ബെംഗളൂരു: അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കർണാടക തീരത്ത് തിങ്കളാഴ്ച രാവിലെ വരെ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ഈ മേഖലയിലെ ദക്ഷിണ കന്നഡ, ഉത്തർ കന്നഡ, ഉഡുപ്പി എന്നീ മൂന്ന് ജില്ലകൾക്കും പ്രവചനം ബാധകമാകുമെന്ന് ഐഎംഡി അറിയിച്ചു.
ജൂലൈ 24 നും 27 നും ഇടയിൽ മൂന്ന് ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഏജൻസി യെല്ലോ അലർട്ടും പുറപ്പെടുവിച്ചു.
ജൂലൈ 28 വരെ ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ ജില്ലകളിൽ വ്യാപകമായ നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യതയുണ്ട്.
ആകാശം മേഘാവൃതമായിരിക്കും. ചില പ്രദേശങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത വളരെ കൂടുതലാണ്, ഉപരിതല കാറ്റ് ചില സമയങ്ങളിൽ ശക്തമായി വീശാനും സാധ്യതയുണ്ട്.
ജൂലൈ 22 മുതൽ ജൂലൈ 26 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട് എന്നും ഐഎംഡി അറിയിച്ചു.
ജൂലൈ 22 മുതൽ ജൂലൈ 26 വരെ കർണാടക തീരത്ത് മണിക്കൂറിൽ 40-45 കിലോമീറ്റർ വേഗതയിലും 55 കിലോമീറ്റർ വേഗതയിലും കാറ്റടിക്കാൻ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
തിങ്കളാഴ്ച രാവിലെ വരെ ബെലഗാവിയിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ജൂലൈ 22 ന് ബിദർ, ജൂലൈ 23 ന് ധാർവാഡ്, കലബുറഗി, ജൂലൈ 22, ജൂലൈ 23 തീയതികളിൽ യാദ്ഗിർ എന്നിവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ജൂലൈ 23 ന് ചിക്കമംഗളൂരു, ഹാസൻ, കുടക്, ശിവമോഗ എന്നിവിടങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.