സിദ്ധരാമയ്യ സർക്കാർ നീക്കത്തിന് തിരിച്ചടി: ക്ഷേത്രങ്ങൾക്ക് അധികനികുതി ഏർപ്പെടുത്താനുള്ള ബിൽ പരാജയപ്പെട്ടു

ബെംഗളൂരു: കർണാടകത്തിലെ ക്ഷേത്രങ്ങൾക്ക് അധിക നികുതി ഏർപ്പെടുത്താനുള്ള കോൺഗ്രസ് സർക്കാർ നീക്കത്തിന് തിരിച്ചടി. അധികനികുതി ഈടാക്കാനുള്ള തീരുമാനം ഇന്നലെ വൈകിട്ട് നടന്ന സംസ്ഥാന നിയമസഭാ കൗൺസിലിൽ പരാജയപ്പെടുകയായിരുന്നു. ഒരു കോടി രൂപയിലധികം വരുമാനമുള്ള ക്ഷേത്രങ്ങൾക്ക് 10 ശതമാനം അധികനികുതി ഏർപ്പെടുത്താനുള്ള സിദ്ധരാമയ്യ സർക്കാരിന്റെ നീക്കമാണ് പൊളിഞ്ഞത്. സംസ്ഥാന നിയമസഭയിൽ ബിൽ പാസാക്കി രണ്ട് ദിവസത്തിന് ശേഷമാണ് നിയമസഭാ കൗൺസിലിൽ പരാജയപ്പെട്ടത്. കർണാടകയിലെ നിയമനിർമ്മാണ സമിതിയിലോ ഉപരിസഭയിലോ ഭരിക്കുന്ന കോൺഗ്രസ് സർക്കാരിനുള്ളതിനേക്കാൾ കൂടുതൽ സംഖ്യ ബിജെപി നയിക്കുന്ന എൻഡിഎയ്ക്കാണുള്ളത്. അതിനാൽ തന്നെ വോട്ടിങ്ങിനിടെ ബിൽ പരാജയപ്പെടുകയായിരുന്നു.കഴിഞ്ഞ…

Read More

നയന്ദഹള്ളിയിൽ പ്ലാസ്റ്റിക് മാലിന്യ കേന്ദ്രത്തിൽ തീപിടിച്ചു; 27 വാഹനങ്ങൾ കത്തിനശിച്ച നിലയിൽ

ബെംഗളൂരു : നയന്ദഹള്ളിയിൽ പ്ലാസ്റ്റിക് മാലിന്യകേന്ദ്രത്തിൽ തീപിടിച്ച് സമീപത്തെ പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന 27 വാഹനങ്ങൾ കത്തി നശിച്ചു. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. അഗ്നിരക്ഷാ സേനയുടെ അഞ്ച് എൻജിനുകളെത്തിയാണ് തീയണച്ചത്. ഓട്ടോറിക്ഷകളും കാറുകളുമാണ് കത്തി നശിച്ചത്. ഗംഗൊണ്ടനഹള്ളിയിൽ പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്താണ് തീപിടിച്ചത്. റിസ്‌വാൻ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഇൗ കേന്ദ്രം. ഇതിനോടുചേർന്നുള്ള സ്ഥലത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. ഒരു രാത്രിയിലേക്ക് 30 രൂപ നിരക്കിലാണ് പാർക്ക് ചെയ്തിരുന്നത്. ഷോർട് സർക്യൂട്ടാണ് കാരണമെന്നാണ് നിഗമനം.

