ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 6 പേർക്ക് പരിക്ക്; അഞ്ച് വീടുകൾ തകർന്നു

ബെംഗളൂരു : പുലർച്ചെയുണ്ടായ ഭീകരമായ ഗ്യാസ് സിലിണ്ടർ സ്ഫോടനത്തിൽ 6 പേർക്ക് ഗുരുതരമായി പരിക്കേറ്റു.

പസിയ ബാനു (50), സൽമ (22), ഷാഹിദ് (16), അസ്മ (50), അഫ്രോസ് (23) എന്നിവർക്കാണ് പരിക്കേറ്റത്. യലഹങ്കയിലെ ലാൽ ബഹദൂർ ശാസ്ത്രി ബാരങ്കേയിലാണ് സ്‌ഫോടനം നടന്നത്.

എൽപിജി ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതിന്റെ തീവ്രതയിൽ അഞ്ച് വീടുകൾ തകർന്നു. സിലിണ്ടർ പൊട്ടിത്തെറിച്ചതോടെ വീടിന്റെ ചുവരുകൾ തകർന്നു.

  പഞ്ചനക്ഷത്ര ഹോട്ടലുകളിലെ 'രുചിരഹസ്യം' ചീഞ്ഞ പച്ചക്കറികളും മാരക രാസവസ്തുക്കളും! ബെംഗളൂരുവിൽ ഞെട്ടിക്കുന്ന റെയ്ഡ്

സ്‌ഫോടനത്തിന്റെ തീവ്രതയിൽ ലാൽ ബഹാദൂർ ശാസ്ത്രി നഗരത്തിലെ ജനങ്ങൾ പരിഭ്രാന്തരാരി. സമീപത്തെ മൂന്ന് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

സ്‌ഫോടനത്തെ തുടർന്ന് ഒരേ കുടുംബത്തിലെ ആറ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവർ യലഹങ്ക സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

ഗുരുതരമായി പരിക്കേറ്റവരെ കൂടുതൽ ചികിത്സയ്ക്കായി വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി. യലഹങ്ക ന്യൂ ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഞായറാഴ്ചകളിൽ ബെംഗളൂരുവിൽ ലിവിംഗ് റൂമുകൾ 'പാർലമെന്റാകും' ഭിന്ന അഭിപ്രായമുള്ള അപരിചിതർ ഒന്നിച്ചിരുന്ന് തർക്കിക്കുമ്പോൾ; പുതിയ കൂട്ടായ്മയുമായി യുവാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഓടുന്ന സ്‌കൂൾ വാനിന്റെ പിൻവാതിൽ തുറന്ന് അഞ്ച് കുട്ടികൾ റോഡിലേക്ക് വീണു; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്
[masterslider id="10"]

Related posts