ബെംഗളൂരു: മഴവെള്ളകനലുകളുടെ ഒഴുക്ക് നിലച്ചതിനാലാണ് കഴിഞ്ഞ ദിവസത്തെ മഴയിൽ നഗരത്തിൽ വെള്ളപൊക്കമുണ്ടായതെന്ന് കണ്ടെത്തിയതോടെ ശുചീകരണം ദ്രുതഗതിയിൽ നടക്കുകയാണ്.
ശുചീകരണം 30 നുള്ളിൽ പൂർത്തിയാക്കാൻ ബി.ബി.എം.പി അടിയന്തിര നടപടി ആരംഭിച്ചിട്ടുണ്ട്. കനാൽ കരകവിഞ്ഞ് റോഡുകളിലേക്കും പാർപ്പിട മേഖലകളിലേക്കും എത്തിയ സാഹചര്യത്തിലാണ് നടപടി .
മാന്യത ടെക് പാർക്ക് ഉൾപ്പെടെയുള്ള മേഖലയിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ വാഹനങ്ങൾ വഴിതിരിച്ചു വിട്ടിരുന്നു.
മഴവെള്ള കനാൽ ശുചീകരണം കഴിഞ്ഞ മാസം ആരംഭിച്ചെങ്കിലും പല മേഖലകളിലും ശുചീകരണം തുടങ്ങിയിട്ടില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.