ഐപിസി കർണാടക സ്റ്റേറ്റ് കൺവെൻഷൻ ആരംഭിച്ചു

ബെംഗളൂരു: “യേശുക്രിസ്തുവിലൂടെ വിശ്വാസികൾ ലോകത്തെ അതിജീവിക്കണമെന്നു” കർണാടക ഐ.പി.സി പ്രസിഡൻ്റ് പാസ്റ്റർ കെ. എസ്. ജോസഫ്.

ഇന്ത്യാ പെന്തെക്കൊസ്ത് ദൈവസഭ (ഐപിസി ) കർണാടക സ്റ്റേറ്റ് 37-ാമത് വാർഷിക കൺവൻഷൻ( ബെംഗളൂരു സോൺ) ഹൊറമാവ് അഗര ഐപിസി ഹെഡ്ക്വാർട്ടേഴ്സ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിന്റെ എല്ലാ ഭാഗത്തും ക്രിസ്ത്യാനികൾ വളരെ പ്രതികൂലവും കഷ്ടതയും അഭിമുഖീകരിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

“ഞാൻ ജീവിക്കുന്നതുകൊണ്ടു നിങ്ങളും ജീവിക്കും”എന്ന ക്രിസ്തുവിന്റെ വാക്കുകൾ വിശ്വാസിക്ക് കരുത്താകണം എന്നും അദ്ദേഹം പറഞ്ഞു.

പാസ്റ്റർ മോഹൻ പി. ഡേവിഡും( കാസർഗോഡ്) പ്രസംഗിച്ചു.

  കർണാടകയിൽ കുടിവെള്ളക്ഷാമം രൂക്ഷം; ആയിരത്തിലേറെ കുഴൽക്കിണറുകൾ വറ്റിവരണ്ടു

പാസ്റ്റർ റ്റി.എസ്.മാത്യൂസ് അധ്യക്ഷനായ ചടങ്ങിൽ

ഇവാ. റിനു തങ്കച്ചൻ്റെ നേതൃത്വത്തിൽ കൺവൻഷൻ ക്വയർ ഗാനശുശ്രൂഷ നിർവഹിച്ചു.

ദിവസവും വൈകിട്ട് 6 മുതൽ നടക്കുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ജോസ് മാത്യു, പാസ്റ്റർ.ഡോ.വർഗീസ് ഫിലിപ്പ്, സാം ജോർജ് ,വിൽസൺ ജോസഫ്, അലക്സ് വെട്ടിക്കൽ, ബി.മോനച്ചൻ, റ്റി.ഡി.തോമസ് എന്നിവർ വിവിധ ദിവസങ്ങളിൽ പ്രസംഗിക്കും.

കൺവൻഷനിൽ ദിവസവും വൈകിട്ട് 6 മുതൽ ഗാനശുശ്രൂഷ ,സുവിശേഷ പ്രസംഗം,വെള്ളിയാഴ്ച രാവിലെ 8.30 ന് ബൈബിൾ ക്ലാസ്, 10 ന് ഉപവാസ പ്രാർഥനയ്ക്ക് പാസ്റ്റർ സാജൻ ജോയ് മുഖ്യ സന്ദേശം നൽകും .

ഉച്ചയ്ക്ക് 2.30 മുതൽ സോദരി സമാജം സമ്മേളനം പ്രസിഡൻറ് സിസ്റ്റർ ലില്ലിക്കുട്ടി വർഗീസ് അധ്യക്ഷത വഹിക്കും.

  രാഷ്ട്രീയപ്രവർത്തനത്തിൽ യെഡിയൂരപ്പയുടെ 50ാം വർഷം: 'അഭിമാനോത്സവ'വുമായി ബി.ജെ.പി.; ആഘോഷം 9ന് അമിത് ഷാ ഉദ്ഘാടനം ചെയ്യും

ശനിയാഴ്ച രാവിലെ 8.30 ന് ബൈബിൾ ക്ലാസ്, 10 ന് റിവൈവൽ മീറ്റിംങ്, ഉച്ചയ്ക്ക് 2.30 മുതൽ പി.വൈ.പി.എ , സൺഡേസ്ക്കൂൾ വാർഷിക സമ്മേളനവും നടക്കും.

സമാപന ദിവസമായ ഞായർ രാവിലെ 8.30 ന് തിരുവത്താഴ ശുശ്രൂഷയോടും സംയുക്ത ആരാധനയോടെയും കൺവെൻഷൻ സമാപിക്കും.

ജനറൽ കൺവീനർ പാസ്റ്റർ ജോസ് മാത്യു , ജോയിന്റ് കൺവീനർമാരായ പാസ്റ്റർ ജോർജ് എബ്രഹാം ( റെനി ), ബ്രദർ റെജി ജോർജ്, ബ്രദർ ഷാജി പാറേൽ ,പബ്ലിസിറ്റി കൺവീനർ പാസ്റ്റർ ജോമോൻ ജോൺ എന്നിവർ നേതൃത്യം നൽകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ കോൺഗ്രസിൽ തിരക്കിട്ട നീക്കം; എംഎൽഎമാർക്ക് രഹസ്യ ബാലറ്റ് വേണമെന്ന് വി.ഡി. സതീശൻ; ഖർഗെയുമായി ചർച്ച നടത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us