ഫിലിപ്പീൻസിൽ 7.6 അതിതീവ്ര രേഖപ്പെടുത്തി ഭൂചലനം; സുനാമി മുന്നറിയിപ്പ്

ഫിലിപ്പീന്‍സില്‍ അതിതീവ്ര ഭൂകമ്പം. യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ (EMSC) പ്രകാരം ഫിലിപ്പീൻസിലെ മിന്‍ഡനാവോ ദ്വീപിലാണ് ശനിയാഴ്ച 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. നാശനഷ്ടങ്ങളേക്കുറിച്ച് റിപ്പോർട്ട് വന്നിട്ടില്ല. രാത്രി 10:37 നാണ് ഭൂകമ്പം ഉണ്ടായത്, 32 കിലോമീറ്റർ (20 മൈൽ) മിതമായ ആഴത്തിലാണ് ഇത് അളക്കപ്പെട്ടത്, ഭൂകമ്പത്തെത്തുടർന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് സുനാമി മുന്നറിയിപ്പ് നൽകിയതായി പ്രമുഖ വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മാസം 17ല്‍ ഫിലിപ്പീന്‍സില്‍ ഭൂകമ്പമുണ്ടായിരുന്നു. മിന്‍ഡാനാവോ മേഖലയിലുണ്ടായ ഭൂകമ്പത്തില്‍ എട്ട് പേര്‍ കൊല്ലുപ്പെട്ടിരുന്നു. ഭൂകമ്പത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.…

Read More

രണ്ട് ദിവസം മുമ്പ് ജനിച്ച കുഞ്ഞിനെ പാറ്റ കടിച്ചതായി ആക്ഷേപം; സംഭവം നിഷേധിച്ച് വാണിവിലാസം ആശുപത്രി

ബെംഗളൂരു: പ്രശസ്തമായ വാണിവിലാസം ആശുപത്രിയിൽ പാറ്റയുടെ ശല്യം വർധിച്ചതായി റിപ്പോർട്ട്. രണ്ട് ദിവസം മുമ്പ് ജനിച്ച കുട്ടിക്ക് കടിയേറ്റതായി രക്ഷിതാക്കൾ ആരോപിച്ചു. നാഗർബാവി സ്വദേശിനിയായ ആശാറാണിയെ പ്രസവവേദനയെ തുടർന്ന് രണ്ട് ദിവസം മുമ്പാണ് വാണിവിലാസം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതി ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. അമ്മയും കുഞ്ഞും ആരോഗ്യമുള്ളതിനാൽ വാർഡിലേക്ക് മാറ്റി. എന്നാൽ വാർഡ് മുഴുവൻ പാറ്റകൾ നിറഞ്ഞ് കുട്ടിയെ കടിച്ചുവെന്നും മാതാപിതാക്കൾ ആരോപിച്ചു. കിടക്ക വൃത്തിയാക്കാത്തതിൽ ആശുപത്രി ജീവനക്കാരെ രക്ഷിതാക്കൾ കുറ്റപ്പെടുത്തി. കൂടാതെ ഇക്കാര്യം ആശുപത്രി ഡോക്ടർമാരോടും ജീവനക്കാരോടും പറഞ്ഞിട്ടും…

Read More

കമ്പള സംഘാടകർക്ക് 50,000 രൂപ പിഴ ചുമത്തി ബിബിഎംപി

ബെംഗളൂരു: നഗരത്തിലെ ആദ്യമായി കമ്പള പരിപാടി നടത്തിയ സംഘാടകർക്ക് ബിബിഎംപി പിഴ ചുമത്തി. കഴിഞ്ഞയാഴ്ച മെഹ്‌ക്രി സർക്കിളിന് സമീപമുള്ള പാലസ് ഗ്രൗണ്ടിൽ വേദിക്ക് പുറത്ത് അനധികൃത ഫ്ലെക്സ് ബാനറുകൾ പ്രദർശിപ്പിച്ചെന്നാരോപിച്ചാണ് നഗരത്തിലെ ആദ്യത്തെ കമ്പള പരിപാടിയുടെ സംഘാടകർക്ക് ബിബിഎംപി 50,000 രൂപ പിഴ ചുമത്തി. കൂടാതെ റവന്യൂ ഇൻസ്‌പെക്ടർ കെ സിദ്ധഗംഗയ്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കർണാടക ഓപ്പൺ പ്ലേസ് ഡിസ്‌ഫിഗർമെന്റ് ആക്‌ട് പ്രകാരം സദാശിവനഗർ പോലീസ് കേസെടുത്തു. മെഹ്‌ക്രി സർക്കിളിലും ബല്ലാരി റോഡിലും കമ്പള സംഘാടകർ ഫ്ലെക്സുകളും ബാനറുകളും സ്ഥാപിച്ചതിനാണ് പിഴ ചുമത്തിയതെന്ന് ബിബിഎംപി…

