മുംബൈ: ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയേയും കാമുകനേയും കസ്റ്റഡിയിലെടുത്ത് പെൽഹാർ പോലീസ്. അപകട മരണമാണെന്ന് കണ്ടെത്തിയെങ്കിലും പിന്നീട് ഇവർക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുക്കുകയായിരുന്നു. റിയാസ് അലി (55) എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ ഓഗസ്റ്റ് 21നാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റിയാസും ഭാര്യ മൻസൂറയും രണ്ട് കുട്ടികളോടൊപ്പം നലസോപാര ഈസ്റ്റിലെ ധനുബാഗ് ഏരിയയിലാണ് താമസിച്ചിരുന്നത്. മൺസൂറ അയൽപക്കത്തെ പലചരക്ക് കടയിൽ ജോലി ചെയ്തും റിയാസ് മീൻ വിൽപന നടത്തിയും ജീവിച്ചിരുന്നു. കടയുടമ ഗണേഷ് പണ്ഡിറ്റുമായി മൻസൂറ പ്രണയത്തിലായിരുന്നുവെന്ന് ആരോപണമുയർന്നിരുന്നു. ഇതേ തുടർന്ന് മൻസൂറ…
Read MoreMonth: August 2023
ആധാർ ഇല്ലെന്ന കാരണം പറഞ്ഞ് കുട്ടി കളെ ബസിൽ നിന്നും ഇറക്കി വിട്ടതായി പരാതി
ബെംഗളൂരു: ഉള്ളാള് കുമ്പളയിൽ ആധാർ കാർഡ് കൈയിൽ കരുതിയില്ലെന്ന കാരണം പറഞ്ഞ് കർണാടക ആർ.ടി.സി ബസ് കണ്ടക്ടർ വിദ്യാർഥിനികളെ ഇറക്കിവിട്ടതായി പരാതി. ക്ഷുഭിതരായ നാട്ടുകാർ അടുത്ത സ്റ്റോപ്പിൽ ബസ് തടഞ്ഞ് കണ്ടക്ടറെ വിളിച്ചിറക്കി ചോദ്യം ചെയ്തു. മംഗളൂരു-കുമ്പള റൂട്ടിൽ സർവീസ് നടത്തുന്ന സിറ്റി ബസിലാണ് സംഭവം. കണ്ടക്ടർ എസ്.എച്ച്.ഹുസൈനാണ് കുമ്പള ഗവ. സ്കൂൾ വിട്ടു വരുകയായിരുന്ന, മൂന്ന്, അഞ്ച് ക്ലാസുകളിലെ കുട്ടികളെ ഇറക്കിവിട്ടത്. സ്ഥിരം കണ്ടക്ടർ അവധിയായതിനാൽ താൽക്കാലികമായി ജോലിക്ക് കയറിയതായിരുന്നു ഹുസൈൻ. ഇതേ ബസിൽ പതിവ് യാത്രാക്കാരായ കുട്ടികളോട് ഇതുവരെ ആധാർ കാർഡ്…
Read Moreമറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയ അറസ്റ്റിൽ
നിലമ്പൂര്‍: മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്തു. വ്യാജ രേഖ ചമച്ചെന്നുള്ള കേസിൽ ആണ് അറസ്റ്റ്. തൃക്കാക്കര പൊലീസ് നിലമ്പൂർ പോലീസ് സ്റ്റേഷനിൽ എത്തിയാണ് അറസ്റ്റ് ചെയ്തത്. നിലമ്പൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ചോദ്യം ചെയ്യലിന്നായി സ്റ്റേഷനിൽ ഹാജരായ സമയത്താണ് ഷാജൻ സ്‌കറിയയെ പോലീസ് അറസ്റ്റ് ചെയ്തത്
Read Moreചന്ദ്രയാൻ 3 ഇറങ്ങിയ സ്ഥലം ഇനി ‘ശിവശക്തി’ എന്ന് അറിയപ്പെടും; പ്രധാനമന്ത്രി നരേദ്ര മോദി
ബെംഗളൂരു: ഐഎസ്ആർഒ ശാസ്ത്രജ്ഞരെ നേരിട്ടെത്തി അഭിനന്ദിച്ച് പ്രധാനമന്ത്രി നരേദ്ര മോദി. ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്യുന്നതിനിടെ പ്രധാനമന്ത്രി വികാരാതീധനായി. ചന്ദ്രയാൻ 3 ദൗത്യത്തിന്റെ വിജയത്തിനു പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർക്ക് സല്യൂട്ട് നൽകിയ മോദി ഒന്നുമില്ലായ്മയിൽ നിന്നുമാണ് ഇന്ത്യ ലോകത്തിന്റെ മുൻ നിരയിൽ എത്തിയതെന്നും പറഞ്ഞു. ചന്ദ്രയാൻ 3 ലാൻഡർ ഇറങ്ങിയ സ്ഥലം ശിവശക്തിയെന്നും ചന്ദ്രയാൻ രണ്ട് ഇറങ്ങിയ സ്ഥലം ത്രിവർണം എന്നും അറിയപ്പെടുമെന്നും മോദി പറഞ്ഞു. ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങിയ സെപ്റ്റംബർ 23 ദേശിയ ബഹിരാകാശ ദിനമായി ആചരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി ഗ്രീസ് സന്ദർശനത്തിന്…
