ബെംഗളൂരുവിലെ ഇടുങ്ങിയ റോഡുകളിൽ സഞ്ചരിക്കാൻ ബിഎംടിസി 120 ഇലക്ട്രിക് മിഡി ബസുകൾ വാങ്ങും; വിശദാംശങ്ങൾ

ബെംഗളൂരു: നഗരത്തിലെ ഇടുങ്ങിയ റോഡുകളെ ബന്ധിപ്പിക്കാനും നഗരത്തിനുള്ളിലെ സ്ഥാനങ്ങളിൽ എത്തിപ്പെടാനും കഴിയുന്ന മിഡി ബസുകളുടെ ആവശ്യം വർദ്ധിച്ചതിനാൽ, ഗ്രോസ് കോസ്റ്റ് കരാർ (ജിസിസി) മാതൃകയിൽ 120 നോൺ എസി മിഡി ഇലക്ട്രിക് ബസുകൾ ഉൾപ്പെടുത്താൻ ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ടെൻഡർ ക്ഷണിച്ചു.

120 ഒമ്പത് മീറ്റർ നോൺ എസി ഇലക്ട്രിക് ബസുകളുടെ സംഭരണത്തിനും നടത്തിപ്പിനും അറ്റകുറ്റപ്പണികൾക്കുമായി ഒരു സേവന ദാതാവിനെ തിരഞ്ഞെടുക്കാൻ ബിഎംടിസി അടുത്തിടെ ടെൻഡർ നൽകി.

ഡയറക്ടറേറ്റ് ഓഫ് അർബൻ ലാൻഡ് ട്രാൻസ്‌പോർട്ട് (DULT) നിയന്ത്രിക്കുന്ന നാഷണൽ ക്ലീൻ എയർ പ്രോഗ്രാമിന്റെയും (NCAP) സംസ്ഥാന അർബൻ ട്രാൻസ്‌പോർട്ട് ഫണ്ടിന്റെയും (SUTF) ഭാഗമായി GCC മാതൃകയിലാണ് ഈ ബസുകൾ അവതരിപ്പിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.

നിലവിൽ, ബിഎംടിസി നഗര റൂട്ടുകളിൽ മിഡി ബസുകളും, മെട്രോ ഫീഡർ ബസുകളും സർവീസ് നടത്തുന്നുണ്ട്.

2022 ഫെബ്രുവരിയിൽ സർവീസ് ആരംഭിച്ച 10 ദിവസത്തിനുള്ളിൽ രണ്ട് ബസുകൾക്ക് തീപിടിച്ച സംഭവത്തെത്തുടർന്ന്, ബിഎംടിസി അതിന്റെ ഫ്ലീറ്റിലെ 186 മിഡി ബസുകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു.

ഈ 9.2 മീറ്റർ നീളമുള്ള മിഡി ബസുകൾ, സാധാരണ ബസുകളെക്കാൾ ചെറുതാണ്, ഏകദേശം 30 യാത്രക്കാരെ മാത്രമേ ഉൾക്കൊള്ളാൻ കഴിയു.

ഇന്റലിജന്റ് ട്രാൻസ്‌പോർട്ട് മാനേജ്‌മെന്റ് സിസ്റ്റം, പാസഞ്ചർ ഡിസ്‌പ്ലേ ബോർഡുകൾ, സിസിടിവി ക്യാമറ സംവിധാനങ്ങൾ, പാനിക് ബട്ടണുകൾ തുടങ്ങിയ സവിശേഷതകളുള്ള 120 മിഡി ബസുകളാണ് ബിഎംടിസി ഉൾപ്പെടുത്താൻ പോകുന്നത്.

അടുത്തിടെ മുഖ്യമന്ത്രി സിദ്ധരാമയ്യ ബിഎംടിസി 100 ഇലക്ട്രിക് ബസുകൾ ഫ്ലാഗ് ഓഫ് ചെയ്തിരുന്നു. തുടർന്ന് 2024 ഏപ്രിലിലോട് കൂടി ബിഎംടിസിക്ക് 1,400 ഇലക്ട്രിക് ബസുകൾ ലഭിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

100 ഇലക്ട്രിക് ബസുകളുടെ പ്രാരംഭ ബാച്ച് കേന്ദ്ര ഗവൺമെന്റിന്റെ ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിൾസ് (FAME-II) പദ്ധതിക്ക് കീഴിൽ ബിഎംടിസി സംയോജിപ്പിക്കുന്ന 921 ബസുകളുടെ വലിയ ഫ്ളീറ്റിന്റെ ഭാഗമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us