Read More

ബെംഗളൂരു സ്‌കൂളുകളിൽ ബോംബ് ഭീഷണി: കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം

ബെംഗളൂരു: വെള്ളിയാഴ്ച ബോംബ് ഭീഷണി സന്ദേശം ലഭിച്ച നഗരത്തിലെ 48 സ്‌കൂളുകൾളിൽ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നഗരത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. മെയിലിന്റെ ഉറവിടം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ‘[email protected]’ എന്ന ഇമെയിൽ ഐ ഡ് വഴിയാണ് വിദേശത്ത് നിന്ന് ഇമെയിലുകൾ അയച്ചതെന്ന് സംശയിക്കുന്നു. ഭീഷണി മെയിൽ അയച്ചയാളെ തിരിച്ചറിയാൻ സഹായിക്കുന്ന വിവരങ്ങൾ ലഭിക്കുന്നതിനെക്കുറിച്ച് സിറ്റി പോലീസ് കമ്പനിക്ക് കത്തെഴുതിയതായി പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കേസ് അന്വേഷിക്കാൻ വെസ്റ്റ് ഡിവിഷൻ അഡീഷണൽ പൊലീസ് കമ്മിഷണർ എൻ…

Read More

കാറിനുള്ളിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: കുടക് ജില്ലയിലെ കുശാലനഗർ താലൂക്കിലെ ആനേക്കാടിന് സമീപം നിർത്തിയിട്ട കാറിൽ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. മണ്ഡ്യ ജില്ല പാണ്ഡവപുര ശിവല്ലി ഗ്രാമത്തിൽ ഡോ. സതീഷ് (47) ആണ് മരണപ്പെട്ടത് . സംസ്ഥാനത്ത് ഏറെ ഒച്ചപ്പാടുണ്ടാക്കുന്ന ലിംഗാന്വേഷണ കേസുമായി (ഭ്രൂണഹത്യ കേസ്) സതീഷിൻറെ പേര് ബന്ധപ്പെട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്. അതുകൊണ്ട് തന്നെ അന്വേഷണം ഭയന്ന് സംഭവത്തിൽ ആത്മഹത്യ ചെയ്തതാണോ എന്ന ചോദ്യവും ഉയർന്നിട്ടുണ്ട്. ദേശീയ പാത 275ൽ ചുവന്ന കാറിലാണ് സതീഷിന്റെ മൃതദേഹം കണ്ടെത്തിയത്. മൈസൂരു ജില്ലയിലെ ഹുൻസൂർ താലൂക്കിലെ കോൺസൂർ ആശുപത്രിയിലെ ഡോക്ടറായിരുന്നു…

Read More

ചൈനയിലേതിന് സമാനമായ ശ്വാസകോശ രോഗം വർധിക്കുന്നു; ജനങ്ങൾക്ക് ആരോഗ്യ ഉപദേശവുമായി കർണാടക സർക്കാർ; വായിക്കാം

ചൈനയിൽ ന്യുമോണിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിന്റെ വെളിച്ചത്തിൽ, ഇൻഫ്ലുവൻസ കേസുകളുടെ കാലാനുസൃതമായ വർദ്ധനവ് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കർണാടക ആരോഗ്യ വകുപ്പ് പൊതുജനങ്ങൾക്ക് ഉപദേശവും ജില്ലാ ആരോഗ്യ അധികാരികൾക്ക് ഒരു സർക്കുലറും നൽകി. മൈകോപ്ലാസ്മ ന്യൂമോണിയ എന്ന രോഗാണുക്കളാണ് കുട്ടികളിൽ ന്യുമോണിയ ബാധ പെട്ടെന്ന് വർധിക്കാൻ കാരണമെന്ന് ചൈന അറിയിച്ചിരുന്നു. അതേസമയം മുൻകരുതൽ നടപടികളും സ്വീകരിച്ചു വരികയാണെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും ഇന്ത്യൻ സർക്കാർ വ്യക്തമാക്കി. എല്ലാ ജില്ലാ ആരോഗ്യ ഓഫീസർമാർക്കും നൽകിയ സർക്കുലറിൽ, ജില്ലയിലെ എല്ലാ ആശുപത്രികളും ക്ലിനിക്കുകളും ഇൻഫ്ലുവൻസ പോലുള്ള അസുഖങ്ങളും…

Read More

അസ്വാഭാവിക മരണം : 4 വർഷത്തിനിടെ കർണാടകയിൽ നഷ്ടപെട്ടത് 6765 കുട്ടികളെ

ബെംഗളൂരു : നാലു വർഷത്തിനിടെ സംസ്ഥാനത്തിൽനിന്നും 6765 കുട്ടികൾ അസ്വാഭാവിക മരണത്തിന് ഇരയായതായി ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ കണക്ക് . മൈസൂരു കേന്ദ്രീകരിച്ചുള്ള സന്നദ്ധ സംഘടനയായ ഒഡനടി സേവാ സംഘെയ്ക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇതുള്ളത് . 2019-2022 വരെയുള്ള കണക്കുകളാണിത് . 2019 ൽ 1574, 2020 ൽ 1534, 2021ൽ 1728, 2022ൽ 1929 എന്നിങ്ങനെയാണ് അസ്വാഭാവിക മരണത്തിന് ഇടയായ 18 വയസിന് താഴെയുള്ളവരുടെ എണ്ണം . റോഡ് അപകടം , മുങ്ങിമരണം , പാമ്പുകടി , ഷോക്കേറ്റുമരണം തുടങ്ങിയവയാണ്…

