മുതിർന്ന യാത്രക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ കൈകോർത്ത് കെഎസ്ആർടിസി ബസ് ജീവനക്കാർ

ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ( കെഎസ്ആർടിസി ) ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിതമായ ഇടപെടൽ മൂലം വാഹനത്തിൽ ബോധരഹിതനായി വീണ ഒരു മുതിർന്ന യാത്രക്കാരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചു.

ശിവമോഗയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ് ആണ് 65 കാരനായ ഈശ്വർ റെഡ്ഡിക്ക് ജീവന് നിലനിർത്താൻ സഹായിച്ചത്. റെഡ്ഡി ബസിൽ യാത്ര ചെയ്യവേ ഉച്ചയ്ക്ക് 1.30ഓടെയാണ് നാവ് കടിച്ച് ബോധരഹിതനായി വീണത്. ഇത് കണ്ട ഭാര്യ ഗൗരമ്മ പരിഭ്രാന്തയായി കരയാൻ തുടങ്ങിയതോടെ കണ്ടക്ടർ സംഭവം ഡ്രൈവറെ അറിയിച്ചു.

തുടർന്ന് ബസ് പിന്നോട്ട് തിരിഞ്ഞ് രോഗിയെ തുമകുരു ജില്ലയിലെ തിപ്റ്റൂരിലെ താലൂക്ക് സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിൽ, രോഗിയെ ഇൻട്രാവണസ് ഫ്ലൂയിഡുകളും മരുന്നുകളും ഉപയോഗിച്ച് ചികിത്സിക്കുകയും പിന്നീട് ഡിസ്ചാർജ് ചെയ്യുകയും ചെയ്തു.

  ബെംഗളൂരുവിൽ പച്ചക്കറി വില കുതിക്കുന്നു; സാധാരണക്കാർക്ക് ഇരുട്ടടിയായി ബീൻസിന് കിലോയ്ക്ക് 160 രൂപ

മറ്റ് അസുഖങ്ങൾക്ക് ചികിത്സയിലായിരുന്ന റെഡ്‌ഡി ആശുപത്രിയിൽ കൊണ്ടുവരുമ്പോൾ അബോധാവസ്ഥയിലായിരുന്നു. എന്നാൽ പെട്ടെന്നുള്ള ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ബോധരഹിതനായി വീഴുകയായിരുന്നു യാത്ര തുടർന്നിരുകയും കെഎസ്ആർടിസി ജീവനക്കാർ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചില്ലായിരുന്നെങ്കിലും റെഡ്ഢിയുടെ ജീവൻ അപകടത്തിലാകുമായിരുന്നു എന്ന് തിപ്റ്റൂർ താലൂക്ക് സർക്കാർ ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. ശിവകുമാർ എൻ.എം. പറഞ്ഞു

അതേസമയം രോഗിയെ ഓട്ടോറിക്ഷയിൽ അയക്കണമെന്ന് ചില യാത്രക്കാർ ബസ് ജീവനക്കാരോട് പറഞ്ഞെങ്കിലും അവരെ കാര്യങ്ങൾ പറഞ്ഞ് ജീവനക്കാർ ബോധ്യപ്പെടുത്തി.

തുടർന്നാണ് 8 കിലോമീറ്റർ ദൂരം സഞ്ചരിച്ച് റെഡ്ഢിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ തീരുമാനിച്ചതെന്ന് ബസ് ഡ്രൈവർ പ്രകാശ് ബി പറഞ്ഞു.

  ശ്രീനന്ദ എവിടെ?, തിരച്ചിൽ മൂന്നാം ദിവസവും വിഫലം

ആശുപത്രിയിലെത്തി രോഗിയെ പ്രവേശിപ്പിക്കാൻ 30 മിനിറ്റ് എടുത്തതായി അദ്ദേഹം പറഞ്ഞു.

തുടർന്ന് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷമാണ് ബസ് ബെംഗളൂരുവിലേക്കുള്ള യാത്ര പുനരാരംഭിച്ചത്.

ഡ്രൈവർക്കും കണ്ടക്ടർക്കും ഒരു അവാർഡ് ശുപാർശ ചെയ്തുകൊണ്ട് ഞാൻ KSRTC മാനേജിംഗ് ഡയറക്ടർക്ക് കത്തെഴുതിയിട്ടുണ്ട് എന്ന് ജീവനക്കാരുടെ ജീവൻ രക്ഷാപ്രവർത്തനത്തെ അഭിനന്ദിച്ച്, ശിവമോഗ ഡിവിഷനിലെ ഭദ്രാവതി ഡിപ്പോ മാനേജർ അംബിക ഡിഎൻ പറഞ്ഞു.

ഇരുവരുടെയും സമയോചിതമായ നടപടിയാണ് തന്റെ പിതാവിന്റെ ജീവൻ രക്ഷിച്ചതെന്നും കുടുംബം അവരോട് നന്ദിയുള്ളവരാണെന്നും ഈശ്വർ റെഡ്ഡിയുടെ മകൻ രവി റെഡ്ഡി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇത് ഇരട്ടി മധുരം!!! ഡി.കെ. ശിവകുമാറിന് അപ്രതീക്ഷിത 'സ്ഥാനക്കയറ്റം';
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us