Read More

ഇനി മുതൽ നമ്മ മെട്രോ സർവീസ് ഓരോ 3 മിനിറ്റിലും; വിശദാംശങ്ങൾ

ബെംഗളൂരു: സിലിക്കൺ സിറ്റിയിലേക്കുള്ള യാത്രക്കാർക്ക് സൗകര്യമൊരുക്കുന്നതിനായി ഫെബ്രുവരി 26 മുതൽ തിങ്കൾ മുതൽ വെള്ളി വരെ പീക്ക് പിരീഡിൽ 3 മിനിറ്റ് ഇടവിട്ട് രാവിലെ 5 മണിക്കും എല്ലാ ദിശകളിലേക്കും മജസ്റ്റിക്കിൽ നിന്ന് മെട്രോ സർവീസ് ആരംഭിക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. സംസ്ഥാനത്തുനിന്നും സംസ്ഥാനത്തിന് പുറത്തുനിന്നും എല്ലാ ദിവസവും അതിരാവിലെ ബെംഗളൂരുവിലെത്തുന്ന യാത്രക്കാർക്ക് സൗകര്യമൊരുക്കുന്നതിനായാണ് മജസ്റ്റിക് (നാദപ്രഭു കെമ്പഗൗഡ സ്റ്റേഷൻ) മുതൽ എല്ലാ ദിശകളിലേക്കും മെട്രോ ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. ഇന്ത്യൻ റെയിൽവേ വഴിയും ഇൻ്റർസിറ്റി ബസുകൾ വഴിയും രാവിലെ ബെംഗളൂരു നഗരത്തിലെത്തുന്ന യാത്രക്കാർക്ക് ഇത്…

Read More

മലയാളികൾക്ക് വന്ദേ ഭാരതിന്റെ വേഗതയില്‍ ബെംഗളുരുവിലേക്ക് ഡബിൾ ഡക്കർ ട്രെയിനിൽ യാത്ര ചെയ്യാം; ഉദയ് എക്സ്പ്രസ് പാലക്കാട്ടേക്ക് നീട്ടും

ബെംഗളുരു : ബെംഗളൂരുവിൽ നിന്ന് കോയമ്പത്തൂരിലേക്ക് ഓടുന്ന സ്പെഷ്യൽ ക്ലാസ് ഡബിൾ ഡക്കർ ട്രെയിൻ ഉദയ് എക്സ്പ്രസ് പാലക്കാട്ടേക്ക് നീട്ടുമെന്ന് പാലക്കാട് എംപി വികെ ശ്രീകണ്ഠൻ. ദീർഘകാലമായി കേരളത്തിൽ നിന്നുള്ള യാത്രക്കാർ മുന്നോട്ടു വെച്ചുകൊണ്ടിരുന്ന ആവശ്യമാണ് ഇപ്പോൾ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. 2018ൽ ഉദയ് എക്സ്പ്രസ് യാത്ര തുടങ്ങിയ നാൾമുതൽക്കു തന്നെ ഈയാവശ്യം നിലവിലുണ്ട്. കേരളത്തിലേക്ക് ഉദയ് എക്സ്പ്രസ് നീട്ടില്ലെന്ന് അന്ന് നിലപാടെടുത്ത റെയിൽവേ ഇപ്പോൾ നിലപാടിൽ മാറ്റം വരുത്തിയതായാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ ആവശ്യം പരിഗണിക്കാമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർഎൻ സിങ് അറിയിച്ചതായി…

Read More

ബെംഗളൂരുവിൽ ഏപ്രിൽ ഒന്നു മുതൽ പുതിയ വസ്തു നികുതി ഘടനയിലേക്ക്; വാടക ഭാരം കൂടും

ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ഏപ്രിൽ 1 മുതൽ മാർഗനിർദേശ മൂല്യാധിഷ്‌ഠിത വസ്തുനികുതി നടപ്പാക്കാൻ ഒരുങ്ങുമ്പോൾ താമസത്തിനും വാണിജ്യ ആവശ്യങ്ങൾക്കുമായി കെട്ടിടങ്ങൾ വാടകയ്‌ക്കെടുത്ത ഉടമകൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടും. പ്രോപ്പർട്ടി ടാക്സ് മൂല്യത്തിലുണ്ടായ വർദ്ധനവ്, ഇതിനകം ഉയർന്ന വാർഷിക വാടക നൽകുന്ന വാടകക്കാരുടെ വാടക ഇനിയും വർദ്ധിപ്പിക്കും. പുതിയ സംവിധാനത്തിൽ വാടകയ്‌ക്കെടുത്ത വസ്‌തുക്കൾ സ്വയമേവ കൈവശം വച്ചിരിക്കുന്ന വസ്‌തുക്കൾ നൽകുന്ന നികുതി തുകയുടെ ഇരട്ടി അടയ്‌ക്കേണ്ടതുണ്ട്, അതേസമയം വാണിജ്യ കെട്ടിടങ്ങളുടെ വിവിധ വിഭാഗങ്ങൾക്ക് താരിഫ് മൂന്ന് മുതൽ അഞ്ച് മടങ്ങ് വരെയാണ് വർധിപ്പിക്കുന്നത്.…

