ബെംഗളൂരു : ആംഗ്യ ഭാഷയിലൂടെ വാദിച്ച് ബധിരയും മൂകയുമായ മലയാളി അഭിഭാഷക സാറ സണ്ണി കർണാടക ഹൈക്കോടതിയിൽ ശ്രദ്ധേയയായി .
രാജ്യത്തെ കേൾവി പരിമിതിയുള്ള ആദ്യ അഭിഭാഷകയായ സാറയുടെ വാദം ആംഗ്യ ഭാഷ വിവർത്തകന്റെ സഹായത്തോടെയാണ് ജസ്റ്റിസ് എം.നാഗപ്രസന്ന കേട്ടത്.
എതിർ കക്ഷിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അരവിന്ദ് കാമത്ത് സാറയെ അഭിനന്ദിച്ചു.
സ്ത്രീ ധനവുമായി ബന്ധപ്പെട്ട കേസിൽ കോടതിയുടെ തിരച്ചിൽ നോട്ടീസ് ചോദ്യം ചെയ്തുള്ള ഹർജിയിൽ അഡ്വ.കെ രവീന്ദ്രനാഥനൊപ്പം ആണ് സാറ ഹാജരായത്.
സണ്ണി – ബെറ്റി ദമ്പതികളുടെ മകളായ സാറ കോട്ടയം സ്വദേശിയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.