Read Moreനിർത്തിയിട്ടിരുന്ന ട്രെയിന്‍ കോച്ചിനു തീ പിടിച്ച് ആറ് മരണം; നിരവധി പേർക്ക് ഗുരുതര പരിക്ക്
മധുര: മധുര റയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ലഖ്‌നൗ- രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിന്റെ കോച്ചിൽ തീ പിടിച്ച് ആറ് പേര്‍ മരിച്ചു. പാന്‍ട്രി കാറിലുണ്ടായിരുന്ന പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് തീ പടര്‍ന്നത്. ഇന്ന് പുലര്‍ച്ചെയോടെ സ്ലീപ്പർ കോച്ചിലാണ് തീ പടർന്നത്. സംഭവ സമയം 55 പേരാണ് കോച്ചിലുണ്ടായിരുന്നത് 20 പേർക്ക് ഗുരുതരമായി പരിക്കേറ്റു. അഗ്നിരക്ഷാ സേന എത്തി തീ പൂര്‍ണമായി അണച്ചു. ഭാരത് ഗൗരയാന്‍ എന്ന ടൂറിസ്റ്റ് ട്രെയിനാണിത്. പാന്‍ട്രി കാറിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. ഒരു കോച്ച് പൂര്‍ണമായും കത്തി നശിച്ചു. യുപി…
Read Moreകെആർ ആശുപത്രിയിലെ ഇന്ദിരാ കാന്റീനിൽ പരിശോധന നടത്തി ഭക്ഷ്യ ഗുണനിലവാര സമിതി; ഗുണനിലവാരം തൃപ്തികരമല്ലെന്ന് കണ്ടെത്തൽ
ബെംഗളൂരു: വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ഭക്ഷ്യ ഗുണനിലവാര നിരീക്ഷണ സമിതി അംഗങ്ങൾ കെആർ ആശുപത്രി വളപ്പിലെ ഇന്ദിരാ കാന്റീനിൽ അപ്രതീക്ഷിത സന്ദർശനം നടത്തി അവിടെ നൽകുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിച്ചു. ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലുള്ള സമിതിയിൽ തൊഴിൽ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണർ, കെഎസ്ആർടിസി ഡിവിഷണൽ കൺട്രോളർ, എംസിസി സോണൽ അസിസ്റ്റന്റ് കമ്മീഷണർമാർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ അംഗങ്ങളാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കെആർ ഹോസ്പിറ്റൽ ഇന്ദിരാ കാന്റീനിൽ എത്തിയ സമിതി അംഗങ്ങൾ അവിടെയുള്ളവർക്ക് നൽകുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിച്ചു. അരി…
Read Moreചാന്ദ്രയാൻ 3ന്റെ വിജയ ശില്പികളായ ശാസ്ത്രജ്ഞരെ അഭിനന്ദിക്കാൻ; പ്രധാനമന്ത്രി ബെംഗളുരുവിൽ എത്തി
ബെംഗളൂരു: ചന്ദ്രയാൻ 3 ദൗത്യത്തിന്റെ വിജയത്തെ തുടർന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) ശാസ്ത്രജ്ഞരെ അഭിനന്ദിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) വിമാനത്താവളത്തിൽ ഇറങ്ങി. പീനിയയിലെ ഐഎസ്ആർഒ ടെലിമെട്രി, ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്‌വർക്ക് (ഇസ്‌ട്രാക്) എന്നിവിടങ്ങളിലേക്കുള്ള റോഡുകളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. എച്ച്എഎൽ വിമാനത്താവളത്തിന് സമീപം അയ്യായിരത്തിലധികം പേരാണ് മോദിയെ അഭിവാദ്യം ചെയ്യാൻ തടിച്ചുകൂടിയത്. ചന്ദ്രയാൻ-3 ദൗത്യത്തിന്റെ വിജയത്തിൽ ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥിനെ പ്രധാനമന്ത്രി മോദി ബുധനാഴ്ച അഭിനന്ദിക്കുകയും മുഴുവൻ ടീമിനെയും നേരിട്ട് അഭിവാദ്യം ചെയ്യാൻ ബെംഗളൂരുവിൽ…