Read More

ഐപിസി കർണാടക സ്റ്റേറ്റ് കൺവെൻഷൻ ആരംഭിച്ചു

ബെംഗളൂരു: “യേശുക്രിസ്തുവിലൂടെ വിശ്വാസികൾ ലോകത്തെ അതിജീവിക്കണമെന്നു” കർണാടക ഐ.പി.സി പ്രസിഡൻ്റ് പാസ്റ്റർ കെ. എസ്. ജോസഫ്. ഇന്ത്യാ പെന്തെക്കൊസ്ത് ദൈവസഭ (ഐപിസി ) കർണാടക സ്റ്റേറ്റ് 37-ാമത് വാർഷിക കൺവൻഷൻ( ബെംഗളൂരു സോൺ) ഹൊറമാവ് അഗര ഐപിസി ഹെഡ്ക്വാർട്ടേഴ്സ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിന്റെ എല്ലാ ഭാഗത്തും ക്രിസ്ത്യാനികൾ വളരെ പ്രതികൂലവും കഷ്ടതയും അഭിമുഖീകരിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. “ഞാൻ ജീവിക്കുന്നതുകൊണ്ടു നിങ്ങളും ജീവിക്കും”എന്ന ക്രിസ്തുവിന്റെ വാക്കുകൾ വിശ്വാസിക്ക് കരുത്താകണം എന്നും അദ്ദേഹം പറഞ്ഞു. പാസ്റ്റർ മോഹൻ പി.…

Read More

ബൈജു രവീന്ദ്രനെ പുറത്താക്കാൻ പ്രധാന നിക്ഷേപകരുടെ തീരുമാനം

ബെംഗളൂരു: ബൈജൂസിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രനെ ബൈജൂസ് സിഇഒ സ്ഥാനത്ത് നിന്ന് നീക്കാന്‍ വോട്ട് ചെയ്ത് പ്രധാന നിക്ഷേപകര്‍. ബൈജുവിനെ നീക്കം ചെയ്യുന്നതു ചര്‍ച്ച ചെയ്യാന്‍ ഓഹരിയുടമകള്‍ ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത അസാധാരണ പൊതുയോഗ(ഇജിഎം)ത്തിലാണ് തീരുമാനം. അറുപത് ശതമാനം നിക്ഷേപകര്‍ ഇന്നത്തെ യോഗത്തില്‍ സംബന്ധിച്ചതായും സിഇഒ സ്ഥാനത്ത് നിന്ന് ബൈജുവിനെ നീക്കുന്നതിന് പിന്തുണ അറിയിച്ചതായുമാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം, ഇന്നത്തെ യോഗതീരുമാനങ്ങള്‍ അംഗീകരിക്കില്ലെന്ന് ബൈജൂ രവീന്ദ്രന്‍ പറഞ്ഞു. ചുരുക്കം ചില ഓഹരി ഉടമകള്‍മാത്രമാണ് യോഗത്തിന് എത്തിയതെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു. വെര്‍ച്വല്‍ മീറ്റ് തടസപ്പെടുത്താന്‍…

Read More

നല്ല ആൺകുഞ്ഞുണ്ടാകാൻ ഏത് രീതിയിൽ സെക്സ് ചെയ്യണം? ഭർതൃപിതാവ് കുറിപ്പ് നൽകി; പരാതിയുമായി യുവതി 

കൊച്ചി: ഭർത്താവിനും കുടുംബത്തിനുമെതിരെ വിചിത്ര ഹർജിയുമായി യുവതി ഹൈക്കോടതിയില്‍. നല്ല ആണ്‍കുഞ്ഞുണ്ടാകാൻ ഏത് രീതിയിലും സമയത്തും ലൈംഗികബന്ധത്തിലേർപ്പെടണമെന്ന കുറിപ്പ് വിവാഹദിനത്തില്‍ നല്‍കിയതാണ് പരാതിക്ക് അടിസ്ഥാനം. ഗർഭസ്ഥശിശുവിന്റെ ലിംഗ നിർണയം വിലക്കുന്ന നിയമപ്രകാരം പരാതി നല്‍കിയെങ്കിലും അധികൃതർ നടപടി സ്വീകരിച്ചില്ലെന്നും വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് മുപ്പത്തിയൊൻപതുകാരി ഹൈക്കോടതിയെ സമീപിച്ചത്. മൂവാറ്റുപുഴ സ്വദേശിയാണ് യുവതിയുടെ ഭർത്താവ്. 2012ലായിരുന്നു ഇവരുടെ വിവാഹം. ഇംഗ്ലീഷില്‍ വന്ന ഒരു കുറിപ്പ് ഭർതൃപിതാവ് മലയാളത്തിലേക്ക് തർജ്ജമ ചെയ്‌തെന്നും, ഭർത്താവ് ഇത് തനിക്ക് കൈമാറിയെന്നുമാണ് യുവതിയുടെ ആരോപണം. ഭർതൃപിതാവാണ് കുറിപ്പ് തയ്യാറാക്കിയതെന്ന് തെളിയിക്കുന്ന ഫോറൻസിക്…

