ഓടിക്കൊണ്ടിരിക്കുന്ന കർണാടക ആർടിസി ബസിനു തീപിടിച്ചു

ബെംഗളൂരു : ഓടിക്കൊണ്ടിരിക്കുന്ന കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (കെഎസ്ആർടിസി) ബസിന് തീപിടിച്ചു .

ജില്ലയിലെ ഹുക്കേരി താലൂക്കിലെ നർസിംഗപൂർ ഗ്രാമത്തിന് സമീപം ശനിയാഴ്ചയാണ് സംഭവം.

ഇന്നലെ വൈകുന്നേരം ബെൽഗാമിൽ നിന്ന് ഹുക്കേരി ടൗണിലേക്ക് വരികയായിരുന്നു ബസ്.

എന്നാൽ, വഴിമധ്യേ ബസിന്റെ എഞ്ചിൻ ഭാഗത്ത് നിന്നും പെട്ടെന്ന് തീ പടരുകയായിരുന്നു.

  പ്രണയത്തിന് തടസ്സമെന്ന് കരുതി ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയെന്ന് സംശയം; വയറ്റിൽ ഗുരുതരമായ പരിക്ക്; അമ്മയ്ക്കായി തിരച്ചിൽ, ലിവ്-ഇൻ പങ്കാളി കസ്റ്റഡിയിൽ

ഡ്രൈവറിന്റെ സമയോചിതമായ ഇടപെടൽ കാരണമാണ്  20-ലധികം യാത്രക്കാരുടെ ജീവൻ രക്ഷിക്കാനായത്.

യാത്രക്കാർ ഇറങ്ങിയതോടെ ബസ് പൂർണമായും കത്തി നശിച്ചു.

ഈ അപകടത്തെ തുടർന്ന് പൂനെ, ബംഗളൂരു ദേശീയ പാതയിൽ അൽപനേരം ആശങ്കയുടെ അന്തരീക്ഷം സൃഷ്ടിച്ചിരുന്നു.

വിവരമറിഞ്ഞ് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീയണച്ചെങ്കിലും ബസ് മാത്രം കത്തിനശിച്ചു.

യമകനമരടി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇബോള ? ഉഗാണ്ടയിൽ നിന്നെത്തിയ വിദേശ വനിത നിരീക്ഷണത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts