കിരീടപ്പോര്; വീണ്ടും പരാജയം നേരിട്ട് ഇന്ത്യ; ലക്ഷ്യത്തിലെത്തി കപ്പിൽ മുത്തമിട്ട് ഓസീസ്

ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് 6 വിക്കറ്റിന്റെ വിജയം . അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ തിങ്ങനിറഞ്ഞ ഇന്ത്യൻ ആരാധകരെ നിശബ്ദരാക്കിയാണ് 241 വിജയലക്ഷ്യം ഓസ്ട്രേലിയ മറികടന്നത്. ഇന്ത്യയുയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഓസ്‌ട്രേലിയ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കരകയറുകയായിരുന്നു. ട്രാവിസ് ഹെഡ്ഡിന്റെ അര്‍ധ സെഞ്ച്വറി ഇന്നിങ്‌സാണ് ഓസീസിന് നിര്‍ണായകമായത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 240 റണ്‍സിന് ഓള്‍ ഔട്ടായി. 66 റണ്‍സെടുത്ത കെ എല്‍ രാഹുലാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. വിരാട് കോലി 54ഉം ക്യാപ്റ്റന്‍…

Read More

അരയിലെ ബെൽറ്റ് പൗച്ചിൽ ഒളിപ്പിച്ച സ്വർണം: കെമ്പഗൗഡ വിമാനത്താവളത്തിൽ മലയാളിയുൾപ്പെടെ 5 യാത്രക്കാരെ കസ്റ്റംസ് പിടികൂടി

ബെംഗളൂരു: അരയിലെ ബെൽറ്റ് പൗച്ചുകളിലും ഷർട്ടുകളിലും അടിവസ്ത്രങ്ങളിലും ഒളിപ്പിച്ച് അനധികൃതമായി സ്വർണം കടത്താൻ ശ്രമിച്ച ആറ് യാത്രക്കാരെ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ നിന്ന് 58,39,806 ലക്ഷം രൂപ വിലമതിക്കുന്ന 966 ഗ്രാം കഷണങ്ങളായ സ്വർണച്ചങ്ങലകളും 68,18,812 രൂപ വിലമതിക്കുന്ന 1113.07 ഗ്രാം സ്വർണവും കണ്ടെടുത്തു. നവംബർ 16 ന് കൊളംബോയിൽ നിന്ന് രണ്ട് സ്ത്രീകളും ബാങ്കോക്കിൽ നിന്ന് മൂന്ന് പുരുഷന്മാരും ഷർട്ടിലും അടിവസ്ത്രത്തിലും സ്വർണ്ണവുമായി ബംഗളൂരുവിലേക്ക് എത്തിയതാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. അറസ്റ്റിലായ അഞ്ചുപേരിൽ നിന്ന് 58,39,806 ലക്ഷം രൂപ വിലമതിക്കുന്ന…

Read More

ക്രിക്കറ്റ് വാതുവെപ്പ് റാക്കറ്റ് സിസിബി പിടിയിൽ; 3 ബാങ്ക് അക്കൗണ്ടുകളിലായി കണ്ടെത്തിയ 41,71,000 രൂപ മരവിപ്പിച്ചു

ബെംഗളൂരു: ക്രിക്കറ്റ് വാതുവെപ്പ് റാക്കറ്റിനെ ബംഗളൂരു പോലീസിന്റെ സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) പിടികൂടി. പ്രകാശ് ഷെട്ടി എന്നയാളാണ് അറസ്റ്റിലായത്. ഒക്‌ടോബർ 19ന് ശങ്കരപുരയിലെ പമ്പ മഹാകവി റോഡിലെ ഒരു വീടിന് മുന്നിൽ വെച്ച് ഒരാൾ, മാസ്റ്റർ വാതുവെപ്പുകാരിൽ നിന്ന് allexch.bet-ന്റെ യൂസർ ഐഡിയും പാസ്‌വേഡും വാങ്ങി തന്റെ കൂട്ടാളികൾക്ക് ക്രിക്കറ്റ് വാതുവെപ്പിനായി നൽകുകയായിരുന്നതായി സ്‌പെഷ്യൽ എൻക്വയറി വിഭാഗത്തിലെ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചതായി സിസിബി അറിയിച്ചു. തുടർന്ന് ഉദ്യോഗസ്ഥർ ഷെട്ടിയെ അറസ്റ്റ് ചെയ്യുകയും 1.50 ലക്ഷം രൂപയും ഒരു മൊബൈൽ ഫോണും ഇയാളിൽ നിന്നും…

