പീനിയ മേൽപ്പാലം ഇന്ന് മുതൽ അടച്ചു; ഇതര റൂട്ടുകളുടെ വിശദാംശങ്ങൾ അറിയാൻ വായിക്കാം

ബെംഗളൂരു : ബെംഗളൂരു – തുംകൂർ – ഹാസൻ റോഡുകളിലേക്കുള്ള വാഹനയാത്രക്കാർക്ക് മുന്നറിയിപ്പുമായി ഹൈവേ വകുപ്പ്. പീന്യ ഫ്ലൈ ഓവർ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് അടച്ചിടും. ബദൽ റൂട്ടുകൾ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് നൽകിയിട്ടുണ്ട് (ട്രാഫിക് നോട്ടീസ്). ഇന്ന് (ചൊവ്വാഴ്ച) രാത്രി 11 മണി മുതൽ പീനിയ മേൽപ്പാലത്തിൽ വാഹനഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തും. ലോഡ് പരിശോധ നടക്കുന്നതിനാൽ വാഹനഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്, ഇന്ന് രാത്രി 11 മുതൽ ജനുവരി 19 രാവിലെ 11 വരെയാണ് മേൽപാലം അടച്ചിടുക. ദേശീയപാത -4ലെ പീനിയ എലിവേറ്റഡ് ഹൈവേയിൽ (ഡോ.…

Read More

നടി സ്വാസിക വിവാഹിതയാകുന്നു!!! വരൻ പ്രമുഖ സീരിയൽ നടൻ

നടി സ്വാസിക വിജയ് വിവാഹിതയാകുന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. എന്നാൽ എപ്പോൾ വരൻ ആരാണ് സംബന്ധിച്ച വിവരങ്ങൾ ഒന്നും പുറത്ത് വീട്ടിരുന്നില്ല. ടെലിവിഷന്‍ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് വരന്‍. ഇരുവരും ഒരു സീരിയലില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ജനുവരി 26 ന് തിരുവനന്തപുരത്താണ് വിവാഹചടങ്ങുകള്‍ നടക്കുക. 27 ന് കൊച്ചിയില്‍ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമായി വിവാഹവിരുന്നും സംഘടിപ്പിക്കും. പ്രഭുവിന്റെ മക്കള്‍, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, പൊറിഞ്ചു മറിയം ജോസ്, ചതുരം എന്നി സിനിമകളിലെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമാണ്. പൂജ വിജയ് എന്നാണ് സ്വാസികയുടെ…

Read More

കൊറിയര്‍ തട്ടിപ്പ്; മാധ്യമപ്രവര്‍ത്തകയ്ക്ക് നഷ്ടമായത് 1.2 കോടി രൂപ

ബെംഗളൂരു: വ്യാജ ഫെഡ്എക്‌സ് കൊറിയര്‍ തട്ടിപ്പില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയ്ക്ക് 1.2 കോടി രൂപ നഷ്ടപ്പെട്ടതായി പരാതി. തട്ടിയെടുത്ത പണം ഉടന്‍ തന്നെ വിവിധ സംസ്ഥാനങ്ങളിലെ ഒന്നിലധികം അക്കൗണ്ടുകളിലേക്ക് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ മാറ്റിയതായി പോലീസ് പറയുന്നു. ബിഹാര്‍, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം മാറ്റിയത്. അതിനിടെ 37 ലക്ഷം രൂപ വീണ്ടെടുക്കാന്‍ സാധിച്ചതായി ബംഗളൂരു പോലീസ് അറിയിച്ചു. ബംഗളൂരുവിലാണ് സംഭവം. ഫെഡ്എക്‌സ് ജീവനക്കാരന്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ എന്നിങ്ങനെ വ്യത്യസ്ത വേഷം കെട്ടിയാണ് തട്ടിപ്പ് നടത്തിയത്. നിരോധിത ഉല്‍പ്പന്നങ്ങള്‍ കടത്തിയെന്ന് ആരോപിച്ച് ഭീഷണിപ്പെടുത്തിയാണ് പണം…

Read More

കെഎസ്ആർടിസി ബസിടിച്ച് ഡെലിവറി ബോയ് മരിച്ചു

ബെംഗളൂരു : തലസ്ഥാനത്ത് കെഎസ്ആർടിസി ബസിടിച്ച് ഡെലിവറി ബോയ് മരിച്ചു. മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് സ്റ്റാൻഡിന് സമീപമാണ് വാഹനാപകടം. മരിച്ച ഡാൻജോ ഡെലിവറി ബോയ് ബസവരാജ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മൈസൂരു റോഡിൽ സാറ്റലൈറ്റ് ബസ് സ്റ്റാൻഡിന് സമീപം കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. രാത്രി ഒരു മണിയോടെ മൈസൂരു റോഡിലേക്ക് ബൈക്കിൽ പോകുമ്പോൾ അമിത വേഗതയിലെത്തിയ ട്രക്കുമായി പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തുടർന്ന് ബസവരാജു ബസിന്റെ മുൻവശത്തെ ഇടതുചക്രത്തിൽ കുടുങ്ങി. ബസ് തലയ്ക്കു മുകളിലൂടെ പാഞ്ഞുകയറി ബസവരാജ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.…

