നിയമ വിദ്യാർത്ഥിയെ പിജി മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

death

ബെംഗളൂരു: നഗരത്തിലെ പേയിംഗ് ഗസ്റ്റ് റൂമിൽ മൂന്നാം വർഷ നിയമ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.

ആത്മഹത്യയെന്ന നിലയിലാണ് പോലീസ് ഇപ്പോൾ കേസ് പരിഗണിക്കുന്നത്.

ഹിമാചൽ പ്രദേശ് സ്വദേശിയായ 23 കാരനായ ആര്യ കുമാർ നദ്ദയെയാണ് അന്നപൂർണേശ്വരി നഗറിലെ ശ്രീഗന്ധകവലുവിലെ പിജി മുറിയിൽ രാവിലെ 11 മണിയോടെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഏതാനും മാസങ്ങളായി കടുത്ത മൈഗ്രേൻ രോഗബാധിതനായിരുന്നു.

  ബെംഗളൂരുവിൽ നവവധു വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ: പീഡന ആരോപണവുമായി കുടുംബം, ഭർത്താവിനെതിരെ കേസ്

15 ദിവസം മുമ്പാണ് നദ്ദ തന്റെ പിജി മുറിയിലേക്ക് മാറിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.

രാവിലെ 10.45 ഓടെ മുറിയിൽ മറ്റാരും ഇല്ലാതിരുന്ന സമയത്ത് തൂങ്ങിമരിച്ചതാകാമെന്ന് പോലീസ് സംശയിക്കുന്നു.

15 മിനിറ്റിനുശേഷം ഒരു സഹതാമസക്കാരൻ ആര്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയും പോലീസിനെ വിളിക്കുകയും ചെയ്തു.

തുടർന്ന് അന്നപൂർണേശ്വരി നഗർ പോലീസ് സംഭവസ്ഥലത്ത് എത്തി പ്രാഥമിക നടപടികൾ നടത്തി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും

മൂന്ന് വർഷം മുമ്പ് ബംഗളൂരുവിലേക്ക് താമസം മാറിയ നദ്ദ സ്വകാര്യ ലോ സ്‌കൂളിൽ ആണ് പഠിച്ചിരുന്നത് എന്നും പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ അറസ്റ്റിലാകാൻ പോലീസ് സ്റ്റേഷനിൽ നിന്ന് കസേര മോഷണം; ഏഴ് വർഷങ്ങൾക്ക് ശേഷം ജാപ്പനീസ് യുവാവിന് നഷ്ടപരിഹാരം
[masterslider id="10"]

Related posts