ബെംഗളൂരു : വർഷത്തിൽ രണ്ടുതവണമാത്രം സംഭവിക്കുന്ന നിഴൽരഹിതദിനത്തിന് (സീറോ ഷാഡോ ഡേ) സാക്ഷ്യം വഹിച്ച് ബെംഗളൂരു.
ഏപ്രിൽ, ഓഗസ്റ്റ് മാസങ്ങളിലായി വർഷത്തിൽ രണ്ടുതവണ ബെംഗളൂരുവിൽ ഈ പ്രതിഭാസം അനുഭവപ്പെടാറുണ്ട്.
ബുധനാഴ്ച ഉച്ചയ്ക്ക് 12.17-നും 12.23-നും ഇടയിലാണ് പ്രതിഭാസമുണ്ടായത്. ഈ സമയത്ത് നിഴൽ അപ്രത്യക്ഷമായി.
തലയ്ക്കുമീതേ സൂര്യൻ ജ്വലിച്ചുനിൽക്കുമ്പോഴും നിഴൽ ഒട്ടും ദൃശ്യമാകാത്ത അവസ്ഥയാണിത്.
ഭൂമധ്യരേഖയുടെ 23.5 ഡിഗ്രി മുകളിലേക്കും 23.5 ഡിഗ്രി താഴേക്കുമുള്ള സ്ഥലങ്ങളിലാണ് ഈ പ്രതിഭാസം അനുഭവപ്പെടുക.
നിഴൽരഹിത പ്രതിഭാസമുണ്ടായ സമയത്ത് ജവാഹർലാൽ നെഹ്റു പ്ലാനറ്റേറിയത്തിൽ കുട്ടികൾ ഒന്നിച്ചുകൂടി അത് അനുഭവിച്ചറിഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.