ബെംഗളൂരു : കേരളവും കർണാടകവും നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയിൽ ഇരുസംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാരെ പരിഹസിക്കുന്ന കാർട്ടൂണുകളുമായി കർണാടക ബി.ജെ.പി.യുടെ പ്രചാരണം.
പിണറായി വിജയനെയും സിദ്ധരാമയ്യയെയും ‘ദീവാളി ബ്രദേഴ്‌സ്’ എന്ന് കളിയാക്കിക്കൊണ്ടാണ് കാർട്ടൂണുകൾ പാർട്ടിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടു വഴി പ്രചരിപ്പിക്കുന്നത്.
സംസ്ഥാനത്തിന്റെ പണമെടുത്ത് ‘ദീവാളി നടത്തുന്നതിൽ’ ഇരു മുഖ്യമന്ത്രിമാരും മത്സരിക്കുകയാണെന്ന് ആരോപിക്കുന്നു.
ആരാണ് ആദ്യം ദീവാളി നടത്തിയതെന്ന് ഇരുവരും തർക്കിക്കുന്നതാണ് ഒരു കാർട്ടൂൺ.
‘ദീവാളി ബ്രദേഴ്‌സ്’ എന്ന പേരിട്ട മറ്റൊരുകാർട്ടൂണിൽ പിണറായി വിജയൻ ഓടിക്കുന്ന ബൈക്കിനുപിന്നിൽ സിദ്ധരാമയ്യ ഇരിക്കുന്നതാണ് ദൃശ്യം.
കോൺഗ്രസും സി.പി.എമ്മും ഇന്ത്യ മുന്നണിയുടെ ഭാഗമായതിനാലാണ് ഇരുമുഖ്യമന്ത്രിമാർക്കുമെതിരേ ഒരുമിച്ചുള്ള പ്രചാരണത്തിന് ബി.ജെ.പി. തുടക്കമിട്ടത്.
കടമെടുക്കാൻ അനുമതി ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിച്ചതിന്റെ പശ്ചാത്തലത്തിലാണ് പിണറായി വിജയനെ പരിഹസിക്കുന്നത്.
കർണാടകത്തിൽ സിദ്ധരാമയ്യ സർക്കാർ വാഗ്ദാനപദ്ധതികൾ നടപ്പാക്കി ഖജനാവ് കാലിയാക്കിയെന്നും ആരോപിക്കുന്നു.
അതേസമയം, കർണാടകത്തെ ഇത്തവണ ബാധിച്ച വരൾച്ചയിൽ കേന്ദ്രം നൽകേണ്ട സഹായധനം അനുവദിക്കാതെ നീട്ടിക്കൊണ്ടുപോകുന്നതിനെ കോൺഗ്രസ് ബി.ജെ.പി.ക്കെതിരായ ആയുധമാക്കി മാറ്റിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.