ബെംഗളൂരു∙ വീടുവീടാന്തരം അർബുദ പരിശോധനയ്ക്കു തുടക്കമിട്ട് കർണാടക സർക്കാരിന്റെ ‘ഗൃഹ ആരോഗ്യ’ പദ്ധതി ഈ മാസം അവസാനത്തോടെ ആരംഭിക്കും.
വദന, സ്തന, ഗർഭാശയ കാൻസർ നേരത്തെ കണ്ടെത്തി ചികിത്സ തേടുന്നതിന് അവസരം ഒരുക്കാനാണിത്.
രാമനഗര, തുമക്കൂരു, ബെളഗാവി, ഗദഗ്, ബെള്ളാരി,യാദ്ഗിർ, ദക്ഷിണ കന്നഡ, മൈസൂരു എന്നീ 8 ജില്ലകളിലെ 30 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കാണു പ്രാരംഭഘട്ടത്തിൽ പരിശോധന നടത്തുന്നത്.
കമ്യുണിറ്റി ഹെൽത്ത് ഓഫിസർമാർ, ആശാ (ആരോഗ്യ) പ്രവർത്തകർ, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ പ്രവർത്തകർ എന്നിവരുൾപ്പെട്ട സംഘം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വീടുകൾ സന്ദർശിച്ച് പരിശോധന നടത്തും.
പ്രമേഹം, രക്തസമ്മർദം തുടങ്ങിയവയുള്ളവർക്കു ഡോക്ടർമാരുമായി 3 മാസത്തെ ടെലി കൺസൽറ്റിങ്ങിനും അവസരം ഒരുക്കും.
കർണാടകയിൽ പ്രതിവർഷം 87,400 പേർക്ക് പുതുതായി കാൻസർ സ്ഥിരീകരിക്കുന്നതായാണ് ഒൗദ്യോഗിക കണക്കുകൾ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.