Read More

ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയ്ക്ക് 241 റൺസ് വിജയലക്ഷ്യം . ആരാധക പ്രെതീക്ഷ തെറ്റിച് ടീം ഇന്ത്യ

കോഹ്ലിക്ക് പിന്നാലെയെത്തിയ രവീന്ദ്ര ജഡേജ 22 പന്തിൽ 9 റൺസെടുത്ത് പുറത്തായി. പിന്നീട് തുടർച്ചയായി വിക്കറ്റുകൾ വീണു. 42ാം ഓവറിൽ കെ എൽ രാഹുൽ, 44ാം ഓവറിൽ മുഹമ്മദ് ഷമി (10 പന്തിൽ 6), 45ാം ഓവറിൽ ജസ്പ്രീത് ബുംറ (3 പന്തിൽ 1 ), 48ാം ഓവറിൽ സൂര്യകുമാർ യാദവ് (28 പന്തിൽ 18), കുൽദീപ് യാദവ് (18 പന്തിൽ 10) എന്നിങ്ങനെയാണ് വിക്കറ്റുകൾ നഷ്ടമായത്. മുഹമ്മദ് സിറാജ് 8 പന്തിൽ 9 റൺസുമായി പുറത്താകാതെ നിന്നു. നേരത്തെ ടോസ് നേടിയ ഓസീസ്…

Read More

വൈറൽ ദോശ വിവാദം: നെയ്യ് പുരട്ടാൻ ‘ചൂൽ’ ഉപയോഗിക്കുന്നത് ഒരു സാധാരണ സമ്പ്രദായമെന്ന് ചിലർ; സംവാദം മുറുകുന്നു

ബെംഗളൂരു: ഓല കീറി ഈർക്കിൽ എടുത്തു ഉണ്ടാക്കുന്നത് കൊണ്ടുതന്നെ ചൂലുകൾക്ക് ഒരു പ്രത്യേക കട്ടി അടങ്ങിയിരിക്കുന്നതിനാൽ ദോശ ചുടുന്നതിന് മുൻപ് എണ്ണ  തടവാൻ നല്ലത് ചൂലെന്ന് പല നെറ്റിസെൻസ്മാർ. കൂടാതെ ദോശ ചുടുന്ന കല്ലിന്റെ ഉപരിതലത്തിൽ നിന്ന് തൊട്ട് മുൻപ് ചുട്ട ദോശയുടെ അവശിഷ്ടങ്ങൾ എളുപ്പം ഇളക്കി കളയാൻ ഉചിതമായതും വീണ്ടും എണ്ണ തൂക്കാൻ ഏറ്റവും നല്ലത് ചൂലുതന്നെയാണെന്നും ആളുകൾ പറയുന്നു. അതിനാൽ പണ്ടുകാലങ്ങൾ മുതലേ അത്തരം ചൂലുകളാണ് ദോശ തവ വൃത്തിയാക്കാൻ ഉപയോഗിക്കുന്നത്. ചില സ്ഥലങ്ങളിൽ തവയിൽ എണ്ണയോ നെയ്യോ പുരട്ടാനും അവ…

Read More

റോബിൻ ബസ്സിന്‌ തമിഴ്‌നാട്ടിലും പിഴ; കേരളത്തില്‍ ഈടാക്കിയതിന്റെ ഇരട്ടി; 70410 രൂപയാണ് പിഴയിട്ടത്