Read More

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 6 പേർക്ക് പരിക്ക്; അഞ്ച് വീടുകൾ തകർന്നു

ബെംഗളൂരു : പുലർച്ചെയുണ്ടായ ഭീകരമായ ഗ്യാസ് സിലിണ്ടർ സ്ഫോടനത്തിൽ 6 പേർക്ക് ഗുരുതരമായി പരിക്കേറ്റു. പസിയ ബാനു (50), സൽമ (22), ഷാഹിദ് (16), അസ്മ (50), അഫ്രോസ് (23) എന്നിവർക്കാണ് പരിക്കേറ്റത്. യലഹങ്കയിലെ ലാൽ ബഹദൂർ ശാസ്ത്രി ബാരങ്കേയിലാണ് സ്‌ഫോടനം നടന്നത്. എൽപിജി ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതിന്റെ തീവ്രതയിൽ അഞ്ച് വീടുകൾ തകർന്നു. സിലിണ്ടർ പൊട്ടിത്തെറിച്ചതോടെ വീടിന്റെ ചുവരുകൾ തകർന്നു. സ്‌ഫോടനത്തിന്റെ തീവ്രതയിൽ ലാൽ ബഹാദൂർ ശാസ്ത്രി നഗരത്തിലെ ജനങ്ങൾ പരിഭ്രാന്തരാരി. സമീപത്തെ മൂന്ന് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സ്‌ഫോടനത്തെ തുടർന്ന് ഒരേ…

Read More

കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള കർണാടക ആർ.ടി.സി.യുടെ ആഡംബര ഫ്ലൈ ബസ്; സർവീസ് അനുമതി നൽകാതെ കേരളം

ബെംഗളൂരു: വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചുള്ള കർണാടക ആർ.ടി.സി.യുടെ ആഡംബര ഫ്ലൈ ബസിന്റെ കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള സർവീസ് വൈകുന്നു. കുടക്, മൈസൂരു എന്നിവിടങ്ങളിൽനിന്ന് കണ്ണൂർ വിമാനത്താവളത്തിലേക്ക് ഫ്ലൈ ബസ് സർവീസ് നടത്താൻ രണ്ടുവർഷം മുമ്പാണ് കർണാടക ആർ.ടി.സി. തീരുമാനിച്ചത്. ഈ ഭാഗങ്ങളിലുള്ളവർക്ക് ബെംഗളൂരു വിമാനത്താവളത്തേക്കാൾ അടുത്തുള്ളത് കണ്ണൂർ വിമാനത്താവളമാണ്. കേരളത്തിന്റെ അനുകൂലനിലപാട് ലഭിക്കാത്തതാണ് സർവീസ് വൈകാൻ കാരണമെന്ന് കർണാടക ആർ.ടി.സി. അധികൃതർ പറഞ്ഞു. ഫ്ലൈ ബസ് എന്നാൽ എന്തെന്ന് അറിയാം;  അത്യാധുനികസൗകര്യങ്ങളുള്ള മൾട്ടി ആക്സിൽ വോൾവോ എ.സി. ബസുകളാണിവ. ശൗചാലയം, ലെതർസീറ്റ്, വിമാനങ്ങളുടെ ആഗമനം/പുറപ്പെടൽ സമയം കാണിക്കുന്ന…

Read More

തണുപ്പ് ശക്തമായി ?? ഓടുന്ന സ്കൂട്ടറിൽ പുതപ്പുമൂടി പരസ്പരം ആലിംഗനം; ദമ്പതികളെ തപ്പി പൊലീസ്

ഓടുന്ന ഇരുചക്രവാഹനത്തിലെ ദമ്പതികളുടെ ആലിംഗന വീഡിയോ ഇന്റർനെറ്റിൽ വൈറലാകുന്നു. മുംബൈ ബാന്ദ്ര റിക്ലമേഷൻ ഏരിയയിൽ നിന്നുള്ളതാണ് വിഡിയോ. ഓടുന്ന സ്കൂട്ടറിൽ പുതപ്പുമൂടി അഭിമുഖമായി ഇരുന്ന് പരസ്പരം ആലിംഗനം ചെയ്യുന്ന കമിതാക്കളുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വിഡിയോ പകർത്തുന്നയാളെ നോക്കി യുവതി പുഞ്ചിരിക്കുന്നതും കാണാം. ഹെൽമെറ്റ് പോലും ധരിക്കാതെയാണ് ഈ സ്നേഹപ്രകടനം. വിഡിയോ വൈറലായതോടെ കമിതാക്കളെ കണ്ടെത്തി നടപടിയെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്. ഇരുവരുടെയും നിരുത്തരവാദപരമായ പെരുമാറ്റത്തെ വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