Read More

വിവാഹാഭ്യർത്ഥന നിരസിച്ച അധ്യാപികയെ തട്ടിക്കൊണ്ടുപോയ യുവാവ് പിടിയിൽ;

ബെംഗളൂരു : വിവാഹാഭ്യർത്ഥന നിരസിച്ചതിന് സ്വകാര്യ സ്‌കൂൾ അധ്യാപികയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാളെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. തട്ടിക്കൊണ്ടുപോയ യുവതിയുടെ അടുത്ത ബന്ധുവായ രാമുവാണ് അറസ്റ്റിലായത്. തട്ടിക്കൊണ്ടുപോയ ആളുടെ മൊബൈൽ ഫോണും തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിന്റെ നമ്പർ പ്ലേറ്റും ഉപയോഗിച്ചാണ് ഹാസൻ ടൗൺ പോലീസ് പ്രതിയെ കണ്ടെത്തിയത്. പ്രതിയായ രാമു രണ്ടാഴ്ച മുമ്പ് മാതാപിതാക്കളോടൊപ്പം വിവാഹാലോചനയുമായി ഇരയായ അർപ്പിതയുടെ വീട്ടിൽ എത്തിയിരുന്നു. അർപിതയും മാതാപിതാക്കളും വിവാഹാഭ്യർത്ഥന നിരസിച്ചിരുന്നു. യുവതി വിവാഹാഭ്യർത്ഥന നിരസിച്ചതിൽ പ്രകോപിതനായ പ്രതി വ്യാഴാഴ്ച രാവിലെ ജോലിക്കായി സ്‌കൂളിലേക്ക് പോകുമ്പോൾ ബിട്ടഗൗഡനഹള്ളി…

Read More

കേരളത്തിൽ ഇന്ന് വോട്ടർ പട്ടികയിൽ പേരും ചേർക്കാം ഡബിൾ ഡക്കർ ബസിൽ സൗജന്യമായി കറങ്ങുകയും ചെയ്യാം; വിശദാംശങ്ങൾ

കോട്ടയം: വോട്ടർ പട്ടികയിൽ പേരു ചേർത്തിട്ടില്ലേ. പേരു ചേർക്കാൻ രജിസ്റ്റർ ചെയ്യുന്നവർക്ക് ഇതാ കെ.എസ്.ആർ.ടി.സി.യുടെ ഡബിൾ ഡക്കർ ബസിൽ കറങ്ങാൻ ശനിയാഴ്ചയും ഞായറാഴ്ചയും (ഡിസംബർ 2,3) സുവർണാവസരം. പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞം 2024 നോടനുബന്ധിച്ച് സ്വീപ്പിന്റെ (സിസ്റ്റമാറ്റിക് വോട്ടർ എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) ഭാഗമായി വോട്ടെടുപ്പിന്റെ പ്രധാന്യത്തെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനും വോട്ടർപട്ടികയിൽ പേരുചേർക്കുന്നതിനുമായാണ് ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം കോട്ടയം ജില്ലയിൽ ഡബിൾ ഡക്കർ ബസ് ബോധവത്കരണ-രജിസ്‌ട്രേഷൻ യാത്ര ഒരുക്കുന്നത്. പ്രായവും വിലാസവും തെളിയിക്കുന്ന അസൽ രേഖകളും (ആധാർ കാർഡ്, പാസ്‌പോർട്ട്)…

Read More

ബെംഗളൂരുവിൽ ഊബറിന്റെ ഇലക്ട്രിക്ക് ബസുകൾ എത്തും

ബെംഗളൂരു: നഗരത്തിൽ ഇലക്ട്രിക്ക് ബസ് സർവീസ് ഉടൻ ആരംഭിക്കുമെന്ന് വെബ്ടാക്സി കമ്പനിയായ ഊബർ അറിയിച്ചു . ഡൽഹി , മുംബൈ നഗരങ്ങളിൽ നിലവിലുള്ള സർവീസ് ആണ് ബെംഗളൂരുവിലും നടപ്പിലക്കുന്നതെന്നു ഊബർ ഇന്ത്യ ഡയറക്റ്റർ സഞ്ജയ് ചദ്ദ പറഞ്ഞു . ഇലക്ട്രിക്ക് കാർ സേവനവും ഊബർ ആരംഭിച്ചിട്ടുണ്ട് .

Read More
Click Here to Follow Us