ബെംഗളൂരു: സംസ്ഥാനത്തെ പലയിടങ്ങളിലും കനത്ത മഴയോടൊപ്പം ആലിപ്പഴ വർഷവും ഉണ്ടായി. കനത്ത venalil വെന്തുരുകിയ ഭൂമി ഇതോടെ ചെറുതായി തണുത്തു.
കനത്ത മഴയെ തുടർന്ന് റോഡിൽ അരയടിയോളം ഉയരത്തിലാണ് വെള്ളം ഒഴുകിയത്. 41 ഡിഗ്രി സെൽഷ്യസിലെത്തിയ സൂര്യതാപം ജനങ്ങളെ ആകെ താഴ്ത്തിയിരുന്നു.
എന്നാലിപ്പോൾ പെയ്ത മഴയിൽ ജനങ്ങളും കർഷകരും സന്തോഷത്തിലാണ്. പലരും ആലിപ്പഴം കയ്യിൽ പിടിച്ച് ആനന്ദിക്കുകയാണ്..
ഹാസൻ ജില്ലയിൽ പലയിടത്തും കനത്ത മഴയാണ് പെയ്തത്. ഹാസൻ, ഹൊലെനരസിപൂർ, അരസീക്കരെ ഭാഗങ്ങളിൽ ശക്തമായ കാറ്റിനൊപ്പം ഇടിയും മിന്നലും ഉണ്ടായി .
അരസിക്കരെയിൽ ആലിപ്പഴത്തോടൊപ്പമാണ് മഴ പെയ്തത്. കനത്ത ആലിപ്പഴം കാരണം യാത്രക്കാർ ബൈക്കുകൾ നിർത്തി വഴിയരികിൽ നിന്നു. വെയിലിൽ വലഞ്ഞ ജനതയുടെ നെട്ടോട്ടത്തിന് ഇന്നലെ ഒരു അറുതി വന്നു.
മെയ് 7 ന് വൈകുന്നേരം ദക്ഷിണ കന്നഡ, കുടക്, മാണ്ഡ്യ, മൈസൂരു ഉൾപ്പെടെ തുംകൂർ, ഉഡുപ്പി എന്നിവിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
അടുത്ത 24 മണിക്കൂറിനുള്ളിൽ ബെംഗളൂരു നഗരത്തിലും പരിസരങ്ങളിലും രാവിലെ മിക്കവാറും മേഘാവൃതമായിരിക്കും. ചില പ്രദേശങ്ങളിൽ വൈകുന്നേരം/രാത്രി സമയത്ത് ഇടിയോട് കൂടിയ മഴയുണ്ടാകും.
ഈ സമയം കാറ്റിൻ്റെ വേഗത മണിക്കൂറിൽ 40-50 കിലോമീറ്റർ വരെയായിരിക്കും. കൂടിയ താപനിലയും കുറഞ്ഞ താപനിലയും യഥാക്രമം 35, 22 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നും മുന്നറിയിപ്പിൽ സൂചിപ്പിക്കുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.