോ താരം പുറത്തുവിട്ടിട്ടുണ്ട്. തനിക്ക് മോശമായ അനുഭവമാണ് ഉണ്ടായതെന്നും നീതി വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. മുഖത്തും വസ്ത്രങ്ങളിലും ചോരപ്പാടോട് കൂടിയാണ് അദ്ദേഹം വീഡിയോ എടുത്തത്. മദ്യപാനിയെന്ന് തോന്നിക്കുന്ന ഒരാള്‍ ഞങ്ങളെ പിന്തുടരുകയും കാർ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. അയാളുടെ ലക്ഷ്യം മോഷണമാണെന്ന് എനിക്ക് തോന്നി. കാറിന് കേടുപാട് വരുത്തിയതിനെക്കുറിച്ച് ഞാൻ…
Read More