പാലക്കാട്: റോബിന്‍ ബസിന് തമിഴ്‌നാട്ടിലും പിഴ. ചാവടി ചെക്ക്‌പോസ്റ്റില്‍ മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയില്‍ 70,410 രൂപയാണ് പിഴയിട്ടത്. ടൂറിസ്റ്റ് ബസ്, സ്റ്റേജ് കാരിയറായി ഓടിയതിനും നികുതി ഇനത്തിലുമാണ് ഇത്രയും തുക പിഴയിട്ടത്. കേരളത്തില്‍ ഈടാക്കിയതിന്റെ ഇരട്ടിയോളമാണ് ബസുടമ അടയ്‌ക്കേണ്ടി വന്നത്. മുഴുവന്‍ പിഴത്തുകയും അടച്ചതായി ഉടമ അറിയിച്ചു. ചാവടി ചെക്ക്‌പോസ്റ്റില്‍ ഒരു മണിക്കൂറോളം ബസ് പരിശോധിച്ചു. നേരത്തെ, കേരളത്തില്‍ നാലിടത്തായി 37,500 രൂപയോളം റോബിന്‍ ബസിന് പിഴയിട്ടിരുന്നു. ഒരാഴ്ച സര്‍വീസ് നടത്താന്‍ കഴിയുമെന്നതിനാലാണ് തമിഴ്‌നാട് എം.വി.ഡി. ചുമത്തിയ പിഴ അടച്ചതെന്നാണ് ഉടമയുടെ വിശദീകരണം.…

Read More

ഓടിക്കൊണ്ടിരിക്കുന്ന കർണാടക ആർടിസി ബസിനു തീപിടിച്ചു

ബെംഗളൂരു : ഓടിക്കൊണ്ടിരിക്കുന്ന കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (കെഎസ്ആർടിസി) ബസിന് തീപിടിച്ചു . ജില്ലയിലെ ഹുക്കേരി താലൂക്കിലെ നർസിംഗപൂർ ഗ്രാമത്തിന് സമീപം ശനിയാഴ്ചയാണ് സംഭവം. ഇന്നലെ വൈകുന്നേരം ബെൽഗാമിൽ നിന്ന് ഹുക്കേരി ടൗണിലേക്ക് വരികയായിരുന്നു ബസ്. എന്നാൽ, വഴിമധ്യേ ബസിന്റെ എഞ്ചിൻ ഭാഗത്ത് നിന്നും പെട്ടെന്ന് തീ പടരുകയായിരുന്നു. ഡ്രൈവറിന്റെ സമയോചിതമായ ഇടപെടൽ കാരണമാണ്  20-ലധികം യാത്രക്കാരുടെ ജീവൻ രക്ഷിക്കാനായത്. യാത്രക്കാർ ഇറങ്ങിയതോടെ ബസ് പൂർണമായും കത്തി നശിച്ചു. ഈ അപകടത്തെ തുടർന്ന് പൂനെ, ബംഗളൂരു ദേശീയ പാതയിൽ അൽപനേരം ആശങ്കയുടെ…

Read More

തൃഷയെ ബലാത്സംഗം ചെയ്യുന്ന രംഗമുണ്ടെന്ന് കരുതി’; വിവാദ പരാമർശവുമായി മൻസൂർ അലി ഖാൻ, ഇയാൾ മനുഷ്യരാശിക്ക് അപമാനമെന്ന് തൃഷ

മുൻപൊരു സിനിമയിൽ ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് ഇടുന്നത് പോലെ ലിയോയിൽ തൃഷയെ ഇടാൻ പറ്റിയില്ല. സിനിമകളിലെ റേപ് സീനുകളൊന്നും ലിയോയിൽ ഇല്ല, ഉറപ്പായും ബെഡ് റൂം സീൻ കാണുമെന്ന് പ്രതീക്ഷിച്ചു. അതിന് ആഗ്രഹമുണ്ടായിരുന്നു എന്നൊക്കൊണ് ലിയോയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന പ്രസ്മീറ്റിൽ മൻസൂർ പറഞ്ഞിരുന്നു. കടുത്ത വിമർശനമാണ് നടനെതിരെ സോഷ്യൽ മീഡിയയിലുയരുന്നത്. കഴിഞ്ഞ ദിവസമാണ് നട‌ൻ മൻസൂർ അലിഖാൻ നടി തൃഷയ്ക്കെതിരെ മോശം പരാമർശം നടത്തിയ ഒരു വീഡിയോ പ്രചരിച്ചതും അത് വലിയ ചർച്ചകൾക്ക് വഴി വെച്ചതും. മൻസൂർ ഒരഭിമുഖത്തിൽ നടത്തിയ മോശം പരാമർശം…

