ബെംഗളൂരു: അയോധ്യയിലെ രാമക്ഷേത്രത്തിൽ സ്ഥാപിക്കുന്ന രാമലല്ലയുടെ വിഗ്രഹം കൊത്തിയെടുത്തത് മൈസൂരിലെ ശിൽപി അർജുൻ യോഗിരാജും സംഘവും.
യോഗിരാജിന്റെ സംഘം കൊത്തിയെടുത്ത വിഗ്രഹത്തിന് തിങ്കളാഴ്ച രാമജന്മഭൂമി ട്രസ്റ്റ് അന്തിമരൂപം നൽകിയതായാണ് റിപ്പോർട്ട്.
മൈസൂരു ജില്ലയിലെ എച്ച്ഡി കോട്ട് താലൂക്കിലെ ബുജ്ജെഗൗഡനപുര ഗ്രാമത്തിൽ നിന്നുള്ള സവിശേഷമായ കൃഷ്ണശില ഉപയോഗിച്ചാണ് വിഗ്രഹം കൊത്തിയെടുത്തത്.
അർജുൻ യോഗിരാജ്, ബെംഗളൂരുവിൽ നിന്നുള്ള ഗണേഷ് എൽ ഭട്ട്, രാജസ്ഥാനിൽ നിന്നുള്ള സത്യനാരായണ പാണ്ഡെ എന്നിവരാണ് രാം ലല്ലയുടെ മൂന്ന് വിഗ്രഹങ്ങൾ കൊത്തിയെടുത്തത്.
അർജുൻ യോഗിരാജ് കൊത്തിയെടുത്ത വിഗ്രഹം ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളിൽ പ്രതിഷ്ഠിക്കുന്ന രാമജന്മ ഭൂമി ട്രസ്റ്റാണ് തിരഞ്ഞെടുത്തത്.
അഞ്ച് വയസ്സുള്ള ബാലരാമന്റെ 51 ഇഞ്ച് വലിപ്പമുള്ള ശ്രീരാമന്റെ പ്രതിനിധാനമാണ് തിരഞ്ഞെടുത്തതെന്ന് രാമജന്മ ഭൂമി ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് രാജ് പറഞ്ഞു. ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന രാമക്ഷേത്ര ചടങ്ങിലാണ് വിഗ്രഹം സ്ഥാപിക്കുക.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.