Read More

’25 ലക്ഷത്തിനാണ് തൃഷ ഒരു രാഷ്ട്രീയക്കാരന്റെ കൂടെ കിടന്നത്’ രാഷ്ട്രീയ നേതാവിന്റെ പരാമർശം പുകയുന്നു 

ചെന്നൈ: തമിഴ് നടൻ മൻസൂർ അലി ഖാൻ തൃഷ കൃഷ്ണനെതിരെ അപകീർത്തികരമായ പരാമർശം നടത്തി മാസങ്ങള്‍ക്ക് ശേഷം, നടി വീണ്ടും വിവാദത്തിൽ. എഐഎഡിഎംകെ മുൻ നേതാവ് എവി രാജു അടുത്തിടെ തമിഴ് നടിക്കെതിരെ ചില അപകീർത്തികരമായ പരാമർശങ്ങള്‍ നടത്തിയിരുന്നു. 25 ലക്ഷം രൂപയ്ക്ക് ഒരു രാഷ്ട്രീയക്കാരൻ്റെ കൂടെ തൃഷ കിടന്നുവെന്നാണ് ഇയാള്‍ ആരോപിച്ചത്. അയാളുടെ നിന്ദ്യവും അശ്ലീലവുമായ പരാമർശത്തിന് ശേഷം, താൻ നിയമനടപടി സ്വീകരിക്കുകയാണെന്ന് നടി പങ്കിടുകയും വക്കീല്‍ നോട്ടീസിൻ്റെ ഒരു ചിത്രം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ശ്രദ്ധ…

Read More

ഔ​റം​ഗ​സീ​ബി​ന്റെ​യും ടി​പ്പു സു​ൽ​ത്താ​ന്റെ​യും പിൻഗാമിയാകാൻ ആണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ബിജെപി 

ബെംഗളൂരു: ഹി​ന്ദു​മ​ത ഭേ​ദ​ഗ​തി ബി​ൽ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ബി.​ജെ.​പി സം​സ്ഥാ​ന ക​മ്മി​റ്റി. ഇ​ത​ര മ​ത​സ്ഥ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ക്ഷേ​ത്ര​ഭ​ര​ണ​ത്തി​ൽ അ​വ​സ​രം ന​ൽ​കു​ന്ന വ്യ​വ​സ്ഥ ബി​ല്ലി​ൽ ഉ​ണ്ട്. ഔ​റം​ഗ​സീ​ബി​ന്റെ​യും ടി​പ്പു സു​ൽ​ത്താ​ന്റെ​യും പി​ൻ​ഗാ​മി​യാ​കാ​നാ​ണ് ദൈ​വ​വി​ശ്വാ​സി​യ​ല്ലാ​ത്ത മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ ശ്ര​മി​ക്കു​ന്ന​തെന്നും ബിജെപി ആരോപിച്ചു. ഹൈ​ന്ദ​വ ക്ഷേ​ത്ര​ങ്ങ​ളി​ൽ​നി​ന്ന് പ​ത്തും അ​ഞ്ചും ശ​ത​മാ​നം തു​ക പി​ടി​ച്ചെ​ടു​ക്കാ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം. അ​ത് വി​നി​യോ​ഗ ചു​മ​ത​ല ഇ​ത​ര മ​ത​സ്ഥ​രെ ഏ​ൽ​പി​ക്കു​ക​യും ചെ​യ്യു​ന്നു. ഇ​ത് ഹി​ന്ദു​വി​രു​ദ്ധ​മാ​ണെ​ന്നും ബി.​ജെ.​പി കുറ്റപ്പെടുത്തി.

Read More
Click Here to Follow Us