Read More

മണ്ഡ്യയിൽ ആനയുടെ ആക്രമണത്തിൽ ഇരയായ യുവതി മരിച്ചു

ബെംഗളൂരു: സംസ്ഥാനത്ത് ആനകളുടെ ആക്രമണം അനുദിനം വർധിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ആനയുടെ ആക്രമണത്തിൽ നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്. ആനയുടെ ആക്രമണത്തിൽ ഇപ്പോഴിതാ മണ്ഡ്യ ജില്ലയിൽ മറ്റൊരു മരണം കൂടി സംഭവിച്ചു. ലാലനകെരെ-പീഹള്ളി ഗ്രാമത്തിന് സമീപം മണ്ഡ്യയിലാണ് സ്ത്രീ കർഷകയെ ആന കൊന്നത്. ലാലനകെരെ ഗ്രാമത്തിലെ സാക്കമ്മ രാവിലെ ഫാമിന് സമീപം പോയപ്പോൾ ആന ഓടിച്ചിട്ട് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. നാട്ടുകാരാണ് ആനയുടെ ആക്രമണത്തിൽ സക്കമ്മ മരിച്ചതായി കണ്ടെത്തിയത് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. യുവതിയെ കൊലപ്പെടുത്തിയ ആനയെയും കണ്ടെത്തി. തോട്ടം മുറിച്ചുകടക്കുന്ന വിസി കനാലിൽ നീന്തുകയായിരുന്നു…

Read More

റോഡിലെ വൈദ്യുതി കമ്പിയിൽ ചവിട്ടി പൊള്ളലേറ്റ അമ്മയും പിഞ്ചുകുഞ്ഞും മരിച്ചു

ബെംഗളൂരു: കൈക്കുഞ്ഞുമായി വഴിയരികിലൂടെ നടന്നുപോകുകയായിരുന്ന യുവതി വൈദ്യുതാഘാതമേറ്റ് കുട്ടിയോടൊപ്പം വെന്തുമരിച്ചു. ബെംഗളൂരുവിൽ ഇന്ന് പുലർച്ചെയാണ് ഞെട്ടിപ്പിക്കുന്നതും ഹൃദയഭേദകവുമായ സംഭവം നടന്നത്. ബെസ്‌കോമിന്റെ അനാസ്ഥയുടെ ഇരകളാണ് അമ്മയും കുഞ്ഞും എന്നും ബന്ധുക്കൾ ആരോപിച്ചു. അമ്മ സൗന്ദര്യയും ചെറിയ മകൾ ലിയയുമാണ് മരിച്ചത്. വൈറ്റ് ഫീൽഡിന് സമീപം ഒഫാം സർക്കിളിന് സമീപമായിരുന്നു അപകടം. ബെംഗളൂരുവിൽ താമസിച്ചിരുന്ന സൗന്ദര്യ ഭർത്താവ് സന്തോഷിനും കുട്ടിക്കുമൊപ്പം തമിഴ്നാട്ടിലെ അമ്മയുടെ വീട്ടിലേക്ക് പോയിരുന്നു. ശനിയാഴ്ച രാത്രി അവിടെനിന്ന് പുറപ്പെട്ട് രാവിലെ ബംഗളൂരു വൈറ്റ്ഫീൽഡിന് സമീപം ബസിറങ്ങി. പുലർച്ചെ അഞ്ച് മണിയോടെ സന്തോഷ് ബസിൽ…

Read More
Click Here to Follow Us