Read More

ഗതാഗത മന്ത്രിയുടെപേരിൽ 10 ലക്ഷം ആവശ്യപ്പെട്ട് ബി.എം.ടി.സിക്ക് വ്യാജ ഇ-മെയിൽ സന്ദേശം; പോലീസ് അന്വേഷണം തുടങ്ങി

CYBER ONLINE CRIME

ബെംഗളൂരു: മന്ത്രിയുടെപേരിൽ 10 ലക്ഷം ആവശ്യപ്പെട്ട് ബി.എം.ടി.സി.യുടെ ചീഫ് അക്കൗണ്ടന്റിന് വ്യാജസന്ദേശം ലഭിച്ച സംഭവത്തിൽ സൈബർ ക്രൈം പോലീസ് അന്വേഷണം തുടങ്ങി. ഏതാനുംദിവസംമുമ്പാണ് മന്ത്രി രാമലിംഗറെഡ്ഡിയുടെ ഇ-മെയിൽ വിലാസത്തിന് സമാനമായ മറ്റൊരു വിലാസത്തിൽനിന്ന് 10 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്യാനാവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശമെത്തിയത്. ഇത്തരംസന്ദേശം ലഭിക്കുന്നത് പതിവില്ലാത്തതിനാൽ ചീഫ് അക്കൗണ്ടന്റ് ഓഫീസർ അബ്ദുൾ ഖുദ്ദൂസ് വിശദമായി പരിശോധിച്ചതോടെയാണ് ഇ-മെയിൽ വിലാസം വ്യാജമാണെന്ന് കണ്ടെത്തിയത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. സന്ദേശത്തിലുള്ള ബാങ്ക് അക്കൗണ്ട് നമ്പർ വ്യാജരേഖകൾ നൽകിയെടുത്തതാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. എവിടെ നിന്നാണ് ഇ-മെയിൽ വന്നതെന്നതുൾപ്പെടെയുള്ള…

Read More

ഹവേരി സദാചാര ഗുണ്ടകൾ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസ് ; പ്രതികൾക്ക് എതിരേ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി

ബെംഗളൂരു : ഹവേരി കൂട്ടബലാത്സംഗക്കേസിലെ പ്രതികൾക്കെതിരേ ശക്തമായ നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇതിനോടകം മുഴുവൻ പ്രതികളേയും പിടികൂടിക്കഴിഞ്ഞെന്നും ഈ സാഹചര്യത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം യുക്തിരഹിമാണെന്നും അദ്ദേഹം പറഞ്ഞു. അതിജീവിതയ്ക്ക് സാമ്പത്തികസഹായം അനുവദിക്കുന്നകാര്യം സർക്കാരിന്റെ പരിഗണനയിലാണ്. ഇതുസംബന്ധിച്ച് വരും ദിവസങ്ങളിൽ അന്തിമതീരുമാനമുണ്ടാകുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. നേരത്തേ പ്രതികളെ സംരക്ഷിക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നതെന്നും വിഷയത്തിൽ സിദ്ധരാമയ്യ വിശദീകരണം നൽകണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടിരുന്നു. പ്രതികൾ ഒരു പ്രത്യേക മതവിശ്വാസികളായതിനാൽ പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമായി സംഭവം മറച്ചുവെക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.…

Read More

8-ാം തവണയും ‘ഫിഫ ദി ബെസ്റ്റ്’ പുരസ്കാര നേട്ടം സ്വന്തമാക്കി ലയണല്‍ മെസി

കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള ‘ഫിഫ ദി ബെസ്റ്റ്’ പുരസ്കാരം അര്‍ജന്‍റീന താരം ലയണല്‍ മെസിക്ക്. മാഞ്ചെസ്റ്റര്‍ സിറ്റിയുടെ നോര്‍വെ താരം എര്‍ലിങ് ഹാളണ്ട്‌, പിഎസ്ജിയുടെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ എന്നിവരെ പിന്തള്ളിയാണ് മെസി മികച്ച താരമായത്. ഇത് എട്ടാം തവണയാണ് ലോക താരത്തിനുള്ള ഫിഫ പുരസ്കാരം മെസി നേടുന്നത്. ബാലണ്‍ദ്യോര്‍ നേട്ടത്തിന് ശേഷം വീണ്ടുമൊരു അംഗീകാരം മെസിയെ തേടിയെത്തുകയാണ്. 2022 ഡിസംബര്‍ 19 മുതല്‍ 2023 ഓഗസ്റ്റ് 20 വരെയുള്ള കാലയളവിലെ പ്രകടനമാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്. ബാഴ്‌സലോണയുടെ സ്പാനിഷ് താരം…

Read More