Read Moreഓണത്തിന് നാട്ടിലെത്താൻ റെക്കോർഡ് സ്പെഷ്യൽ സർവീസുകൾ ഒരുക്കി കേരള കർണാടക ആർ.ടി.സികൾ; എങ്കിലും മാറ്റമില്ലാതെ തിക്കിത്തിരക്കി മലയാളികളുടെ ഓണയാത്ര
ബെംഗളൂരു: തിരുവോണത്തിന് നാട്ടിലെത്താൻ ബസിലും ട്രെയിനിലും കയറിപ്പറ്റാനുള്ള തിരക്കായിരുന്നു ഇന്നലെ ബസ് ടെർമിനലുകളിലും റെയിൽവേ സ്റ്റേഷനുകളിലും കാണാൻ സാധിച്ചത്. അതേസമയം ഇന്നലെ മാത്രം റെക്കോഡ് സ്പെഷ്യൽ സർവീസുകളാണ് കേരള കർണാടക ആർ.ടി.സികൾ ഒരുക്കിയത്. കേരള ആർ.ടി.സി 25 – 30സ്പെഷ്യൽ ബസുകൾ ഓടിച്ചപ്പോൾ 35 – 40 സർവീസുകളാണ് കർണാടക ആർ.ടി.സിയൈക് ഉണ്ടായിരുന്നത്. പതിവ് സർവീസുകളെ അപേക്ഷിച്ച് സ്പെഷ്യൽ ബസുകളിൽ 30 ശതമാനം അധിക ഫറെക്സി നിരക്ക് ഈടാക്കിയെങ്കിലും സീറ്റുകൾ മൊത്തം വിറ്റ് തീർന്നു. സംസ്ഥാനാന്തര പെർമിറ്റുള്ള ബസുകളുടെ ക്ഷാമം കാരണം കേരള ആർ.ടി.സി…
Read Moreബൈക്ക് യാത്രക്കാർ ഉൾപ്പെടെയുള്ള ഇരുപതിലധികം പേരെ ആക്രമിച്ച കുരങ്ങൻ ഒടുവിൽ പിടിയിൽ
ബെംഗളൂരു: നഗരത്തിലെ പഴയ കുണ്ടുവാടയിൽ ആളുകളെ നിരന്തരം ശല്യം ചെയ്ത കുരങ്ങ് വനംവകുപ്പ് സൂക്ഷിച്ച കൂട്ടിൽ വീണു. ഇരുപതിലധികം പേരെ ആക്രമിച്ച കുരങ്ങിനെയാണ് ഒടുവിൽ പിടികൂടിയാട്ടുള്ളത്. ഈ കുരങ്ങനെ ഭയന്ന് കുണ്ടുവടയിലെ സ്‌കൂളിൽ പോകാൻ വിദ്യാർത്ഥികൾക്ക് ഭയമായിരുന്നു. കൂടാതെ ഈ കുരങ്ങൻ ബൈക്ക് യാത്രികരെയും ആക്രമിക്കുകയായിരുന്നു. ഇതോടെ മടുത്ത ആളുകൾ കുരങ്ങിനെ പിടികൂടാൻ വനംവകുപ്പിന് പരാതി നൽകി. കുരങ്ങിനെ പിടികൂടാൻ ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ശശിധറിന്റെ നേതൃത്വത്തിൽ കൂട് സ്ഥാപിച്ചു. കഴിഞ്ഞ ദിവസം കൂട്ടിനുള്ളിൽ കയറിയ കുരങ്ങൻ രക്ഷപ്പെട്ടിരുന്നു. എന്നാൽ ഒടുവിൽ ഇന്നലെ…
Read Moreവിരാട് കോലിക്കൊപ്പം ഫോട്ടോ എടുത്ത് സുരക്ഷ ഒരുക്കാൻ എത്തിയ പോലീസുകാരും
ബെംഗളൂരു: ക്രിക്കറ്റിനോട് താല്പര്യം ഇല്ലാത്തവരായി ആരും തന്നെയില്ല. അപ്പോള്‍ പിന്നെ യുവ ക്രിക്കറ്റര്‍മാര്‍ക്ക് റോള്‍ മോഡല്‍ കൂടിയായ വിരാട് കോലിയെ ഇഷ്ടമല്ലാത്തവരായി ആരും തന്നെ കാണില്ല. പുറമെ ഗാംഭീര്യം കാണിക്കുന്ന പോലീസുകാരുടെ കോലിയോടുള്ള ആരാധന കാണിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറൽ. ഏഷ്യാ കപ്പിനായുള്ള തയ്യാറെടുപ്പുകള്‍ക്കായി ബെംഗളൂരുവില്‍ എത്തിയതാണ് കോലി. വെറും ആരാധകര്‍ മാത്രമല്ല, പരിപാടിക്ക് സുരക്ഷ ഒരുക്കാനെത്തിയ പോലീസുകാര്‍ വരെ ഇന്ത്യന്‍ ബാറ്റിംഗ് ഹീറോയ്ക്കൊപ്പം ചിത്രങ്ങളെടുത്തു. ഏഷ്യാ കപ്പിന് മുന്നോടിയായുള്ള ടീം ക്യാംപിനായി ബെംഗളൂരുവിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുള്ളത്. ക്യാംപിനായി…
Read More