കന്നഡ നടി സ്പന്ദന അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത നടൻ വിജയ് രാഘവേന്ദ്രയുടെ ഭാര്യ സ്പന്ദന ബാങ്കോക്കിൽ വിനോദയാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.

ബിപി കുറഞ്ഞതാണ് ഹൃദയസ്തംഭനത്തിന് കാരണമായതെന്നാണ് സൂചന.

ഇത് കൂടി വായിക്കുക: കന്നഡ നടി സ്പന്ദന അന്തരിച്ചു https://bengaluruvartha.in/2023/08/07/bengaluru-news/134489/

സംഭവം നടക്കുമ്പോൾ വിജയ് രാഘവേന്ദ്രയും സ്പന്ദനയും സുഹൃത്തുക്കളോടൊപ്പം ബാങ്കോക്കിൽ അവധിക്കാലം ആഘോഷിക്കുകയായിരുന്നു.

അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് സ്പന്ദനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും യഥാസമയം എത്താൻ കഴിഞ്ഞില്ലന്നും ബന്ധു കൂട്ടിച്ചേർത്തു.

  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടിന്റെ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി; കർണാടകത്തിന് വൻ വിജയം

ബെംഗളൂരുവിൽ ജനിച്ച് വളർന്ന സ്പന്ദന റിട്ടയേർഡ് പോലീസ് ഓഫീസർ ബി കെ ശിവറാമിന്റെ മകളാണ്.

ശേഷാദ്രിപുരം കോളേജിൽ നിന്ന് ബിബിഎ ബിരുദധാരിയായിരുന്നു. ആദ്യത്തെ ഹോം പ്രൊഡക്ഷൻ കിസ്മത്ത് നിർമ്മിച്ചത് സ്പന്ദനയാണ്.

വിജയ്ക്ക് വലിയ പിന്തുണയായിരുന്നു സ്പന്ദന, പല പൊതുവേദികളിലും അദ്ദേഹം ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

സ്പന്ദനയുടെ സഹോദരൻ രക്ഷിത് ശിവറാം അടുത്തിടെ ബെൽത്തങ്ങാടി മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിച്ചു.

  ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമാ വസന്തം ഇനി കളറിൽ

ഭർത്താവ്, നടൻ വിജയ് രാഘവേന്ദ്ര, മകൻ ശൗര്യ എന്നിവരാണുള്ളത്. ആഗസ്റ്റ് 26ന് ഇരുവരുടെയും പതിനാറാം വിവാഹ വാർഷികത്തിന് തൊട്ടുമുമ്പാണ് സംഭവം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എന്റെ രാഷ്ട്രീയ ജീവിതം അവസാനിച്ചിട്ടില്ല, വർഗ്ഗീയ ശക്തികൾക്കെതിരെയുള്ള പോരാട്ടം തുടരും: രാജിക്ക് പിന്നാലെ സിദ്ധരാമയ്യ
[masterslider id="10"]

Related posts